തിരയുക

Vatican News
ജപമാല പ്രാര്‍ത്ഥന ജപമാല പ്രാര്‍ത്ഥന  (©kbuntu - stock.adobe.com)

ക്രൈസ്തവ സമൂഹത്തിനായി ജപമാല മാസത്തില്‍ പ്രത്യേകം പ്രാര്‍ത്ഥന

ഭിന്നിപ്പിന്‍റെ ദുഷ്ട ശക്തികള്‍ക്കെതിരെ പ്രാര്‍ത്ഥിക്കാന്‍ ഒക്ടോബര്‍ മാസത്തില്‍ പാപ്പായുടെ പ്രത്യേക ആഹ്വാനം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ക്രൈസ്തവ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന സാത്താന്‍റെ കുതന്ത്രങ്ങളില്‍ നിന്ന് സഭയെ രക്ഷിക്കുന്നതിന് പരിശുദ്ധ കന്യകാ മറിയത്തിന്‍റെയും മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്‍റെയും മാദ്ധ്യസ്ഥ്യം തേടാന്‍ മാര്‍പ്പാപ്പാ കത്തോലിക്കാസഭാതനയരെ ക്ഷണിക്കുന്നു.

ഒക്ടോബര്‍ മാസം മുഴുവന്‍ അനുദിനം ഈ നിയോഗത്തോടു കൂടി  കൊന്തനമസ്ക്കാരം ചൊല്ലാന്‍ ഫ്രാന്‍സീസ് പാപ്പാ പ്രത്യേകം ശിപാര്‍ശചെയ്യുന്നു.

29 September 2018, 13:00