തിരയുക

കൗനാസിലെ കുരിശിന്‍റെ മൈതാനിയി‍ല്‍ കൗനാസിലെ കുരിശിന്‍റെ മൈതാനിയി‍ല്‍ 

ത്യാഗസമര്‍പ്പണത്തില്‍ മഹത്തരമാകുന്ന ചരിത്രം

സെപ്തംബര്‍ 23 ഞായര്‍ - ലിത്വാനിയിലെ കൗനാസിലുള്ള വിശുദ്ധ കുരിശിന്‍റെ മൈതാനിയിലെ പ്രത്യേക വേദിയില്‍ ഞായറാഴ്ച, പ്രാദേശിക സമയം രാവിലെ 10 മണിക്ക് പാപ്പാ സമൂഹബലിയര്‍പ്പിച്ചു. ആയിരങ്ങള്‍ ആബാലവൃന്ദം ജനങ്ങള്‍ ഭക്തിനിര്‍ഭരമായി അതില്‍ പങ്കെടുത്തു. ആണ്ടുവട്ടം 25-Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷഭാഗത്തെ ആധാരമാക്കി പാപ്പാ വചനചിന്തകള്‍ പങ്കുവച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ശിഷ്യരുടെ ശുഷ്ക്കാന്തിയെ നവീകരിക്കാന്‍
ക്രിസ്തു തന്‍റെ ശിഷ്യന്മാര്‍ക്കു നല്കുന്ന ഉപദേശമാണ് ഇന്നത്തെ സുവിശേഷഭാഗത്ത് വിശുദ്ധ മര്‍ക്കോസ് രേഖപ്പെടുത്തുന്നത് (മര്‍ക്കോസ് 9, 30-37). ജരൂസലേമിലേയ്ക്കുള്ള അവിടുത്തെ യാത്രയുടെ മദ്ധ്യത്തിലാണിത്. അവിടുത്തെ അനുഗമിക്കാനുള്ള ശിഷ്യന്മാരുടെ ശുഷ്ക്കാന്തിയെ നവീകരിക്കാനെന്നോണമാണ് അവിടുന്ന് ഈ ഉപദേശം നല്കുന്നത്. തന്‍റെ പീഡകളെക്കുറിച്ചു സംസാരിച്ച മൂന്ന് അവസരങ്ങളില്‍ ഒന്നാണിത്. മൂന്നു പ്രാവശ്യവും ശിഷ്ന്മാര്‍ ഇതെക്കുറിച്ച് ആശ്ചര്യപ്പെടുകയും, അവര്‍ അതിനെ എതിര്‍ക്കുകയുമാണ് ചെയ്തിട്ടുള്ളത്. അപ്പോഴെല്ലാം ക്രിസ്തു അവര്‍ക്ക് ശിഷ്യത്വത്തെക്കുറിച്ച് നവമായ പ്രബോധനങ്ങള്‍ നല്കി. മൂന്നു തവണകളില്‍ രണ്ടാമത്തേതാണ് ഇന്നത്തെ സുവിശേഷഭാഗം.

ക്രിസ്തീയജീവിതം കുരിശുകള്‍ നിറഞ്ഞതാണ്, എന്നാല്‍ ചിലപ്പോള്‍ അവ ഒടുങ്ങാത്തതാണെന്ന് നമുക്കു തോന്നാം. ഇന്നാട്ടിലെ പഴയ തലമുറയില്‍ പലരും അധിനിവേശത്തിന്‍റെ മുറിപ്പാടുകള്‍ പേറുന്നവരാണ്. ചില്‍ നാടുകടത്തലിന്‍റെ, ചിലര്‍ സ്വന്തക്കാര്‍ അപ്രത്യക്ഷമായതിന്‍റെ, പിന്നെയും ചിലര്‍ വഞ്ചിക്കപ്പെടുകയും ഒറ്റുകാരായി ജീവിക്കേണ്ടി വന്നതിന്‍റെയും...!

നീതതിക്കായി പീഡിപ്പിക്കപ്പെടുന്നവര്‍
ഇന്നത്തെ ആരാധനക്രമത്തില്‍ വിജ്ഞാനത്തിന്‍റെ പുസ്തക ഭാഗം നീതിക്കുവേണ്ടി പീഡനങ്ങള്‍‍ സഹിക്കേണ്ടതിനെക്കുറിച്ചു സംസാരിക്കുന്നു. നല്ലതു ചെയ്തതുകൊണ്ടു മാത്രം പീഡിപ്പിക്കപ്പെട്ടവരെക്കുറിച്ചാണ് ഇവിടെ പ്രതിപാദിപ്പിക്കപ്പെടുന്നത് (വിജ്ഞാനം 2, 10-12).
ഇന്നത്തെ വചനം പറയുന്ന കാര്യങ്ങളില്‍ നമ്മുടെ കുടുംബാംഗങ്ങളെ കാണാനും പ്രതിഫലിപ്പിക്കാനും നിങ്ങളില്‍ പലര്‍ക്കും സാധിച്ചേക്കും. പ്രതിസന്ധികളില്‍ ദൈവം നമ്മെ രക്ഷിച്ചില്ല എന്ന തോന്നലില്‍ വിശ്വാസം ക്ഷയിച്ചവരും ഇക്കൂട്ടത്തിലുണ്ടാകാം. ചിലപ്പോള്‍ ചരിത്രത്തില്‍ ഇടപെടാന്‍ വേണ്ടുവോളം നമ്മുടെ വിശ്വാസത്തിനു കരുത്തില്ലായിരുന്നിരിക്കാം. ഈ കൗനാസ് നഗരത്തിന് അത് അറിയാം... ലിത്വാനിയ മൊത്തമായും ഈ അനുഭവത്തിന്‍റെ സാക്ഷിയാണ്! സൈബീരിയയെക്കുറിച്ചു പറഞ്ഞാല്‍ ആരും നടുങ്ങുന്ന സംഭവങ്ങളാണ്. അതുപോലെ വിലിനിയൂസിന്‍റെയും കൗനാസിന്‍റെയും ചേരികളും. ഇന്നത്തെ രണ്ടാം വായനയില്‍ യാക്കോശ്ലീഹയുടെ വാക്കുകള്‍ അതുതന്നെയാണ് ആവര്‍ത്തിക്കുന്നത്... ആഗ്രഹിക്കുന്നത് നിങ്ങള്‍ക്ക് ലഭിക്കുന്നില്ല. നിങ്ങല്‍ കൊല്ലുകയും അസൂയപ്പെടുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ക്ക് ഒന്നും ലഭിക്കുന്നില്ല (യാക്കോബ 4, 2).

സഹനം ആവശ്യപ്പെടുന്ന ശിഷ്യത്വം
മാര്‍ഗ്ഗമദ്ധ്യേ തങ്ങളുടെ ജീവിത ദുഃഖത്തെക്കുറിച്ചോ, ക്രിസ്തു സഹാക്കാന്‍ പോകുന്ന പീഡകളെയും ക്ലേശങ്ങളെയും കുറിച്ചോ, വഹിക്കേണ്ട കുരിശിനെക്കുറിച്ചോ, കേള്‍ക്കാന്‍ ശിഷ്യന്മാര്‍ ആഗ്രഹിച്ചില്ല. മാര്‍ഗ്ഗമദ്ധ്യേ അവര്‍ ചര്‍ച്ചചെയ്തത്, അവരില്‍ വലിയവന്‍ ആരായിരിക്കും എന്നായിരുന്നു. മര്‍ക്കോസ് അത് ശക്തമായി രേഖപ്പെടുത്തുന്നുണ്ട്. സഹോദരങ്ങളേ, അധികാരവും മഹത്വവും തേടുന്നവര്‍ തങ്ങളുടെ പഴയ മുറിപ്പാടുകള്‍ ഓര്‍മ്മകളില്‍ മറക്കാന്‍ കഴിവില്ലാത്തവരാണ്. അതുകൊണ്ടുതന്നെ ഇന്നിന്‍റെ പ്രവൃത്തികളില്‍ അവര്‍ക്ക് വ്യാപൃതനാകാനും സാധിക്കുന്നില്ല. അവര്‍ വേണമെങ്കില്‍ പഴയ സ്ഥാനങ്ങളിലും നിലകളിലും അവര്‍ നല്ലതായിരുന്നെന്നും, പഴമയുടെ മഹത്വം അതി ഗംഭീരമാണെന്നും വിളിമ്പിക്കൊണ്ടേയിരിക്കും. അങ്ങനെ ആനുകൂല്യങ്ങള്‍ക്ക് അവര്‍ കൂടുതല്‍ യോഗ്യരാണെന്നു സമര്‍ത്ഥിക്കുകയാണ് അതുവഴി.
എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള ചരിത്രത്തെ നിഷേധിക്കുന്ന രീതിയാണിത്. ഒരു ചരിത്രം മഹത്തരമാകുന്നത് ജീവിതം കഷ്ടപ്പാടിന്‍റേതായിരുന്നെങ്കിലും... അത് ത്യാഗത്തിലും, പ്രത്യാശയിലും അനുദിന ക്ലേശങ്ങളില്‍ ഉഴലുന്നതും, തൊഴിലിനോടുള്ള വിശ്വസ്തതയ്ക്കും സേവനത്തിനുമായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളപ്പോഴാണ് (സുവിശേഷ സന്തോഷം, 96). .....

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 September 2018, 19:23