തിരയുക

കാരുണ്യത്തിന്‍റെ ദൈവശാസ്ത്ര സമ്മേളനം കാരുണ്യത്തിന്‍റെ ദൈവശാസ്ത്ര സമ്മേളനം 

ദൈവശാസ്ത്രം : അസ്തിത്വപരമായൊരു അന്വേഷണം

സെപ്തംബര്‍ 13-Ɔο തിയതി വ്യാഴാഴ്ച തന്നെ കാണാനെത്തിയ “കാരുണ്യത്തിന്‍റെ ദൈവശാസ്ത്രം” എന്ന രാജ്യാന്തര സംഗമത്തിലെ 200-ലേറെ വരുന്ന ദൈവശാസ്ത്ര പണ്ഡന്മാരുടെയും അദ്ധ്യാപകരുടെയും അവരുടെ കുടുംബങ്ങളുടെയും കൂട്ടായ്മയെ പാപ്പാ അഭിസംബോധനചെയ്തു. ദൈവസ്നേഹത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങളെ അനുദിന ജീവിതപശ്ചാത്തലത്തില്‍ അസ്തിത്വപരമായി സംവേദനംചെയ്യുന്നതാണ് ദൈവശാസ്ത്രമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. അപ്പസ്തോലിക അരമനയിലുള്ള ക്ലെമന്‍റൈന്‍ ഹാളിലാണ് നേര്‍ക്കാഴ്ച നടന്നത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

കാരുണ്യത്തിന്‍റെ ദൈവശാസ്ത്രവീക്ഷണം
ദൈവശാസ്ത്രപരമായി കാരുണ്യത്തിന് ഒരു വൈജ്ഞാനിക പഠനതലവും രണ്ടാമതായി ഒരു വ്യക്തിബന്ധത്തിന്‍റെ വശവുമുണ്ട്. വിശ്വാസമാണ് ഈ രണ്ടുതലങ്ങളെയും മനോഹരമായി ബന്ധിപ്പിക്കുന്നത്. അതിനാല്‍ ദൈവശാസ്ത്രം അമൂര്‍ത്തമല്ല. ദൈവശാസ്ത്രം അമൂര്‍ത്തമാണെങ്കില്‍ അത് വെറും തത്വസംഹിതയോ, ഭാവനാശാസ്ത്രമോ ആയിത്തീരും.

ക്രൈസ്തവവീക്ഷണത്തില്‍ ദൈവശാസ്ത്രം അസ്തിത്വപരമായ അറിവാണ്. അത് മാംസംധരിച്ച വചനമായ ക്രിസ്തുവുമായുള്ള കൂട്ടായ്മയില്‍, അല്ലെങ്കില്‍ കണ്ടുമുട്ടലില്‍ ആദ്യം സൂചിപ്പിച്ചതുപോലെ ലഭിക്കുന്ന അറിവാണ്. അതുകൊണ്ട് ദൈവശാസ്ത്രം ദൈവസ്നേഹത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങളെ അനുദിന ജീവിതത്തില്‍ പങ്കുവയ്ക്കുന്ന രീതിയാണ്. അത് ക്രിസ്തുവില്‍നിന്നും നമുക്ക് ലഭിക്കുന്ന ദൈവികകാരുണ്യത്തിന്‍റെ സംവേദനമാണെന്ന്... പാപ്പാ ആമുഖമായി കാരുണ്യത്തിന്‍റെ ദൈവശാസ്ത്ര സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.

കാരുണ്യം വൈകാരിക പ്രകടനമല്ല!
കാരുണ്യം പ്രയോഗികമായി ജീവിക്കുന്നതിനും ജീവിതത്തില്‍ പകര്‍ത്തുന്നതിനും പകരം  അതിന്‍റെ അശയത്തിലും വൈകാരികതയിലുമാണ് ഇന്ന് ഏറെ പ്രാധാന്യം നല്കുന്നതായി കാണുന്നത്. ദൈവശാസ്ത്രത്തെ വെറും വൈകാരികതലത്തിലേയ്ക്ക് താഴ്ത്താമോ? ഇല്ല! ദൈവശാസ്ത്രം ദൈവമായ വചനത്തില്‍നിന്നും ജീവിതത്തില്‍ വെളിച്ചം വിതറുന്ന അസ്തിത്വപരമായ അന്വേഷണമാണ്. ഈ അര്‍ത്ഥത്തില്‍ കാരുണ്യത്തിന്‍റെ ദൈവശാസ്ത്രം
മെല്ലെ ദൈവസ്നേഹമായി പരിണമിക്കണം. കാരണം ദൈവസ്നേഹം ഒരു ആശയപരമായതും അമൂര്‍ത്തവുമായ തത്വമല്ല. അത് വ്യക്തിപരവും യഥാര്‍ത്ഥവും മൂര്‍ത്തവുമാണ്.

കാരുണ്യം ദൈവസ്നേഹത്തിന്‍റെ അനുഭവം
എവിടെ സ്നേഹമുണ്ടോ, ദൈവസ്നേഹമുണ്ടോ അവിടെ ഗാഢമായി സംവദിക്കുന്നത് ദൈവാരൂപിയാണ്. ദൈവസ്നേഹമുള്ളിടത്ത് ദൈവാത്മാവ് മാനുഷ്യന്‍റെ വികാരങ്ങളെയും ചിന്തകളെയും രൂപപ്പെടുത്തുന്നു. അപ്പോള്‍ തീര്‍ച്ചയായും കാരുണ്യത്തിന്‍റെ ദൈവശാസ്ത്രം സമ്പന്നമാകും, ഗാഢമായ അര്‍ത്ഥമുള്ളതാകും. അങ്ങനെ കാരുണ്യമെന്നത് ദൈവത്താല്‍ സ്നേഹിക്കപ്പെടുന്ന അനുഭവവും, ദൈവനാമത്തില്‍ സ്നേഹിക്കുകയുംചെയ്യുന്ന അതിമനോഹരമായ അനുഭവവുമാണ്. പാപ്പാ വ്യാഖ്യാനിച്ചു. (Pope’s discourse not complete)


വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 September 2018, 09:31