തിരയുക

പ്രിസ്റെന്‍-പ്രസ്തീന രൂപതാമെത്രാന്‍ - ദോദെ ഗെര്‍ജിചി പ്രിസ്റെന്‍-പ്രസ്തീന രൂപതാമെത്രാന്‍ - ദോദെ ഗെര്‍ജിചി 

കൊസോവോയില്‍ പുതിയ രൂപത : പ്രിസ്റെന്‍-പ്രസ്തീന

തെക്കു-കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ കൊസോവോയില്‍ പാപ്പാ ഫ്രാന്‍സിസ് പുതിയ രൂപത സ്ഥാപിച്ചു. ഒപ്പം പുതിയ മെത്രാനെയും...!

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സെപ്തംബര്‍ 5-‍Ɔο തിയതി ബുധനാഴ്ച, മദര്‍ തെരേസയുടെ അനുസ്മരണദിനത്തിലാണ് പാപ്പായുടെ പ്രഖ്യാപനമുണ്ടായത്.

ചരിത്രപരമായി കൊസോവിയില്‍ നിലവിലുണ്ടായിരുന്ന പ്രിസ്റെന്‍ (Prizren) സഭാപ്രവിശ്യയുടെ പരിധിയോടു കൊസോവോയുടെ തലസ്ഥാന നഗരമായ പ്രിസ്തീനയും (Pristina) കൂട്ടിച്ചേര്‍ത്താണ് പ്രിസ്റെന്‍-പ്രസ്തീന (Prizren-Pristina) രൂപത പാപ്പാ ഫ്രാന്‍സിസ് സ്ഥാപിച്ചത്.

സഭാപ്രവിശ്യയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി സേവനംചെയ്തുപോന്ന മോണ്‍സീഞ്ഞോര്‍ ദോദെ ഗെര്‍ജിചിയെ (Dode Gjergji) പുതിയ രൂപതയുടെ മെത്രാനായും പാപ്പാ ഫ്രാന്‍സിസ് നിയോഗിക്കുകയുണ്ടായി.

ബാള്‍ക്കന്‍ രാജ്യങ്ങളായ ലിത്വാനിയ, ലാത്വിയ, എസ്തോണിയ എന്നിവടങ്ങളിലേയ്ക്ക് സെപ്തംബര്‍ 22-മുതല്‍ 25-വരെ നടത്തപ്പെടുന്ന അപ്പസ്തോലിക യാത്രയ്ക്ക് ഒരുങ്ങവെയാണ് സമീപരാജ്യമായ കൊസോവോയില്‍ പാപ്പാ ഫ്രാന്‍സിസ് പ്രിസ്റെന്‍-പ്രസ്തീന ഒരു പുതിയ രൂപത പ്രഖ്യാപിച്ചത്. കിഴക്കന്‍ യൂറോപ്പിന്‍റെ പുത്രിയായ മദര്‍ തെരേസയുടെ അനുസ്മരണ നാളില്‍ ഈ പ്രഖ്യാപനം പാപ്പാ നടത്തിയത് ഏറെ പ്രതീകാത്മകവും അനുഗ്രഹപ്രദവുമാണ്!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 September 2018, 17:11