തിരയുക

ജലം ശഖരിക്കുന്ന കുട്ടികള്‍, യെമനില്‍ നിന്നുള്ള ദൃശ്യം ജലം ശഖരിക്കുന്ന കുട്ടികള്‍, യെമനില്‍ നിന്നുള്ള ദൃശ്യം 

ജലം വിഭവ സംരക്ഷണം നമ്മുടെ കടമ!

ജലം നമ്മുടെ അവകാശം, അത് കേവലം വാണിജ്യവസ്തുവാക്കപ്പെടരുത്, ആര്‍ച്ച്ബിഷപ്പ് ഇവാന്‍ യുര്‍ക്കൊവിച്ച്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ജലം പാഴാക്കാതിരിക്കുക ഒരു ഉത്തരവാദിത്വമാണെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ  പ്രതിനിധി ആര്‍ച്ച്ബിഷപ്പ് ഇവാന്‍ യുര്‍ക്കൊവിച്ച്.

സ്വിറ്റ്സര്‍ലണ്ടിലെ ജനീവാപട്ടണത്തില്‍ ഐക്യരാഷ്ട്രസഭയ്ക്കുള്ള കാര്യാലയത്തിലും ഇതര അന്താരാഷ്ട്ര സംഘടനകളിലും പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ അദ്ദഹം ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി ജലം, ആരോഗ്യപരിപാലനം എന്നിവയെ അധികരിച്ച് ചര്‍ച്ചചെയ്ത യോഗത്തെ തിങ്കളാഴ്ച (10/09/18) സംബോധന ചെയ്യുകയായിരുന്നു.

അമൂല്യ വിഭവമായ ജലം ഓരോ വ്യക്തിയുടെയും മൗലികവും അന്യാധീനപ്പെടുത്താനാവാത്തതുമായ അവകാശമാണെന്ന് ആര്‍ച്ചുബിഷപ്പ് യുര്‍ക്കൊവിച്ച് ഊന്നിപ്പറഞ്ഞു.

ഈ അവകാശത്തെ കവച്ചുവച്ചുകൊണ്ട് വാണിജ്യവസ്തുവാക്കി ജലവിഭവത്തെ മാറ്റരുതെന്നും ജലത്തിനുള്ള അവകാശം ആ വിഭവത്തിന്‍റെ നീതിപൂര്‍വ്വകമായ വിതരണം വ്യവസ്ഥചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.  

ഈ നൂറ്റാണ്ടിലെ വന്‍‍ മാറ്റങ്ങളായ കുടിയേറ്റം കാലാവസ്ഥാവ്യതിയാനം എന്നിവ  ആഗോള ജലനിയന്ത്രണ പരിപാടിയില്‍ കണക്കിലെടുക്കേണ്ടതുണ്ടെന്നും ആര്‍ച്ചുബിഷപ്പ് യുര്‍ക്കൊവിച്ച് ഓര്‍മ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 September 2018, 13:16