തിരയുക

vatican-religion-pope-1530088746423.jpg

നിരുപാധിക സ്നേഹത്തിന്‍റെ ആനന്ദം-പാപ്പായുടെ ട്വീറ്റ്

സന്തോഷത്തിന്‍റെ സരണി കണ്ടെത്താനുള്ള മാര്‍ഗ്ഗം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നിസ്വാര്‍ത്ഥ സ്നേഹം പ്രദാനം ചെയ്യുന്ന സന്തോഷം കണ്ടെത്താനുള്ള വഴി ഏതെന്ന് പാപ്പാ ട്വിറ്ററിലൂടെ ചൂണ്ടിക്കാട്ടുന്നു.

തന്‍റെ ട്വിറ്ററില്‍ വെള്ളിയാഴ്ച(10/08/18)  കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ആനന്ദസരണി ഏതെന്നു വ്യക്തമാക്കിയിരിക്കുന്നത്

“ഏറ്റം ബലഹീനരായ സഹോദരങ്ങളെ സേവിക്കുന്നവന്‍ നിരുപാധികസ്നേഹത്തിന്‍റെ  ആനന്ദം അനുഭവിക്കുന്നു” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 August 2018, 13:31