തിരയുക

കുരിശിന്‍റെ വഴി-പലസ്തീന കുരിശിന്‍റെ വഴി-പലസ്തീന 

ദൈവസ്നേഹവും ലോക പരിവര്‍ത്തനവും-പാപ്പായുടെ ട്വീറ്റ്

ലോകത്തെ രൂപാന്തരപ്പെടുത്തുന്ന ദൈവസ്നേഹം!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദൈവസ്നേഹത്തെ പുണരുക, പാപ്പാ തന്‍റെ ട്വിറ്റര്‍ അനുയായികളോട്.

വെള്ളിയാഴ്ച(17/08/18) തന്‍റെ ട്വിറ്ററില്‍  കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ദൈവസ്നേഹം ഉള്‍ക്കൊള്ളേണ്ടതിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

“ദൈവത്തിന്‍റെ സ്നേഹത്തെ സ്വീകരിക്കുന്നവന്‍ ലോകത്തെയും ചരിത്രത്തെയും  രൂപാന്തരപ്പെടുത്തുന്നു” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവിധ ഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 August 2018, 13:30