തിരയുക

Vatican News

സ്നാപകന്‍റെ നിണസാക്ഷിത്വം

ജീവന്‍ കൊടുത്തും ക്രിസ്തുവിന് സാക്ഷ്യമേകുക

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നമ്മുടെ മദ്ധ്യേ ജീവിക്കുകയും പ്രവര്‍ത്തനനിരതനായിരിക്കുകയും ചെയ്യുന്ന ക്രിസ്തുവിന്‍റെ പ്രഭുത്വത്തിന് വാക്കുകള്‍ കൊണ്ടുമാത്രമല്ല ജീവന്‍ കൊടുത്തുപോലും സാക്ഷ്യമേകുകയാണ് ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം പരമമായ മൂല്യം എന്ന് മാര്‍പ്പാപ്പാ.

ബുധനാഴ്ച (29/08/18) വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ അവസാനം ഫ്രാന്‍സീസ് പാപ്പാ യുവജനത്തെയും വയോജനത്തെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം സംബോധന ചെയ്യവേ അന്ന് സ്നാപകയോഹാന്നാന്‍റെ നിണസാക്ഷിത്വത്തിന്‍റെ  ഓര്‍മ്മദിനം സഭയില്‍ ആചരിക്കപ്പെടുന്നത് അനുസ്മരിച്ചുകൊണ്ടാണ് ഇതു പറഞ്ഞത്.

ക്രൈസ്തവന്‍ പരമമായി കാണേണ്ട മൂല്യം ഇതാണെന്നു മനസ്സിലാക്കാന്‍ ക്രിസ്തുവിന്‍റെ മുന്നോടിയായ സ്നാപകന്‍റെ വീരോചിതമായ ബലി നമ്മെ പഠിപ്പിക്കട്ടെയെന്ന് പാപ്പാ തദ്ദവസരത്തില്‍ ആശംസിച്ചു.

30 August 2018, 11:35