റിമീനി സൗഹൃദത്തിന്‍റെ  ചര്‍ച്ചാവേദി റിമീനി സൗഹൃദത്തിന്‍റെ ചര്‍ച്ചാവേദി 

വിപ്ലവമല്ല സൗഹൃദമാണ് മനുഷ്യഹൃദയങ്ങളെ സംതൃപ്തമാക്കുന്നത്

റിമീനി സൗഹൃദ സംഗമത്തിന് പാപ്പാ ഫ്രാന്‍സിസ് അയച്ച സന്ദേശത്തില്‍നിന്ന്...

- ഫാദര്‍ വില്യം നെല്ലിക്കല്‍

വടക്കെ ഇറ്റലിയുടെ ഏഡ്രിയാറ്റിക്ക് സമുദ്രദീരത്തുള്ള പുരാതന പട്ടണമാണ് റിമീനി. ഇറ്റലിയുടെ പൗരാണികതയും സാംസ്ക്കാരികതയും സാമ്രാജ്യകാലം മുതല്‍ പ്രകടമാക്കുന്ന നഗരമാണിത്. ജനങ്ങള്‍ക്കിടയിലെ സൗഹൃദം വളര്‍ത്തുക എന്ന ലക്ഷ്യവുമായിട്ടാണ് ഇറ്റലിയുടെ ഈ പുരാതന സാംസ്ക്കാരിക നഗരം അനുവര്‍ഷം സാംസ്ക്കാരിക സംഗമങ്ങള്‍ ഒരുക്കുന്നത്. ആഗസ്റ്റ് 19 ഞായറാഴ്ച ആരംഭിച്ച 39-Ɔമത് സാംസ്ക്കാരിക സംഗമത്തിന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രൊ പരോളിന്‍ വഴിയാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം അയച്ചു.

 “മനുഷ്യര്‍ക്ക് സന്തോഷം പകരുന്ന കൂടിക്കാഴ്ചകള്‍ക്ക് ചരിത്രത്തെ ചലിപ്പിക്കാന്‍ കരുത്തുണ്ട്,” എന്ന പ്രമേയവുമായിട്ടാണ് 2018-ലെ 39-Ɔമത് സൗഹൃദ സംഗമത്തിന് റിമീനിയില്‍ തുടക്കം കുറിച്ചിരിക്കുന്നത്. ആഗസ്റ്റ് 19-മുതല്‍ 25-വരെ നീളുന്നതാണ് ജനങ്ങളുടെ കൂട്ടായ്മയ്ക്കുള്ള സാംസ്ക്കാരിക സംഗമം.

ഒരു വിപ്ലവത്തിനും മനുഷ്യഹൃദയത്തെ സംതൃപ്തമാക്കാനാവില്ല.  തന്‍റെ അനന്തവിശാലയതില്‍ മനുഷ്യന് അസ്തിത്വം നല്കിയ ദൈവത്തിനു മാത്രമേ തന്‍റെ അനന്തമായ ദൈവികസാന്നിദ്ധ്യംകൊണ്ട് മനുഷ്യനെ സംതൃപ്തനാക്കാന്‍ സാധീക്കൂ! കാരണം അവിടുന്ന് ക്രിസ്തുവില്‍ മനുഷ്യരോടൊപ്പം വസിച്ചിട്ടുണ്ട്. അതിനാല്‍ സന്തോഷത്തോടെ മനുഷ്യന്‍ എന്നും ജീവിക്കുന്നതിനുവേണ്ടി രക്ഷിക്കുന്നവനും ശാശ്വത സന്തോഷം തരാന്‍ കരുത്തുള്ളവനുമായ ക്രിസ്തുവിനെ അറിയണം, മനസ്സിലാക്കണം.

ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയാണ് ക്രൈസ്തവികത. അതൊരു ധാര്‍മ്മികതയോ ആത്മീയതയോ എന്നതിനെക്കാളുപരി ജീവിതത്തില്‍ പുതിയ ചക്രവാളം തുറക്കുന്നതും മനുഷ്യര്‍ക്ക് ദിശാബോധനം നല്കുന്നതുമായ അനുഭവവും കൂടിക്കാഴ്ചയുമാണ്. അതിനാല്‍ അത് സുവിശേഷത്തിന്‍റെ സത്തയും സ്വഭാവവും കൂടിക്കാഴ്ചയില്‍ ഉതിര്‍ക്കൊള്ളുന്ന ക്രിസ്ത്വാനുഭവമാണ്. ആദ്യശിഷ്യന്മാരുടെ അനുഭവം അതു വ്യക്തമാക്കുന്നു. അവിടുന്ന് അവരെ ഉള്‍ക്കൊണ്ട വിധവും, നടത്തിയ കൂടിക്കാഴ്ചകളുടെ രീതിയും, അവരോടു അവിടുന്നു മൊഴി‍ഞ്ഞ അനിതരസാധാരണമായ വാക്കുകളും അവരെ ആനന്ദഭരിതരും, നല്ല മനുഷ്യരുമാക്കി. യോഹന്നാനും അന്ത്രയോസും ഗലീലിയക്കാരായ ഈ രണ്ടുപേരുടെയും ക്രിസ്തുവുമായുള്ള ആദ്യകൂടിക്കാഴ്ചയില്‍, “എവിടെയാണ് താമസം…?” എന്ന ചോദ്യത്തിന്, “വന്നു കാണുക!” എന്നുള്ള ക്രിസ്തുവിന്‍റെ ഉത്തരം ജീവിതാനുഭവത്തിലേയ്ക്കുള്ള ക്ഷണമാണ്. അത് ക്രിസ്തീയ ആത്മീയതയ്ക്കുള്ള അന്യൂനവും തനിമയാര്‍ന്നതുമായ ഒരു രീതിയായി ഇന്നു ലോകം കണക്കാക്കുന്നു...(Doc. Of Aparcida, 243-244).                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 August 2018, 12:18