തിരയുക

ത്രികാലപ്രാര്‍ത്ഥന വേദി - വത്തിക്കാനിലെ ചത്വരം ത്രികാലപ്രാര്‍ത്ഥന വേദി - വത്തിക്കാനിലെ ചത്വരം 

കേരളമക്കള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്ത്വനം

വത്തിക്കാന്‍, ആഗസ്റ്റ് 19 ഞായര്‍ പ്രാദേശിക സമയം മദ്ധ്യാഹ്നം 12 മണിക്ക് വത്തിക്കാനില്‍ പതിവുള്ള ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസിസ് കേരളത്തിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യവും സഹാനുഭാവവും പ്രകടിപ്പിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

Post angelus message about Kerala

 “പ്രിയ സഹോദരങ്ങളേ, ഈ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയുടെ കെടുതിയിലാണ് കേരളത്തിലെ ജനങ്ങള്‍. മഴ കാരണമാക്കിയ വെല്ലപ്പൊക്കവും ഉരുള്‍പൊട്ടും മണ്ണൊലിപ്പും വന്‍ ജീവനഷ്ടം വരുത്തിയിട്ടുണ്ട്. ധാരാളം പേര്‍ കാണാതായിട്ടുണ്ട്. അതിലേറെപ്പേര്‍ ഒറ്റപ്പെട്ട അപകടാവസ്ഥയില്‍  ഇനിയും നാടിന്‍റെ പലഭാഗത്തും കഴിയുന്നുണ്ട്. ആയിരങ്ങളാണ് ക്യാമ്പുകളില്‍ വസിക്കുന്നത്. പെരുംമഴ വിതച്ച വിളനാശവും വീടുകളുടെ നഷ്ടവും ഭയാനകമാണ്. അതിനാല്‍ കേരളത്തിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്നും വേണ്ട പിന്‍തുണയും സഹായങ്ങളും രാജ്യാന്തരസമൂഹം അവര്‍ക്കു നല്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.”

“ദുരന്തങ്ങള്‍ക്കുമദ്ധ്യേ വേദനിക്കുന്ന കേരളമക്കളെ മുന്‍നിരയില്‍നിന്നു സഹായിക്കുന്ന സര്‍ക്കാരിന്‍റെയും പ്രാദേശിക സഭയുടെയും, സന്നദ്ധസംഘടകളുടെയുംകൂടെ താനുമുണ്ടെന്നും മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും, ഈ കെടുതിയില്‍ വേദനിക്കുന്ന സകലര്‍ക്കുവേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു! നിശബ്ദമായി പ്രാര്‍ത്ഥിക്കാം”

രണ്ടു നിമിഷം എല്ലാവരും പാപ്പായ്ക്കൊപ്പം നമ്രശിരസ്ക്കരായി നിന്നു പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് നന്മനിറഞ്ഞ മറിയമേ, എന്ന പ്രാര്‍ത്ഥന പാപ്പാ തുടങ്ങിയപ്പോള്‍ ചത്വരത്തില്‍ സമ്മേളിച്ച ആയിരങ്ങള്‍ അതേറ്റുചൊല്ലി കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. ഇങ്ങനെയാണ് ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ കേരളത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനാശംസകള്‍ പാപ്പാ ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 August 2018, 16:36