തിരയുക

മെത്രാന്മാര്‍ വത്തിക്കാനില്‍ സംഗമിക്കും മെത്രാന്മാര്‍ വത്തിക്കാനില്‍ സംഗമിക്കും 

മെത്രാന്‍ സംഘത്തിന്‍റെ തലവന്മാരെ വത്തിക്കാന്‍ വിളിച്ചുകൂട്ടും

2019 ഫെബ്രുവരി 21-മുതല്‍ 24-വരെ തിയതികളിലാണ് വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയിലുള്ള സമ്മേളനം നടക്കാന്‍ പോകുന്നത്. ചര്‍ച്ചാ വിഷഷയം : “ലൈംഗിക പീഡനങ്ങളില്‍നിന്നുമുള്ള കുട്ടികളുടെ സംരക്ഷണം”.

- ഫാദര്‍ വില്യം  നെല്ലിക്കല്‍

പീഡനങ്ങളില്‍നിന്നും കുട്ടുകള്‍ക്കു സംരക്ഷണം
“ലൈംഗിക പീഡനങ്ങളില്‍നിന്നുമുള്ള കുട്ടികളുടെ സംരക്ഷണം” വിശിഷ്യാ സഭശുശ്രൂഷകരുടെ ഭാഗത്തുനിന്നും ഉണ്ടിയിട്ടുള്ളവയെക്കുറിച്ചായിരിക്കും ചര്‍ച്ചകളും തീരുമാനങ്ങളും. വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് സെപ്തംബര്‍ 12-Ɔο തിയി ബുധനാഴ്ച പുറത്തുവിട്ട് പ്രസ്താവനയീലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
  
സഭയുടെ ഉറച്ചനിലപാടുകള്‍
സഭാശുശ്രൂഷകരുമായി ബന്ധപ്പെട്ട കുട്ടികളുടെ ലൈംഗിക പീഡനക്കേസുകളുടെ എണ്ണം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും പൊന്തിവന്നിട്ടുള്ളതിനോട് സഭയ്ക്കുള്ള ഉറച്ച ധാര്‍മ്മിക നിലപാടും പ്രായോഗിക നടപടിക്രമങ്ങളും തന്‍റെ പ്രബോധനങ്ങളിലൂടെ പാപ്പാ ഫ്രാന്‍സിസ് വ്യക്താമാക്കിയിട്ടുള്ളതാണ്. 2018 ആഗസ്റ്റ് 20-ന് ആഗോളതലത്തില്‍ പ്രസിദ്ധപ്പെടുത്തിയ “ദൈവജനത്തിന്...” (To the People of God) എന്ന അപ്പസ്തോലിക ലിഖിതത്തിലൂടെ സഭാശുശ്രൂഷകരുടെ ഭാഗത്തുനിന്നുമുള്ള കുട്ടികളുടെ ലൈംഗിക പീഡനക്കേസുകള്‍ സംബന്ധിച്ച സഭയുടെ നിലപാടും, കര്‍ശനമായ സഭയുടെ ശിക്ഷാനടപടികളും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും വ്യക്തമാക്കുകയും ചെയ്തിട്ടുള്ളതാണ്.

ആഗോള സഭാക്കൂട്ടായ്മ
ആഗോളതലത്തില്‍ മെത്രാന്മാരെ വിളിച്ചുകൂട്ടി കാര്യങ്ങള്‍ നേരിട്ടു മനസ്സിലാക്കിയും, മെത്രാന്മാരുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചും, സഭാപ്രവിശ്യകള്‍ക്കിണങ്ങുന്ന കുറെക്കൂടെ പ്രായോഗികമായ നടപടിക്രമങ്ങള്‍ കൂട്ടായ്മയോടെ കൈക്കൊള്ളാനും ഈ നേര്‍ക്കാഴ്ച സഹായകമാകും. ഓരോ രാജ്യത്തെയും നിജസ്ഥിതി അജപാലകരില്‍നിന്നും നേരിട്ട് മനസ്സിലാക്കുന്നതിനുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പരിശ്രമമാണ് ഈ സമ്മേളനത്തിന് വേദിയൊരുക്കുന്നത്. നാലു ദിവസം നീളുന്ന ചര്‍ച്ചകളുടെയും പഠനത്തിന്‍റെയും വെളിച്ചത്തില്‍ മറ്റൊരു ഔദ്യോഗിക പ്രബോധനം പുറത്തുവരുവാനും സാദ്ധ്യതയുണ്ടെന്ന്, ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ ബോസ്റ്റണ്‍ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദാനാള്‍ ഷോണ്‍ ഓ’മാലി വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തോട് അഭിപ്രായപ്പെട്ടു.

വത്തിക്കാനില്‍ സെപ്തംബര്‍ 12-Ɔο തിയതി ബുധനാഴ്ച സമാപിച്ച സഭാനവീകരണത്തിനായുള്ള ഒന്‍പത്-അംഗ കര്‍ദ്ദിനാള്‍ കമ്മിഷന്‍റെ മൂന്നു ദിവസത്തെ സംഗമത്തിന്‍രെ ഏറ്റവും അവസാനത്തെ ചര്‍ച്ചാവേദിയിലായിരുന്നു ദേശീയ മെത്രാന്‍ സംഘങ്ങളുടെ തലവന്മാരെ വിളിച്ചുകൂട്ടുന്ന കാര്യം പാപ്പാ ഫ്രാന്‍സിസ് വെളിപ്പെടുത്തിയതും സമ്മേളനത്തിന്‍റെ തിയതിയും സമയവും വെളിപ്പെടുത്തിയതും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 September 2018, 19:54