തിരയുക

Vatican News
സഭൈക്യ പ്രാര്‍ത്ഥന ശുശ്രൂഷയില്‍ സഭൈക്യ പ്രാര്‍ത്ഥന ശുശ്രൂഷയില്‍  (AFP or licensors)

സഭകള്‍ സാഹോദര്യത്തില്‍ ജീവിക്കുന്ന പുണ്യഭൂമി : ലാത്വിയ

സെപ്തംബര്‍ 24 തിങ്കള്‍ റീഗാ - ലിത്വാനിയായിലെ റീഗാ നഗരത്തില്‍ കന്യകാനാഥയുടെ നാമത്തിലുള്ള ലൂതറന്‍ ഭദ്രാസന ദേവാലയത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയില്‍ പാപ്പാ ഫ്രാന്‍സിസ് സ്വീകരിക്കപ്പെട്ടു. അവിടെ നടന്ന വളരെ ഹ്രസ്വമായ സഭൈക്യ വചനശുശ്രൂഷയത്തെടുര്‍ന്ന് പാപ്പാ നല്കിയ പ്രഭാഷണത്തിലെ ശ്രദ്ധേയമായ ചിന്തകള്‍ താഴെ ചേര്‍ക്കുന്നു:

- ഫാദര്‍ വില്യം നെല്ലിക്കല്‍

വിവിധ സഭകള്‍ തമ്മിലുള്ള ഐക്യത്തില്‍ വളര്‍ന്ന നാടാണിത് എന്ന സന്തോഷമാണ് ലാത്വിയയില്‍ നില്ക്കുമ്പോള്‍ ലഭിക്കുന്നത്. ജീവിക്കുന്ന സഭൈക്യവും ക്രൈസ്തവകൂട്ടായ്മയുമാണ് ഇവിടെ പ്രകടമാകുന്നത്. ഇത് പ്രത്യശയ്ക്കും വളര്‍ച്ചയ്ക്കും ഏറെ വക നല്കുന്നു. സമ്മേളനത്തില്‍ തന്നെ സ്വീകരിച്ച ലൂതറന്‍ സഭയുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ജോനിസ് വാനാഗിന് പ്രത്യേകം നന്ദിപറയുന്നു.

സാഹോദര്യം തന്മയ്ക്കെതിരായ ആയുധം
800 വര്‍ഷമായി ക്രൈസ്തവകൂട്ടായ്മയ്ക്ക് ആത്മീയ കരുത്തേകിയ ഭദ്രാസനദേവാലയത്തിലാണ് നാം സമ്മേളിച്ചിരിക്കുന്നത്. അനീതിയുടെയും പീഡനങ്ങളുടെയും ജീവിതക്ലേശങ്ങളുടെയും നാളുകളില്‍ അവര്‍ക്ക് ദൈവികമായ അഭയവും പിന്‍തുണയും പ്രത്യാശയും പകര്‍ന്ന പുണ്യഗേഹമാണിത്. ഇന്നും സഭൈക്യകൂട്ടായ്മയെ സ്വാഗതംചെയ്യുന്ന ഈ മാതൃസ്ഥാപനത്തെ ഐക്യത്തിന്‍റെ സ്രോതസ്സായി ദൈവാരൂപി നയിക്കട്ടെ. സംവാദം ഗ്രഹണശക്തി പരസ്പരാദരവ്, സാഹോദര്യം എന്നിവ മുന്നോട്ടുള്ള യാത്രയില്‍ ഈ മാതൃകാസ്ഥാനത്തില്‍ ശത്രുക്കളെ നേരിടാനുള്ള ആയുധമായി ദൈവാത്മാവ് നിങ്ങള്‍ക്കു നല്കട്ടെ (എഫേസി. 6, 13-18).  മനുഷ്യരെ, പ്രത്യേകിച്ച് വേദനിക്കുന്ന മനുഷ്യരെ ദൈവസന്നിധിയിലേയ്ക്ക് ഉയര്‍ത്താന്‍ പോരുന്ന സ്ഥാപനമാണ് ഈ ഭദ്രാസന ദേവാലയം. അടുത്ത കാലംവരെ ലോകത്തെ ഏറ്റവും വലിയ ഓര്‍ഗന്‍ ഇവിടത്തേതായിരുന്നു. അത് ഏറെ പ്രതീകാത്മകവുമാണ്... മനുഷ്യമനസ്സുകളെ ദൈവസന്നിധിയിലേയ്ക്കു ഉയര്‍ത്തുന്ന സഭയുടെ പ്രതീകം തന്നെയാണ് ഇവിടത്തെ വലിയ ഓര്‍ഗന്‍! ഇന്നും റീഗ നഗരത്തിന്‍റെയും
ഈ ദേവാലയത്തിന്‍റെയും മുഖലക്ഷണമായി ഈ ഓര്‍ഗന്‍ ശ്രുതിലയം മീട്ടുന്നു.

വിശ്വാസത്തെ ‘പുരാവസ്തു’വാക്കരുത്!
മത-സാംസ്ക്കാരിക ചിഹ്നങ്ങള്‍ ട്യൂറിസ്റ്റുകള്‍ക്ക് ഫോട്ടോയെടുത്തു പോകാനുള്ള നിര്‍ജ്ജീവ വസ്തുക്കളാകരുത്. അവയെ സംസ്ക്കാരത്തിന്‍റെയും വിശ്വാസത്തിന്‍റെയും ജീവിക്കുന്ന അടയാളങ്ങളാക്കി മാറ്റണം. അവയില്‍നിന്ന് സംഗീതവും സംസ്ക്കാരവും വിശ്വാസവും മാനുഷിക ചൈതന്യവും പ്രസരിക്കണം, പങ്കുവയ്ക്കപ്പെടണം.

നമ്മുടെ വിശ്വാസവും നിര്‍ജ്ജീവമായ പുരവസ്തുവായിത്തീരാം. വിശ്വാസികള്‍ ടുറിസത്തിന്‍റെ ഭാഗമാകാം, നമ്മുടെ പ്രാര്‍ത്ഥനാലയങ്ങളും സ്ഥാപനങ്ങളും. നമ്മുടെ പരാമ്പര്യങ്ങളും പുരാവസ്തുക്കളായി പരണമിക്കാം. എല്ലാറ്റിലും കാഴ്ചവസ്തുക്കളാക്കപ്പെടുന്ന അപകടം പതിയിരിപ്പുണ്ട്. എന്നാല്‍ ക്രൈസ്തവ സ്ഥാപനങ്ങളും ഭവനങ്ങളും വ്യക്തികളും തങ്ങളുടെ സജീവസാന്നിദ്ധ്യംകൊണ്ട് ക്രൈസ്തവീകതയുടെ ഈണങ്ങള്‍ ഉയര്‍ത്തേണ്ടവരാണ്. ഈ ഭദ്രാസനത്തിലെ വലിയ പുരാതനമായ ഓര്‍ഗന്‍പോലെ. ക്രിസ്തു പകര്‍ന്നു തന്നെ വിശ്വാസവും സുവിശേഷമൂല്യങ്ങളും പറയിന്‍ കീഴില്‍ മറച്ചുവയ്ക്കാനുള്ളതല്ല, അത് ജീവിക്കാനുള്ളതും പ്രഘോഷിക്കാനുള്ളതുമാണ്. വിളക്ക് പീഠത്തിന്മേര്‍ ഉയര്‍ത്തി സ്ഥാപിക്കാം. അതിന്‍റെ വെളിച്ചം സകലരെയും പ്രകാശിപ്പിക്കട്ടെ, സകലരെയും വെളിച്ചത്തില്‍ നയിക്കട്ടെ!

25 September 2018, 09:28