തിരയുക

തിരുക്കുടുംബത്തോട്... കുടുംബങ്ങള്‍ക്കൊപ്പം തിരുക്കുടുംബത്തോട്... കുടുംബങ്ങള്‍ക്കൊപ്പം 

തിരുക്കുടുംബത്തോടുള്ള പ്രാര്‍ത്ഥന : ഡബ്ലിന്‍ കുടുംബസംഗമത്തില്‍

ഡബ്ലിനിലെ ക്രോക്ക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന കുടുംബങ്ങളുടെ ഉത്സവത്തില്‍ പാപ്പാ ഫ്രാന്‍സിസ് ചൊല്ലിക്കൊടുത്ത പ്രാര്‍ത്ഥനയാണിത്. സ്റ്റേഡിയം തിങ്ങിനിന്ന 80,0000-ല്‍പ്പരം വിശ്വാസികള്‍ അത് ഏറ്റുചൊല്ലി. ആഗസ്റ്റ് 25-Ɔο തിയതി ശനിയാഴ്ച സാഹാഹ്നത്തിലാണ് കുടുംബങ്ങളുടെ ഉത്സവമായ സാംസ്ക്കാരിക-കലാ-പ്രാര്‍ത്ഥന സംഗമം പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യത്തില്‍ ക്രോക്കില്‍ നടന്നത്. 9 ഭാഷകളില്‍ പ്രസിദ്ധപ്പെടുത്തിയ പ്രാര്‍ത്ഥനയുടെ മലായളപരിഭാഷ താഴെ ചേര്‍ക്കുന്നു :

തിരുക്കുടുംബത്തോടുള്ള പ്രാര്‍ത്ഥന

ഈശോ, മറിയം, യൗസേപ്പേ,
സാക്ഷാത്തായ സ്നേഹത്തിന്‍റെ മഹത്വം
തിരുക്കുടുംബത്തില്‍ ധ്യാനിച്ചുകൊണ്ട്
ഞങ്ങള്‍ നിങ്ങളിലേയ്ക്കു വിശ്വാസപൂര്‍വ്വം
തിരിയുന്നു.

നസ്രത്തിലെ തിരുക്കുടുംബമേ,
ഞങ്ങളുടെ കുടുംബങ്ങളെ കൂട്ടായ്മയുടെയും
പ്രാര്‍ത്ഥനയുടെയും ഇടങ്ങളും,
സുവിശേഷത്തിന്‍റെ പാഠശാലകളും
എളിയ ഗാര്‍ഹിക സഭകളുമാക്കണമേ!

സ്നേഹമുള്ള തിരുക്കുടുംബമേ,
അതിക്രമങ്ങളും ലൈംഗികപീഡനങ്ങളും,
ഭിന്നിപ്പും, പരിത്യക്തതയും
അനുഭവിക്കാന്‍ ഞങ്ങളുടെ കുടുംബങ്ങളെ
ഇനിയൊരിക്കലും അനുവദിക്കരുതേ!
പീഡനങ്ങളില്‍ പതറിനില്ക്കുന്നവരും മുറിപ്പെട്ടവരും
നിങ്ങളില്‍ സമാശ്വാസവും സൗഖ്യവും അനുഭവിക്കട്ടെ!

നസ്രത്തിലെ പുണ്യഗേഹമേ, തിരുക്കുടുംബമേ!
കുടുംബജീവിതത്തിന്‍റെ വിശുദ്ധിയും അഭേദ്യതയും,
ദൈവത്തിന്‍റെ പദ്ധതയില്‍ അതിനുള്ള മനോഹാരിതയും
ഞങ്ങള്‍ക്കു കൂടുതല്‍ മനസ്സിലാക്കിത്തരണമേ!

ഈശോ, മറിയം, യൗസേപ്പേ!
ഞങ്ങളുടെ ഈ എളിയ പ്രാര്‍ത്ഥന
കാരുണ്യപൂര്‍വ്വം കൈക്കൊള്ളണമേ!


പരിഭാഷ : ഫാദര്‍ വില്യം നെല്ലിക്കല്‍

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 August 2018, 09:15