തിരയുക

ഒരു ദുഃഖ സ്മരണയില്‍ ഒരു ദുഃഖ സ്മരണയില്‍ 

തിന്മകള്‍ തിങ്ങുന്ന ലോകത്ത് മനുഷ്യര്‍ സമാധാനവഴികള്‍ തേടണം!

സെപ്തംബര്‍ 11, ഭീകരാക്രമണത്തിന്‍റെ അനുസമരണയിലാണ് പാപ്പാ ഫ്രാന്‍സിസ് ഈ വാക്കുകള്‍ ഉരുവിട്ടത്. ഭീകരാക്രമണത്തിന്‍റെ 17-Ɔο വാര്‍ഷിക സ്മരണയില്‍...

- ഫാദര്‍ വില്യം നെല്ലിക്കല്‍

പാപ്പാ ഫ്രാന്‍സിസിന്‍റെ സമാധാനാഭ്യര്‍ത്ഥന
ന്യൂയോര്‍ക്ക് നഗരത്തില്‍ ഭീകരര്‍ തകര്‍ത്ത ലോക വ്യാപാര കേന്ദ്രത്തിന്‍റെ ഇരട്ടമന്ദിരങ്ങളുടെ (World Trade Center twin towers) നിലംപരിശായ സ്ഥാനം
2015 സെപ്തംബര്‍ 25-ന് സന്ദര്‍ശിക്കവെ, മരണമടഞ്ഞ നൂറുകണക്കിന് നിര്‍ദ്ദോഷികളെ അനുസ്മരിച്ചുകൊണ്ടു പാപ്പാ ഫ്രാന്‍സിസ് നല്കിയ പ്രഭാഷണത്തിലാണ് സമാധാനത്തിനുള്ള ആഹ്വാനം ആവര്‍ത്തിക്കപ്പെട്ടത്.

2996 പേര്‍ മരണമടഞ്ഞ സംഭവസ്ഥലത്തെ സ്മൃതിമണ്ഡപത്തില്‍ ജീവന്‍റെ ചലനമുണ്ടാക്കിയ ജലധാരയുടെ ഓരത്ത് ഒരു വെളുത്ത റോസാപുഷ്പം മാത്രം സമര്‍പ്പിച്ചുകൊണ്ടാണ് നമ്രശിരസ്ക്കരനായി, മൗനമായി പ്രാര്‍ത്ഥിച്ചു. അന്ന് വേദിയില്‍ നടന്ന മതനേതാക്കളുടെ സംഗമത്തിലാണ് ദുഃഖാര്‍ത്ഥനായ
പാപ്പാ ലോകത്തോട് തന്‍റെ സമാധാനാഭ്യര്‍ത്ഥന ആവര്‍ത്തിച്ചത്.
“മതങ്ങള്‍ സമാധാനത്തിന്‍റെ പ്രായോജകരാകണം. മതങ്ങള്‍ കൈകോര്‍ത്ത് ലോകസമാധാനത്തിനായി പരിശ്രമിക്കണം!”

മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍റെ സന്ദേശം - 2008
2008 ഏപ്രില്‍ 8-Ɔο തിയതി മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമനും ന്യൂയോര്‍ക്കിലെ  നിലംപരിശായ മന്ദിരങ്ങളുടെ “ഗ്രൗണ്ട് സീറോ” സ്ഥാനം (Ground Zero) സന്ദര്‍ശിക്കുകയുണ്ടായി. അന്ന് പണിതീരാത്ത സ്മൃതിമണ്ഡപത്തില്‍ സ്വച്ഛന്ദം ചലിച്ച നീരൊഴുക്കിനടുത്തുനിന്ന് പണ്ഡിതനും വാഗ്മിയുമായ
പാപ്പാ ബെനഡിക്ട് പ്രാര്‍ത്ഥിച്ചു. 
“ദൈവമേ, വിജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും ഉറവിടമേ, ഭീതിദവും കിരാതവുമായ ഈ അതിക്രമത്തിന്‍റെ മുന്നില്‍നിന്നുകൊണ്ട് ഞങ്ങള്‍ വിനയാന്വിതരായി അങ്ങേ ദിവ്യപ്രകാശത്തിനായി പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളുടെ അനുദിന ജീവിതവഴികളെ സമാധാനപൂര്‍ണ്ണമാക്കണമേ! എന്നിട്ടാണ് സ്മൃതിമണ്ഡപത്തിലെ കല്‍വിളക്ക് പാപ്പാ ബെനഡിക്ട് തെളിയിച്ചത്!

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ – 2001
ന്യൂയോര്‍ക്കിലെ ലോക വ്യാപാരകേന്ദ്രത്തിന്‍റെ ഇരട്ടമന്ദിരങ്ങള്‍ നശിപ്പിക്കപ്പെടുകയും ആയിരങ്ങള്‍ കൊല്ലപ്പെടുകയും ചെയ്ത സെപ്തംബര്‍ 11 2001, ഒരു ചൊവ്വാഴ്ചയായിരുന്നു. വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ ഉടന്‍, പ്രസിഡന്‍റ് ജോര്‍ജ്ജു ബുഷിന് വിശുദ്ധനായ പാപ്പാ വോയ്ത്തീവ സന്ദേശം അയച്ചു:
“മനുഷ്യത്വമില്ലാത്ത ഈ ആക്രമണത്തിനെതിരെ താന്‍ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നു!” പാപ്പായുടെ ഹ്രസ്വസന്ദേശം ഇതായിരുന്നു. തുടര്‍ന്ന് പിറ്റേന്ന് സെപ്തംബര്‍ 12, ബുധനാഴ്ച വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ചാ വേദിയില്‍ സമ്മേളിച്ച ആയിരങ്ങളോടും ലോകത്തോടുമായി
പാപ്പാ ദുഃഖാര്‍ത്ഥനായി പ്രസ്താവിച്ചു,
“സെപ്തംബര്‍ 11 മാനവചരിത്രത്തിലെ ഇരുണ്ടദിവസമാണ്.
ഈ ആക്രമണം മനുഷ്യാന്തസ്സിനുതന്നെ എതിരായ ആക്രമണമാണ്!”

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 September 2018, 10:36