എസ്തോണിയന്‍ ജനതയോട് എസ്തോണിയന്‍ ജനതയോട് 

പാപ്പാ ഫ്രാന്‍സിസ് ‘മാര്‍ഹമാ’യില്‍ : മറിയത്തിന്‍റെ നാട്ടില്‍

സെപ്തംബര്‍ 25 ചൊവ്വാഴ്ച, തളീന്‍, എസ്തോണിയ – പാപ്പാ ഫ്രാന്‍സിസിന്‍റെ ബാള്‍ടിക് രാജ്യങ്ങളിലേയ്ക്കുള്ള അപ്പസ്തോലിക യാത്രയുടെ അവസാനഘട്ടമാണ്. താലസ്ഥാന നഗരമായ തളീനിലെ പ്രസിഡന്‍ഷ്യന്‍ മന്ദിരത്തില്‍വച്ച് ഭരണാധികാരികളെയും രാജ്യത്തെ ജനപ്രതിനിധികളെയും സാംസ്ക്കാരിക പ്രമുഖരെയും ജനങ്ങളെയും പാപ്പാ അഭിസംബോധനചെയ്തു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

“മാര്‍ഹമാ” (maarjmaa) മറിയത്തിന്‍റെ നാട്
എസ്തോണിയ രാജ്യം പുരതാനകാലം മുതല്ക്കേ “മാര്‍ഹമാ” (maarjmaa) എന്നു വിളിക്കപ്പെട്ടിരുന്നു, “മറിയത്തിന്‍റെ നാട്” (the land of Mary) എന്നാണ് അതിന് എസ്തോണിയന്‍ ഭാഷയില്‍ അര്‍ത്ഥം.  മറിയം ഈ നാടിന്‍റെയും അതിന്‍റെ ചരിത്രത്തിന്‍റെയും ഭാഗമാണ്. മറിയത്തെക്കുറിച്ചു ധ്യാനിക്കുമ്പോള്‍ രണ്ടു കാര്യങ്ങളാണ് ചിന്തയില്‍ നിറയുന്നത്. ആദ്യം, ഓര്‍മ്മയും ഫലദായകത്വവും. അതായത് മറിയം എല്ലാം തന്‍റെ ഹൃദയത്തിലും ഓര്‍മ്മയിലും സംഗ്രഹിച്ചവളാണ് (ലൂക്കാ 2, 19). രണ്ടാമതായി, ലോകരക്ഷകനായ ക്രിസ്തുവിനെ തന്‍റെ ഉദരത്തിന്‍റെ ഫലപ്രാപ്തിയായി മനുഷ്യകുലത്തിനു നല്കിയവളാണ്. അതുകൊണ്ടുതന്നെ ഈ നാട് ഓര്‍മ്മകളുടെയും ഫലപ്രാപ്തിയുടെയും നാടാണ്.

ചരിത്രസ്മൃതികളുടെ നാട്
ചരിത്ര ഘട്ടങ്ങളിലൂടെ എസ്തോണിയന്‍ ജനത സഹിച്ചിട്ടുള്ള യാതനകള്‍ക്കും പീഡനങ്ങള്‍ക്കും കൈയ്യും കണക്കുമില്ല. സ്വാതന്ത്ര്യത്തിനും സ്വയംഭരണാവകാശത്തിനുമായി നിങ്ങള്‍ തര്‍ക്കങ്ങളും ഭീഷണിയും നേരിടേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ 25 വര്‍ഷങ്ങളായി നിങ്ങള്‍ സ്വതന്ത്രമായി
ലോക രാഷ്ട്രങ്ങള്‍ക്കൊപ്പം തലയുയര്‍ത്തി നില്ക്കുന്നു. ഇന്നീ രാഷ്ട്രം വിവിധ മേഖലകളില്‍ വലിയ ചുവടുവയ്പുകള്‍ നടത്തിക്കഴിഞ്ഞു. ഈ നാടു
ഏറെ ചെറുതാണെങ്കിലും ജനാധിപത്യം, രാഷ്ട്രീയ സ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം, പിന്നെ മാറ്റങ്ങളുടെ മേഖലയിലെല്ലാംതന്നെ ഏറെ മുന്‍പന്തിയില്‍ നില്ക്കുകയാണ്. ഒത്തിരി രാജ്യങ്ങളുമായി സഹകരണവും സുഹൃദ്ബന്ധവും വളര്‍ത്താനും നിങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്.

അതിനാല്‍ ഇന്നും ഇന്നലകളെയും കണക്കിലെടുത്ത് ഭാവിയിലേയ്ക്ക് ഉറ്റുനോക്കുമ്പോള്‍ നവമായ വെല്ലുവിളികളെ ഏറെ പ്രത്യാശയോടെ ഉള്‍ക്കൊള്ളാനും അവയെ മറികടന്ന് വളരാനും നിങ്ങള്‍ക്കു കരുത്തുണ്ട്. ചരിത്രസ്മരണകളുള്ള നാട്ടില്‍ നിങ്ങളുടെ പൂര്‍വ്വീകരുടെ വിശ്വാസവും ചൈതന്യവും കഠിനാദ്ധ്വാനവും എന്നും അനുസ്മരിക്കപ്പെടേണ്ടതുണ്ട്.
നന്ദിപൂര്‍വ്വകമായ സ്മരണയില്‍ വളരുന്നൊരു ജനതയ്ക്ക് നാടിന്‍റെ സ്വാതന്ത്ര്യലബ്ധിക്കായി പൂര്‍വ്വീകര്‍ ചെയ്ത ത്യാഗസമര്‍പ്പണങ്ങള്‍ വിസ്മരിക്കാനാവില്ല. മാത്രല്ല, തലമുറകളോളം നവമായ വെല്ലുവിളികളെ നേരിടാന്‍ അവയും അവരുടെ മാതൃകയും പ്രചോദനമാവുകയും ചെയ്യും.     

സാങ്കേതിക ഫലപ്രാപ്തിയുടെ നാട്
മാനവികതയുടെ നവമായ നേട്ടങ്ങള്‍ കാണുമ്പോള്‍ ഇക്കാലട്ടം ചരിത്രത്തിന്‍റെ ഒരു പരിണാമ കാലമാണെന്ന് വ്യക്തിപരമായി താന്‍ കരുതുന്നുവെന്ന് പാപ്പാ ഏറ്റുപറഞ്ഞു. മനുഷ്യനന്മയ്ക്കായി എടുക്കുന്ന ഓരോ ചുവടുവയ്പും നമുക്ക് പ്രശംസിക്കാനേ സാധിക്കൂ (സുവിശേഷ സന്തോഷം 52). എന്നാല്‍, നാം ഇനിയും നല്ല ജീവിതത്തെയും നന്നായി ചെലവഴിക്കുന്ന ജീവിതത്തെയും വിവേചിക്കേണ്ടിയിരിക്കുന്നു. സാങ്കേതികതയുടെ സമ്പന്നതയില്‍ മതിമറന്ന സമൂഹങ്ങള്‍ക്ക് മെല്ലെ ജീവിതത്തിന്‍റെയും സന്തോഷപൂര്‍ണ്ണമായി ജീവിക്കുന്നതിന്‍റെയും അര്‍ത്ഥം നഷ്ടമാകുന്ന അനുഭവമുണ്ടാകും. പിന്നെ ജീവിതാനുഭവത്തിന്‍റെ നന്മയുടെ ആശ്ചര്യമുഹൂര്‍ത്തങ്ങള്‍ അനുഭവിക്കാനാവാതെ അസ്തിത്വപരമായ ഒരു മന്ദതയിലേയ്ക്ക് fall into an exitential ennui…! പരസ്പരമുള്ള ഉത്തരവാദിത്ത്വങ്ങള്‍, ഒരു ജനത്തിന്‍റെയും സംസ്ക്കാരത്തിന്‍റെയും കുടുംബത്തിന്‍റെയും ഭാഗമാണെന്ന ബോധ്യം ഇല്ലാത്തൊരു സംസ്ക്കാരമായി നാം പരിണമിക്കും. അതുവഴി വരും തലമുറയ്ക്ക്, പ്രത്യേകിച്ച് യുവജനങ്ങള്‍ അവരുടെ ജീവിതത്തിന്‍റെ വേരുകള്‍ മനസ്സിലാക്കാനോ, അവരുടെ ഇന്നിന്‍റെയും നാളെയുടെയും ജീവിതത്തിന്‍റെ അടിത്തറ ബലപ്പെടുത്താനോ സാധിക്കാതെ വരുന്നു. മാത്രമല്ല അത് ജീവിതത്തില്‍ ഭാവിയെക്കുറിച്ചു സ്വപ്നം കാണാനോ, സര്‍ഗ്ഗചേതനയുള്ളവരാകാനോ, പ്രതിസന്ധികളെ തരണംചെയ്തു മുന്നേറാനുമുള്ള കരുത്തോ ഇല്ലാത്തവരുമാക്കും.

കൂട്ടായ്മ വളര്‍ത്താം!
സാങ്കേതിക പുരോഗതിയില്‍ മാത്രം വിശ്വാസമര്‍പ്പിച്ചും അതുമാത്രം വളര്‍ച്ചയ്ക്കുള്ള സാദ്ധ്യതയായി ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ വ്യക്തിബന്ധങ്ങള്‍ക്കും, തലമുറകള്‍ തമ്മിലുള്ള ബന്ധത്തിനും, സംസ്ക്കാരങ്ങളുടെ ഇടപഴകലുകള്‍ക്കുമെല്ലാം ജീവിതത്തില്‍ ഇടമില്ലാതാകും.
അതിനാല്‍ വാക്കിന്‍റെ വിശാലമായ അര്‍ത്ഥത്തില്‍, പൊതുനന്മയില്‍ പങ്കുചേരാനും, പൊതുവായ പദ്ധതികളുടെ ഭാഗമാകാനും സാധിക്കുന്നതാണ് ഇന്നാവശ്യമായ ജൈവശൃംഖല! അതുവഴി നമ്മില്‍ നക്ഷിപ്തമാകുന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്ത്വമാണ് സാമൂഹികവും രാഷ്ട്രീയവും വിദ്യാഭ്യാസപരവും മതാത്മകവുമായി സ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്നവര്‍ പരസ്പര ബന്ധങ്ങളും കൂട്ടായ്മയും വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കേണ്ടതാണ്...

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 September 2018, 20:21