യുവജനങ്ങള്‍, ത്രികാലപ്രാര്‍ത്ഥനാവേളയില്‍, 12-08-18 യുവജനങ്ങള്‍, ത്രികാലപ്രാര്‍ത്ഥനാവേളയില്‍, 12-08-18 

സാഹോദര്യ സന്തോഷാനുഭവത്തിന്‍റെ സാക്ഷ്യമേകുക!

തങ്ങളുടെ സമപ്രായക്കാര്‍ക്ക് സാക്ഷ്യമായിത്തീരുക-പാപ്പാ യുവതയോട്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയുമായ സന്തോഷത്തിന്‍റെ സാക്ഷ്യം നല്കാന്‍ യുവജനത്തോടു പാപ്പാ.

ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിനങ്ങളില്‍ റോമിലും വത്തിക്കാനിലും സമ്മേളിച്ച ഇറ്റലിക്കാരായ എഴുപതിനായിരത്തില്‍പ്പരം യുവതീയുവാക്കളെ ഞായറാഴ്ച (12/08/18) ത്രികാലാപ്രാര്‍ത്ഥനാവേളയില്‍, അവസാനം, പ്രത്യേകം സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

തീര്‍ത്ഥാടനത്തിന്‍റെയും പ്രാര്‍ത്ഥനയുടെയുമായിരുന്ന ഈ ദിനങ്ങളില്‍ തങ്ങള്‍ അനുഭവിച്ചറിഞ്ഞ സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും സന്തോഷം തങ്ങള്‍ സ്വന്തം സ്ഥലങ്ങളില്‍ തിരിച്ചത്തുമ്പോള്‍ തങ്ങളുട സമപ്രായക്കാരുമായി പങ്കുവയ്ക്കാന്‍  പാപ്പാ യുവതീയുവാക്കള്‍ക്ക് പ്രചോദനം പകര്‍ന്നു.  

യുവജനങ്ങളോടു കൂടുതല്‍ അടുത്തു നില്ക്കുന്നവരായ വൈദികരോട് നന്ദി വാക്കു പറയാന്‍ താന്‍ ശനിയാഴ്ച (11/08/12) നടന്ന ജാഗര പ്രാര്‍ത്ഥനാവേളയില്‍ വിട്ടുപോയത് ഖേദപൂര്‍വ്വം അനുസ്മരിച്ച പാപ്പാ അവര്‍ക്കും നന്ദി പറയാന്‍ ആ അവസരം വിനിയോഗിച്ചു.

യുവജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണമെങ്കില്‍ ക്ഷമ ആവശ്യമാണെന്നു സൂചിപ്പിച്ച പാപ്പാ വൈദികര്‍ കാണിച്ച ക്ഷമയ്ക്കും അവരോ‍ടു പ്രത്യേകം കൃതജ്ഞത പ്രകടിപ്പിച്ചു. ഇറ്റലിയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തോടും പാപ്പാ നന്ദി അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 August 2018, 07:23