തിരയുക

വിമാനത്തിലെ വാര്‍ത്താസമ്മേളനം - ഗ്രേഗ് ബേര്‍ക്ക് സമീപത്ത് വിമാനത്തിലെ വാര്‍ത്താസമ്മേളനം - ഗ്രേഗ് ബേര്‍ക്ക് സമീപത്ത് 

ബാള്‍ടിക് ജനതയുടെ സംസ്ക്കാരത്തനിമ മാനിക്കപ്പെടണം

സെപ്തംബര്‍ 25 ചൊവ്വാഴ്ച - മടക്കയാത്രയില്‍ നടന്ന വിമാനത്തിലെ വാര്‍ത്താസമ്മേളനം. വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്കിന്‍റെ പ്രസ്താവനയില്‍നിന്നും എടുത്തത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സെപ്തംബര്‍ 22-മുതല്‍ 25-വരെ നീണ്ട ബാള്‍ടിക് രാജ്യങ്ങളുടെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങളെ പാപ്പാ ഫ്രാന്‍സിസ് വിമാനത്തിലുണ്ടായിരുന്ന രാജ്യാന്തര മാധ്യമ സംഘവുമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലെ ആദ്യ ചിന്തയാണിത്.

താന്‍ സന്ദര്‍ശിച്ച ബാള്‍ടിക് രാജ്യങ്ങള്‍ - ലിത്വാനിയ, ലാത്വിയ, എസ്തോണിയ എന്നീ മൂന്നു രാജ്യങ്ങളും ചെറുതെങ്കിലും സംസ്ക്കരത്തിലും വികസനത്തിലും മുന്തിനില്ക്കുന്ന രാജ്യങ്ങളാണ്. അവര്‍ ബഹുഭൂരിപക്ഷവും തങ്ങളുടെ നാടുകളില്‍ ജീവിക്കുന്നവരുമാണ്.

യൂറോപ്യന്‍ കൂട്ടായ്മയുടെ ഭാഗമാണ് ഈ രാജ്യങ്ങളെങ്കിലും കിഴക്കിന്‍റെയും പടിഞ്ഞാറിന്‍റെയും ജനതകള്‍ക്ക് ഒരു പാലമാകാന്‍ പോരുന്ന തനിമയും മേന്മയും അവര്‍ക്ക് ഇന്നുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു.

നാടിന്‍റെ ഈ സമ്പന്നതയും തനിമയും നഷ്ടമാകാതെ കൈമാറേണ്ടത് അവശ്യമാണ്. ജനസംഖ്യയില്‍ അവര്‍ താഴുകയാണ്. എന്നാല്‍ പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള ആദരവിന്‍റെയും പരസ്പര പിന്‍തുണയുടെയും മാര്‍ഗ്ഗത്തിലും, അവര്‍ ചരിത്രത്തില്‍ അനുഭവിച്ചിട്ടുള്ള യാതനകളുടെ ഓര്‍മ്മയിലും തനിമയോടെ ഉയരാനും ഉയര്‍ത്തെഴുന്നേല്‍ക്കാനും സാധിക്കുമെന്ന്, മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി പാപ്പാ വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 September 2018, 09:49