തിരയുക

വധശിക്ഷയ്ക്കെതിരെ സഭയുടെ ശബ്ദം വധശിക്ഷയ്ക്കെതിരെ സഭയുടെ ശബ്ദം 

വധശിക്ഷ അനുവദനീയമല്ല

കത്തോലിക്കാസഭയുടെ മതബോധനത്തില്‍ ഭേദഗതി: വധശിക്ഷ അസ്വീകാര്യം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥത്തില്‍ വധശിക്ഷയെ സംബന്ധിച്ച 2267-Ↄ○ പരിച്ഛേദത്തില്‍ പാപ്പാ ഭേദഗതി വരുത്തി- വധ ശിക്ഷ അനുവദനീയമല്ല.

വധശിക്ഷ അസ്വീകാര്യമാണെന്ന സഭയുടെ നിലപാടു വ്യക്തമാക്കുന്ന തിരുത്തല്‍ കത്തോലിക്കാസഭയുടെ മതബോധനത്തില്‍ വരുത്തിക്കൊണ്ടുള്ള ഫ്രാന്‍സീസ് പാപ്പായുടെ ഉത്തരവ് വ്യാഴാഴ്ചയാണ് (02/08/18) വിശ്വാസകാര്യസംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലൂയിസ് ഫ്രാന്‍സിസ്കൊ ലദാറിയ ഫെറെര്‍ (Luis Francisco Ladaria Ferrer) പരസ്യപ്പെടുത്തിയത്.

ഇക്കൊല്ലം മെയ് പതിനൊന്നിന് (11/05/18) തനിക്കനുവദിച്ച കൂടിക്കാഴ്ചാവേളയിലാണ് പാപ്പാ ഈ ഭേദഗതിക്ക് അംഗീകരം നല്കിയതെന്ന് അദ്ദഹം പ്രസ്താവനയില്‍ വെളിപ്പെടുത്തി.  

“കുറ്റവാളിയുടെ അനന്യതയും ഉത്തരവാദിത്വവും പൂര്‍ണമായി നിര്‍ണ്ണയിച്ചുകഴിഞ്ഞാല്‍ മനുഷ്യജീവിതങ്ങളെ അന്യായമായ അക്രമിയില്‍ നിന്നു ഫലപ്രദമായി സംരക്ഷിക്കുന്നതിനുള്ള ഏകമാര്‍ഗ്ഗമാണ് വധശിക്ഷയെങ്കില്‍ അതു നടപ്പിലാക്കുന്നത് സഭയുടെ പരമ്പരാഗതപ്രബോധനം തടയുന്നില്ല എന്നു വിശദീകരിക്കുന്ന 2267-Ↄമത്തെ ഭാഗത്തില്‍ മാറ്റം വരുത്തിക്കൊണ്ടാണ് വധശിക്ഷ അനുവദനീയമല്ല എന്ന് പാപ്പാ വ്യക്തമാക്കിയിരിക്കുന്നത്.

കത്തോലിക്കാസഭയുടെ മതബോധനത്തില്‍ വധശിക്ഷയെ സംബന്ധിച്ച് വരുത്തിയിരിക്കു ഭേദഗതി ഇപ്രകാരമാണ്:

“നീതിപൂര്‍വ്വകമായ വിസ്താരത്തിനു ശേഷം നിയമാനുസൃത അധികാരികള്‍ വധശിക്ഷ അവംലംബിക്കുന്നത്,  ചില കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്തുളള ഉചിതമായ നടപടിയായും, പൊതുനന്മ കാത്തുപരിപാലിക്കുന്നതിനുള്ള അറ്റകൈ എന്ന നിലയില്‍ സ്വീകാര്യമായും ദീര്‍ഘകാലം കരുതിപ്പോന്നിരുന്നു.

എന്നാല്‍, എത്ര ഗൗരവമേറിയ കുറ്റം ചെയ്താലും വ്യക്തിയുടെ ഔന്നത്യം നഷ്ടപ്പെടുന്നില്ല എന്ന അവബോധം ഇന്ന് വര്‍ദ്ധമാനമായിരിക്കുന്നു. ഇതിനു പുറമെ, രാഷ്ട്രം സ്വീകരിക്കുന്ന ശിക്ഷാനടപടികളുടെ പൊരുളിനെക്കുറിച്ച് നൂതനമായൊരു കാഴ്ചപ്പാടും ഉണ്ടായിരിക്കുന്നു. അവസാനമായി, പൗരന്മാര്‍ക്ക്  മതിയായ സംരക്ഷണം ഉറപ്പുനല്കുന്നതും, അതോടൊപ്പം തന്നെ, കുറ്റവാളിക്ക് മാനസാന്തരത്തിനുള്ള സാധ്യത എന്നന്നേക്കുമായി നിഷേധിക്കാത്തതുമായ കുടുതല്‍ ഫലപ്രദമായ തടവുശിക്ഷാരീതികള്‍ വികസിപ്പിച്ചെടുത്തിട്ടുമുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 August 2018, 12:27