തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ഫ്രാന്‍സീസ് പാപ്പാ  (AFP or licensors)

സമ്പത്ത് സകലര്‍ക്കും വേണ്ടി വിനിയോഗിക്കാനുള്ളത്

ദൈവം സമ്പത്തേകിയത് എന്തിനു വേണ്ടി?

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദൈവദത്ത ദാനങ്ങള്‍ പരനന്മയ്ക്കായി  വിനിയോഗിക്കുക പാപ്പാ.

തന്‍റെ  ട്വിറ്റര്‍ അനുയായികള്‍ക്കായി ചൊവ്വാഴ്ച (28/08/18) കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ദൈവം നമുക്കേയിരിക്കുന്ന വിഭവങ്ങളുടെ ലക്ഷ്യം എന്തെന്ന് വ്യക്തമാക്കിയിരിക്കുന്നത്. .

“കര്‍ത്താവ് നിനക്ക് സമ്പത്തേകിയിട്ടുണ്ടെങ്കില്‍, അത്, അവിടത്തെ നാമത്തില്‍ നിരവധി നന്മകള്‍ മറ്റുള്ളവര്‍ക്കു ചെയ്യുന്നതിനു വേണ്ടിയാണ്”  എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവിധ ഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

28 August 2018, 13:09