തിരയുക

പാപ്പാ ഫ്രാന്‍സിസ് റോമിലെ സിനഗോഗില്‍ 2016 ജനുവരി പാപ്പാ ഫ്രാന്‍സിസ് റോമിലെ സിനഗോഗില്‍ 2016 ജനുവരി 

യഹൂദ സമൂഹത്തിന് പാപ്പാ ഫ്രാന്‍സിസിന്‍റെ ആശംസകള്‍!

സെപ്തംബര്‍ മാസത്തില്‍ ലോകമെമ്പാടും യഹൂദമതസ്ഥര്‍ ആചരിക്കുന്ന റോഷ് ഹഷ്ന, യോം കിപ്പൂര്‍, സുക്കോത് എന്നീ പുരാതന ഹെബ്രായ ആചാരങ്ങളുടെ അവസരം (Atonement) കണക്കിലെടുത്താണ് ഇറ്റലിയിലെ യഹൂദമതസ്ഥര്‍ക്ക് സെപ്തെബര്‍ 17, ശനിയാഴ്ച വത്തിക്കാനില്‍നിന്നും പാപ്പാ ഫ്രാന്‍സിസ് സന്ദേശമയച്ചത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

അനുതാപത്തിന്‍റെയും പാപമോചനത്തിന്‍റെയും അനുഷ്ഠാനനാളില്‍ സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെ സന്ദേശം പങ്കുവയ്ക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് റോമിലെ തേംപിയോ മജോരെ സമൂഹത്തിന്‍റെ പ്രധാനപുരോഹിതന്‍, റിക്കാര്‍ദോ സേഞ്ഞിക്ക് അയച്ച സന്ദേശത്തിലൂടെ പാപ്പാ ആശംസിച്ചു.

പാപമോചനത്തിന്‍റെ അനുഭവത്തിലൂടെ രക്ഷനല്കുന്ന തിരുനാളുകള്‍ ദൈവത്തിന് നന്ദിപറയുന്ന അവസരമാണെന്നും, ഇനിയും അത്യുന്നതന്‍റെ അനുഗ്രങ്ങള്‍ ലോകമെമ്പാടുമുള്ള യഹൂദസഹോരങ്ങളില്‍ കൂടുതലായി വര്‍ഷിക്കപ്പെടാന്‍ ഇടയാവട്ടെയെന്നും പാപ്പാ അറിയിച്ചു. സെപ്തംബര്‍ 9-11 വരെ ദിവസങ്ങളില്‍ റോഷ് ഹഷാനയും, 18-19 തിയതികളില്‍ യോം കിപ്പൂറും, 18, 19 തിയതികളില്‍ സുക്കോത്തും ആചരിക്കപ്പെട്ടു.  

ലോകത്തെവിടെയും അനുരജ്ഞനത്തിലൂടെ സമാധാനം കൈവരിക്കാന്‍ ഇടയാവട്ടെയെന്നു പ്രാര്‍ത്ഥിക്കാം എന്ന ആശംസയോടെയാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.  
സമാധാനം നിങ്ങളോടുകൂടെ...! Shalom Alechem!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 September 2018, 19:20