ദൈവത്തിന്‍റെ അനന്തസ്നേഹം പ്രകൃതിയിലൂടെ.... ദൈവത്തിന്‍റെ അനന്തസ്നേഹം പ്രകൃതിയിലൂടെ.... 

അജയ്യ സ്നേഹം-പാപ്പായുടെ ട്വീറ്റ്

ശക്തിപ്രദായക അജയസ്നേഹം- ദൈവസ്നേഹം!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സ്നേഹം മുന്നേറാന്‍ ശക്തിപകരുന്നുവെന്ന് മാര്‍പ്പാപ്പാ.

ശനിയാഴ്ച (18/08/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ  സ്നേഹത്തിന്‍റെ ശക്തിയെന്തെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

“സ്നേഹം സകല പ്രതിസന്ധികളെയും തരണം ചെയ്യുന്നു; സ്നേഹമാണ് മുന്നേറാന്‍ നമുക്കു കരുത്തേകുന്നത്” എന്നാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 August 2018, 13:30