തിരയുക

വിശുദ്ധ മാക്സിമില്ല്യന്‍ മരിയ കോള്‍ബെ, നിണസാക്ഷി വിശുദ്ധ മാക്സിമില്ല്യന്‍ മരിയ കോള്‍ബെ, നിണസാക്ഷി 

നിണസാക്ഷികള്‍ ഇന്നും!

രക്തസാക്ഷികള്‍ സഭയുടെ ശക്തി- ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഇന്നും ക്രിസ്തുവിനെ പ്രതി രക്തം ചിന്തുന്നവരെ മാര്‍പ്പാപ്പാ അനുസ്മരിക്കുന്നു.

പോളണ്ടിലെ ഓഷ്വിറ്റ്സ് നാസി തടങ്കല്‍ പാളയത്തില്‍ പട്ടിണി മരണത്തിന് വിധിക്കപ്പെട്ട പത്തു തടവുകാരില്‍ ഒരു കുടുംബനാഥനു പകരമായി സ്വജീവന്‍ നല്കാന്‍ മുന്നോട്ടുവരികയും മരണം ഏറ്റുവാങ്ങുകയും ചെയ്ത പോളണ്ടു സ്വദേശിയായ ഫ്രാന്‍സിസ്ക്കന്‍ വൈദികന്‍ വിശുദ്ധ മാക്സിമില്ല്യന്‍ മരിയ കോള്‍ബെയുടെ തിരുന്നാള്‍ ദിനമായ ആഗസ്റ്റ് 14 ന് ചൊവ്വാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇന്നും സഭയില്‍ നിണസാക്ഷികളായിത്തീരുന്നവരെക്കുറിച്ച് പരമാര്‍ശിച്ചിരിക്കുന്നത്.

“ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി നിണസാക്ഷികളായിത്തീരുന്നവരും പീഢിപ്പിക്കപ്പെടുന്നവരും ഇന്നും നിരവധിയാണ്: അവരാണ് സഭയുടെ യഥാര്‍ത്ഥ  ശക്തി” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 August 2018, 13:31