തിരയുക

Vatican News
ആഗോള കുടുംബ സമാഗമം 2018 ആഗസ്റ്റ് 21-26, ഡബ്ലിനില്‍ ആഗോള കുടുംബ സമാഗമം 2018 ആഗസ്റ്റ് 21-26, ഡബ്ലിനില്‍ 

ആഗോള കുടുംബ സംഗമം-പാപ്പായുടെ ട്വീറ്റ്

കുടുംബങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാം-പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ലോക കുടുംബ സംഗമത്തെ അധികരിച്ച് പാപ്പായുടെ ട്വീറ്റ്.

അയര്‍ലണ്ടിന്‍റെ തലസ്ഥാനമായ ഡബ്ലിനില്‍ ഈ മാസം 26 വരെ നീളുന്ന ആഗോളസഭാതലത്തിലുള്ള കുടുംബ സംഗമത്തിന് ഇരുപത്തിയൊന്നാം തിയതി ചൊവ്വാഴ്ച തിരി തെളിയുന്ന പശ്ചാത്തലത്തിലാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ ട്വിറ്ററില്‍ ഈ സമാഗമത്തെക്കുറിച്ച് കുടുംബം എന്ന ഹാഷ്ടാഗോടു കൂടിയ സന്ദേശം കണ്ണി ചേര്‍ത്തത്.

“ഇന്ന് ഡബ്ലിനില്‍ കുടുംബങ്ങളുടെ സംഗമം ആരംഭിക്കുന്നു. ലോകത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും, വിശിഷ്യ, ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക്, വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ നമുക്കു ഒന്നു ചേരാം” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച(21/08/18) തന്നെ പാപ്പാ കുടുംബത്തെക്കുറിച്ച് മറ്റൊരു ട്വിറ്റര്‍ സന്ദേശവും പുറപ്പെടുവിച്ചു.

“കുടുംബം, പ്രത്യാശ വാര്‍ത്തെടുക്കപ്പെടുന്ന ആലയാണ്” എന്നാണ് പാപ്പാ കുറിച്ചത് കുടുംബം എന്ന ഹാഷ്ടാഗോടുകൂടിയതാണ് ഈ സന്ദേശവും.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

21 August 2018, 10:12