തിരയുക

ദൈവമാതാവിന്‍റെ ചിത്രത്തിരുനടയില്‍ ദൈവമാതാവിന്‍റെ ചിത്രത്തിരുനടയില്‍ 

യാത്രയ്ക്കൊരുക്കമായി മാതൃസന്നിധിയില്‍

ആഗസ്റ്റ് 25 ശനിയാഴ്ച : കുടുംബങ്ങളുടെ രാജ്യാന്തര സംഗമത്തില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 8.15-ന് റോമിലെ ഫുമിചീനോ അന്തര്‍ദേശീയ വിമാനത്താവളത്തില്‍നിന്നും പാപ്പാ ഫ്രാന്‍സിസ് അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരം ലക്ഷ്യമാക്കി പറന്നുയര്‍ന്നു. അല്‍ ഇത്താലിയ എ320 പ്രത്യേക വിമാനത്തിലാണ് പാപ്പാ യാത്ര തിരിച്ചത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

രാജ്യന്തര യാത്രകള്‍ക്ക് ഒരുക്കമായി പതിവായി ചെയ്യുന്നതുപോലെ ഇത്തവണയും തലേനാള്‍, വെള്ളിയാഴ്ച ആഗസ്റ്റ് 23-ന് പ്രാദേശിക സമയം വൈകുന്നേരം 4 മണിയോടെ റോമിലെ മേരി മേജര്‍ ബസിലിക്കയിലുള്ള “റോമിന്‍റെ രക്ഷിക” Salus Populi Romani എന്ന അപരനാമത്തില്‍ വിഖ്യാതയായ കന്യാകാനാഥയുടെ ചിത്രത്തിരുനടയില്‍ പോയി പാപ്പാ ഫാന്‍സിസ് നിശ്ശബ്ദമായി പ്രാര്‍ത്ഥിച്ചു. ഒരു സഹായിക്കൊപ്പം, മറ്റു പരിവാരങ്ങളൊന്നുമില്ലാതെ ചെറിയ കാറിലാണ് വത്തിക്കാനില്‍നിന്നും 5 കി.മി. അകലെയുള്ള ബസിലിക്കയില്‍ പാപ്പാ പ്രാര്‍ത്ഥിക്കാന്‍ എത്തിയത്. നിശ്ശബ്ദമായി 20 മിനിറ്റോളം മാതൃസന്നിധിയില്‍ പാപ്പാ ചെലവഴിച്ചെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു.

അയര്‍ലന്‍ഡിലെ ഡബ്ലിന്‍ നഗരത്തില്‍ ആരംഭിച്ചിരിക്കുന്ന കുടുംബങ്ങളുടെ ആഗോള സംഗമത്തിന്‍റെ വിജയത്തിനും, തന്‍റെതന്നെ യാത്രയുടെ ഫലപ്രാപ്തിക്കുംവേണ്ടി പ്രാര്‍ത്ഥിക്കാനാണ് പാപ്പാ മേരി മേജര്‍ ബസിലിക്കയിലെ ദൈവമാതാവിന്‍റെ തിരുസ്വരൂപത്തിങ്കല്‍ എത്തിയതെന്ന് ഗ്രെഗ് ബേര്‍ക്ക് ട്വിറ്ററില്‍ കുറിച്ചു.

ആഗസ്റ്റ് 21-Ɔο തിയതി തിങ്കളാഴ്ച ഡബ്ലിന്‍ നഗരത്തില്‍ 9-‍Ɔമത് രാജ്യാന്തര കത്തോലിക്കാ കുടുംബ സംഗമത്തിന് തുടക്കമായി. കുടുംബങ്ങളുടെ കോണ്‍ഗ്രസ്സും പഠനശിബരവും ചര്‍ച്ചാവേദികളും പ്രദര്‍ശനങ്ങളുമായി തുടരുന്ന സംഗമത്തില്‍ ശനി, ഞായര്‍ ആഗസ്റ്റ് 25, 26 തിയതികളില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കും.  ഞായറാഴ്ച വൈകുന്നേരം ഡബ്ലിന്‍ നഗരപ്രാന്തത്തിലെ വിഖ്യാതമായ ഫീനിക്സ് പാര്‍ക്കില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോടെയാണ് കുടുംബങ്ങളുടെ മഹാസംഗമം സമാപിക്കുന്നത്.

Tweet published on 240818 at 16.10 dal direttore della sala Stampa Vaticana, Greg Burke: 
This afternoon at Santa Maria Maggiore Prayers for #Ireland Prayers for the World Meeting of Families #PopeFrancis

https://twitter.com/GregBurkeRome

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 August 2018, 10:03