തിരയുക

Vatican News
മാതൃസന്നിധിയില്‍ മാതൃസന്നിധിയില്‍  (Vatican Media)

പ്രേഷിതയാത്രയ്ക്ക് ഒരുക്കമായി പാപ്പാ മാതൃസന്നിധിയില്‍

ബാള്‍ടിക് രാജ്യങ്ങളിലേയ്ക്കുള്ള പ്രേഷിതയാത്രയ്ക്കൊരുക്കമായി പാപ്പാ ഫ്രാന്‍സിസ് മേരി മേജര്‍ ബസിലിക്കയില്‍ വന്നു പ്രാര്‍ത്ഥിച്ചു. സെപ്തംബര്‍ 22-Ɔ‍ο തിയതി ശനിയാഴ്ച മുതല്‍ 25-Ɔο തിയതി ചൊവ്വാഴ്ചവരെയാണ് കിഴക്കന്‍ യൂറോപ്പിലെ ലിത്വാനിയ, ലാത്വിയ, എസ്തോണിയ എന്നീ ബാള്‍ടിക് രാജ്യങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുന്നത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

സെപ്തംബര്‍ 20-Ɔο  തിയതി വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5 മണിയോടെയാണ് വത്തിക്കാനില്‍നിന്നും 6 കി.മി. അകലെയുള്ള മേരി മേജര്‍ ബസിലിക്കയില്‍ പാപ്പാ സ്വകാര്യമായി പ്രാര്‍ത്ഥിക്കാന്‍ എത്തിയത്. തന്‍റെ ചെറിയ കാറിലെത്തിയ പാപ്പായുടെ കൂടെ വത്തിക്കാന്‍ ഗവര്‍ണരറേറ്റിന്‍റെ പ്രീഫെക്ട് ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് ജ്വാന്‍സ്വെയില്‍ മാത്രമാണ് സന്നിഹിതനായിരുന്നത്.

എന്നും ചെയ്യാറുള്ളതുപോലെ ബസിലക്കയിലെ “റോമിന്‍റെ രക്ഷിക” എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കന്യകാനാഥയുടെ ചെറിയ അള്‍ത്താരയിലെ ചിത്രത്തിരുനടയില്‍ സ്വകാര്യമായിരുന്ന് നീണ്ടവേള പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചതായി വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി ഗ്രെഗ് ബേര്‍ക്ക് റ്റ്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു.

ഇത് പാപ്പാ ഫ്രാന്‍സിസിന്‍റെ 25-Ɔമത് രാജ്യാന്തര അപ്പസ്തോലിക പര്യടനമാണ്. ഏഴു പതിറ്റാണ്ടിലധികം സോവ്യറ്റ് റഷ്യയുടെ അധീനത്തിലായിരുന്ന പുരാതന ക്രൈസ്തവികതയുടെ പിള്ളത്തൊട്ടിലായ മൂന്നു രാജ്യങ്ങളാണ് സുവിശേഷത്തിന്‍റെ സാന്ത്വനവുമായി പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുന്നത്.

21 September 2018, 18:02