തിരയുക

ഐറിഷ്  മെത്രാന്‍ സംഘത്തോടൊപ്പം ഐറിഷ് മെത്രാന്‍ സംഘത്തോടൊപ്പം 

വിശ്വാസജീവിതം സമഗ്രവും മനോഹരവുമാക്കാം!

ആഗസ്റ്റ് 26 ഞായര്‍ അയര്‍ലന്‍ഡ് സന്ദര്‍ശനത്തിന്‍റെ പരിസമാപിതിയായിരുന്നു ദേശീയ മെത്രാന്‍ സംഘവുമായുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ നേര്‍ക്കാഴ്ച. ദേശീയ സമിതിയുടെ പ്രസിഡന്‍റും ഡബ്ലിന്‍ അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ഈമോണ്‍ മാര്‍ട്ടിനും മറ്റെല്ലാ മെത്രാന്മര്‍ക്കും നന്ദിപറഞ്ഞുകൊണ്ടാണ് പാപ്പാ മെത്രാന്മാരെ അഭിസംബോധനചെയ്തത്. ഫീനിക്സ് പാര്‍ക്കില്‍നിന്നും 2 കി.മീ. അകലെയുള്ള ഡോമിനിക്കന്‍ കോണ്‍വെന്‍റിലെ ദേവാലയത്തിലായിരുന്നു കൂടിക്കാഴ്ച.

- ഫാദര്‍ വില്യം നെല്ലിക്കല്‍

മെത്രാന്മാര്‍ പിതൃസ്ഥാനീയര്‍
സഭാധികാരികളുടെ ഉത്തരവാദിത്ത്വം ദൈവജനത്തിന് പിതാക്കാന്മാരുടേതുപോലെയാണ്, ഒരു പിതൃസ്ഥാനമാണത്. ഇതു കുടുംബങ്ങളുടെ ആഗോള സംഗമത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രസക്തവുമാണ്. സഭാധികാരികളായ മെത്രാന്മാര്‍ ദൈവജനത്തിന്‍റെ പിതൃസ്ഥാനീയരാണ്. നല്ല പിതാക്കന്മാര്‍ മക്കളെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് അവേശം പകരുകയും, അവരെ ഒന്നിച്ചു കൂട്ടുകയും, സര്‍വ്വോപരി സമൂഹത്തിലെ നന്മയും നല്ല പാരമ്പര്യങ്ങളും നശിച്ചുപോകാതെ അവര്‍ക്ക് കൈമാറി. അവയെ വളര്‍ത്താന്‍ നിരന്തരമായി പരിശ്രമിക്കുകയും ചെയ്യുന്നു. വലിയ കുടുംബമായ ഐറിഷ് സഭയിലെ ഓരോ മെത്രന്മാരുടെയും കടമയാണിത്.

പ്രശ്നങ്ങള്‍ക്കിടയില്‍ ഒരു പ്രോത്സാഹനം
വെല്ലുവിളികളുടെ ഇക്കാലത്ത് പ്രോത്സഹനത്തിന്‍റെ ഒരു വാക്കു പറയട്ടെ...അതായത് പ്രതിസന്ധികള്‍ക്കിടയില്‍ നിങ്ങള്‍ ക്രിസ്തുവിന്‍റെ അജഗണത്തിന്.. ദൈവജനത്തിന്... സുവിശേഷത്തിന്‍റെ പ്രഘോഷകരും, ഇടയന്മാരുമാണ്. നിങ്ങള്‍ പാവങ്ങളോടു കാണിക്കുന്ന പരിഗണന ശ്രദ്ധേയമാണ്. അടുത്തകാലത്ത് ഇവിടത്തെ ഭവനരഹിതരോടും പീഡനങ്ങള്‍ക്ക് ഇരയായവരോടും പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ട് അവരെ തുണയ്ക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചതില്‍ സന്തോഷമുണ്ട്. ഇവിടെ ഉയര്‍ന്ന ഉതപ്പുകളില്‍ മുറിപ്പെടുകയും അപമാനിതരാവുകയും നിരശാരാവുകയും ചെയ്ത വൈദികര്‍ക്ക് നിങ്ങള്‍ നില്കുന്ന പിന്‍തുണ ഗണ്യമാണ്, വലുതാണ്.

തെറ്റുകള്‍ തിരുത്താം!
ദൃതഗതിയില്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ഐറിഷ് സാമൂഹിക ചുറ്റുപാടുകളില്‍ വിശ്വാസപ്രഘോഷണം സമഗ്രവും മനോഹരുവുമാക്കുക എന്ന ഉത്തരവാദിത്ത്വം ഏറെ ശ്രമകരമാണ്. സുവിശേഷാധിഷ്ഠിതമായ സത്യസന്ധതയും ആത്മാര്‍ത്ഥതയും, ധൈരവും ഇന്ന് അജപാലകര്‍ക്ക് ആവശ്യമാണ്. ലൈംഗിക പീഡനക്കേസുകള്‍ ഏറ്റെടുക്കുന്നതിനും കുട്ടികളെയും വ്രണിതാക്കളെയും സംരക്ഷിക്കുന്നതിനും ഒരു ദേശീയ സംഘടന തന്നെ (National Board for Safeguarding Children in Ireland) രൂപീകരിച്ചതും കുറ്റവാളികളെ തിരുത്തുന്നതിന് കാര്‍ക്കമുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചിരിക്കുന്നതിലും, ഉത്തരവാദിത്ത്വപ്പെട്ടവരുടെ മനസാക്ഷിയില്ലായ്മയെയും അനാസ്ഥയെയും തിരുത്തി സമൂഹത്തെ രക്ഷിക്കാന്‍ വേണ്ടി ദേശീയ സഭ ചെയ്തിട്ടുള്ള കാര്യങ്ങള്‍ പ്രസക്തവും അഭിനന്ദനാര്‍ഹവും തന്നെ. ഇതെല്ലാം നമ്മുടെ കണ്ണുതുറപ്പിക്കേണ്ട കാലികമായ സംഭവങ്ങളാണ്! മറ്റെവിടെയുംപോലെ അയര്‍ലണ്ടിലും ചരിത്രത്തിലെ വേദനാജനകമായ ഈ അദ്ധ്യായം തിരുത്തിയെഴുതാന്‍ കൈകോര്‍ത്തു പരിശ്രമിക്കാം! ദൈവാനുഗ്രത്തില്‍ ആശ്രയിച്ചു മുന്നേറാം... നന്ദി! പാപ്പാ ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 August 2018, 10:07