ഫ്രാന്‍സീസ് പാപ്പാ ഫ്രാന്‍സീസ് പാപ്പാ  

നമ്മെ രൂപാന്തരപ്പെടുത്തുന്ന ക്രിസ്തു സ്നേഹം-പാപ്പായുടെ ട്വീറ്റ്

ക്രിസ്തുവിന്‍റെ സ്നേഹം തുറന്ന ഹൃദയത്തോടെ സ്വീകരിക്കുക, പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നാം ക്രിസ്തുവിന്‍റെ സ്നേഹത്തെ ഉള്‍ക്കൊണ്ടാല്‍ അതു നമ്മെ രൂപാന്തരപ്പെടുത്തും, പാപ്പാ.

തന്‍റെ  ട്വിറ്റര്‍ അനുയായികള്‍ക്കായി വെള്ളിയാഴ്ച(31/08/18) കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“ക്രിസ്തുവിന്‍റെ സ്നേഹത്തെ തുറന്ന ഹൃദയത്തോടെ നാം സ്വീകരിക്കുന്ന പക്ഷം അതു നമ്മെ രൂപാന്തരപ്പെടുത്തുകയും സ്നേഹിക്കാന്‍ നമ്മെ പ്രാപ്തരാക്കുകയും ചെയ്യും" എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവിധ ഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 August 2018, 13:30