ദൈവത്തിന്‍റെ സൃഷ്ടിയുടെ മനോഹാരിതയക്ക് ഒരു നേര്‍ സാക്ഷ്യം ദൈവത്തിന്‍റെ സൃഷ്ടിയുടെ മനോഹാരിതയക്ക് ഒരു നേര്‍ സാക്ഷ്യം 

പാപ്പയുടെ ട്വീറ്റ്-ദൈവത്തിന്‍റെ കരവേല

മനുഷ്യചിന്തകള്‍ക്കതീതം ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദൈവത്തിന്‍റെ കരവേല അചിന്തനീയമെന്ന് മാര്‍പ്പാപ്പാ.

ശനിയാഴ്ച (11/08/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ  ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ സവിശേഷതയെകുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.

“നമ്മുടെ ഭാവനകളെയെല്ലാം ഉല്ലംഘിക്കുന്നതാണ് ദൈവത്തിന്‍റെ കരവേല. ദൈവത്തിന്‍റെ   പ്രവര്‍ത്തനങ്ങളെ ധ്യാനിക്കാന്‍ നാം പഠിക്കുക നിശബ്ദതയിലാണ്” എന്നാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശത്തിന്‍റെ   പൂര്‍ണ്ണരൂപം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 August 2018, 13:31