തിരയുക

സെന്‍റ് ജോണ്‍  ലാറ്ററന്‍ ബസിലിക്കയില്‍ സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ 

വിവാഹബന്ധത്തിലെ പാളിച്ചകള്‍ക്കു പിന്നില്‍ വിശ്വാസക്കുറവെന്ന്!

അജപാലന ശുശ്രൂഷയുടെ ഭാഗമായി രൂപതകള്‍ സംഘടിപ്പിക്കുന്ന വിവാഹം കുടുംബം എന്നീ വിഷയങ്ങളെ സംബന്ധിച്ച് യുവജനങ്ങള്‍ക്കുള്ള രൂപീകരണപദ്ധതിയുടെ ഉത്തരവാദിത്വം വഹിക്കുന്ന 1200-ല്‍ അധികംപേര്‍ പങ്കെടുത്ത രാജ്യാന്തര കൂട്ടായ്മയോടാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ പ്രസ്താവിച്ചത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

വത്തിക്കാന്‍റെ വിവാഹ കാര്യങ്ങള്‍ക്കായുള്ള നിയമവിഭാഗം (Rota Roman Judiciary)  സെപ്തംബര്‍ 20-മുതല്‍ 28-വരെ തിയതികളില്‍ സംഘടപ്പിച്ച പഠനശിബരത്തില്‍ പങ്കെടുത്തവര്‍ റോമിലെ ലാറ്ററന്‍ ബസിലിക്കയില്‍ സെപ്തംബര്‍ 27-Ɔο തിയതി വ്യാഴാ്ച വൈകുന്നേരമാണ് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയത്.

വിശ്വാസം കുടുംബത്തിന് ആധാരം
വിവാഹത്തിന്‍റെ ആഘോഷങ്ങള്‍ക്കും അപ്പുറത്തേയ്ക്ക് പിന്‍തുടരേണ്ട യാത്രയാണ് ദാമ്പത്യജീവിതം. വിവാഹബന്ധത്തില്‍ വന്നുകൂടുന്ന അപക്വമാര്‍ന്ന പാളിച്ചകളുടെ വിദൂരവും ബാഹ്യവുമായ പ്രശ്നങ്ങളെക്കാള്‍ വ്യക്തികളുടെ വിശ്വാസക്കുറവില്‍നിന്നും ആന്തരികമായ പ്രതിസന്ധികളില്‍നിന്നും ഉതിര്‍ക്കൊള്ളുന്നതാണ് കുടുംബപ്രശ്നങ്ങള്‍. പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടി.

കുടുംബങ്ങളെ തുണയ്ക്കുന്ന തുടര്‍പരിപാടികള്‍
ക്രിസ്തീയ കാഴ്ചപ്പാടിലും സഭയുടെ രൂപത-ഇടവക സംവിധാനങ്ങളിലും കുടുംബങ്ങളുമായുള്ള ബന്ധം ഒരു “കല്യാണം കെട്ടിക്കലിലും” അതിന്‍റെ ചടങ്ങുകളിലും അവസാനിപ്പിക്കാതെ, ദമ്പതികളുടെ ജീവിതയാത്രയില്‍ അവര്‍ക്കൊപ്പം ആത്മീയമായി പിന്‍തുടര്‍ന്നു സഹായിക്കുന്ന, അല്ലെങ്കില്‍ കൂടെ നടക്കുന്ന ഒരു അജപാലന സംവിധാനം വളര്‍ത്തിയെടുക്കേണ്ടതാണ്. അത് സഭയും ക്രിസ്തുവുമായിട്ടുള്ള അഭേദ്യമായ ബന്ധമാണെന്നു പറയുന്ന വിവാഹജീവിതത്തിലെ ഒരുമയുടെ ആഴമായ അര്‍ത്ഥവും വ്യാപ്തിയും അവര്‍ക്കു മനസ്സിലാക്കി കൊടുക്കുകയും, ആത്മീയബന്ധത്തിന്‍റെ അടയാളമായി അതെന്നും നിലനില്ക്കുകയും ചെയ്യും.

ജീവന്‍റെ അള്‍ത്താരയും ഗാര്‍ഹികസഭയും - കുടുംബം
യുവദമ്പതികളുടെ ജീവിതപ്രതസന്ധികളില്‍ ഇടവകവികാരിമാരും മറ്റു അജപാനസംവിധാനങ്ങളും ഉത്തരവാദിത്വപൂര്‍ണ്ണമായി അവരെ സഹായിക്കേണ്ടതാണ്. അതിന് ഇണങ്ങുന്ന വിധത്തില്‍ കുടുംബങ്ങള്‍ ഇടവകയെയും അജപാലകരെയും, അതിന്‍റെ പക്വമാര്‍ന്ന ഉപദേഷ്ടാക്കളെയും സമീപിക്കാന്‍ സഹായകമാകുന്ന സംവിധാനങ്ങള്‍ സൃഷ്ടിക്കേണ്ടതാണ്. അങ്ങനെ പ്രാദേശികസഭ “ജീവന്‍റെ അള്‍ത്താര”യും “ഗര്‍ഹികസഭ”യുമായി വളരണം. അതിന് ഉതകുന്ന പക്വമാര്‍ന്ന പ്രവര്‍ത്തകരും, കുടുംബസ്ഥരായ ഉപദേശകരും, ജീവിതാനുഭവമുള്ള കാരണവന്മാരും, മനശാസ്ത്രവിദഗ്ദ്ധരും കുടുംബങ്ങളെ തുണയ്ക്കുവാനുള്ള ഇടവക സംവിധാനത്തിന്‍റെ ഭാഗമായി ഉണ്ടായിരിക്കേണ്ടതാണ്. പാപ്പാ വ്യക്തമാക്കി. ...

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 September 2018, 19:04