തിരയുക

അനുതാപത്തോടെ ഫീനിക്സ് പാര്‍ക്കിലെ  ബലിവേദിയില്‍ അനുതാപത്തോടെ ഫീനിക്സ് പാര്‍ക്കിലെ ബലിവേദിയില്‍ 

ലൈംഗികപീഡനത്തിന് മാപ്പിരന്ന അനുതാപകര്‍മ്മം

ആഗസ്റ്റ് 26 ഞായര്‍, അയര്‍ലണ്ടിലെ ഫീനിക്സ് പാര്‍ക്ക്. കുടുംബങ്ങളുടെ ആഗോളസംഗമത്തിന് സമാപനമായി പാപ്പാ ഫ്രാന്‍സിസ് ഡബ്ലിന്‍ നഗരപ്രാന്തത്തിലെ വിശാലമായ ഫീനിക്സ് പാര്‍ക്കിലെ മനോഹരമായ താല്ക്കാലിക വേദയില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കൊപ്പം സമൂഹബലിയര്‍പ്പിച്ചു. ദിവ്യബലിയുടെ ആമുഖഭാഗത്തെ അനുതാപശുശ്രൂഷ സഭാശുശ്രൂഷകരുടെ ലൈംഗികപീഡനത്തിന് ദൈവത്തോടു മാപ്പിരക്കുന്നതായിരുന്നു. സ്പാനിഷ് ഭാഷയില്‍ നടത്തിയ പാപ്പായുടെ അനുതാപപ്രകടനത്തിന്‍റെ പരിഭാഷ താഴെ ചേര്‍ക്കുന്നു :

- ഫാദര്‍ വില്യം നെല്ലിക്കല്‍

സഭാശുശ്രൂഷകരുടെ ലൈംഗിക പീഡനത്തിന് ഇരയായവരുടെ പ്രതിനിധികളായ 8 പേരുമായി നേര്‍ക്കാഴ്ച പാപ്പാ നടത്തിയിരുന്നു. അത് ശനിയാഴ്ച..ഡബ്ലിനില്‍വച്ചായിരുന്നു. അതില്‍നില്‍നിന്നും ഉരുത്തിരിഞ്ഞതാണ് സഭാധികാരികളുടെ ലൈംഗിക പീഡനത്തിന്‍റെ പാപങ്ങള്‍
ദൈവിക കാരുണ്യത്തിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചതും. ദിവ്യബലിമദ്ധ്യേ അനുതാപകര്‍മ്മത്തിലൂടെ ദൈവത്തോടു പരസ്യമായി മാപ്പു യാചിച്ചതും.

അനുതാപകര്‍മ്മം (The Penitential Rite) :
സഭയിലെ ഉത്തരവാദിത്ത്വപ്പെട്ടവരുടെ ഭാഗത്തുനിന്നുമുണ്ടിയിട്ടുള്ള വീഴ്ചകളാണിത്, അതില്‍ വൈദികര്‍മാത്രമല്ല, സന്ന്യസിമാരുടെയും സന്ന്യാസിനിമാരുടെയും സ്ഥാപനങ്ങളും അംഗങ്ങളം അധികാരികളും ഉള്‍പ്പെടുന്നുണ്ട്. അവരുടെ അധികാരത്തിന്‍റെയും മനസ്സാക്ഷിയുടെയും ദുര്‍വിനിയോഗത്തിനും, അവ കാരണമാക്കിയിട്ടുള്ള വ്യക്തിജീവിതങ്ങളുടെ തകര്‍ച്ചയ്ക്കും മാപ്പപേക്ഷിക്കുന്നു.

ഇരകളായവരെ മനസ്സിലാക്കാനും പിന്‍തുണയ്ക്കാനും നീണ്ടകാലം സഭ ശ്രമിക്കാതിരിക്കുകയും, അവരോടു കാരുണ്യം കാട്ടാതിരിക്കയും ചെയ്തതിനും, മൗനംപാലിച്ചതിനും ക്ഷമചോദിക്കുന്നു.

പീഡനത്തിന്‍റെ ചുറ്റുപാടുകളില്‍ തനിച്ചു ജീവിക്കുന്ന അമ്മമാരില്‍നിന്നും വേര്‍പെടുത്തപ്പെട്ട കുട്ടികളുണ്ടായിരുന്നു. അമ്മമാരെ കാണാനും സംഭവിക്കുന്ന വസ്തുതകളും ജീവിതദുഃഖങ്ങളും അവരെ പറഞ്ഞു ധരിപ്പിക്കാനും സാധിക്കാതിരുന്നവര്‍ ധാരാളമുണ്ട്. ഇത് മാരകപാപമാണ്.
ഇത് നാലാം പ്രമാണത്തിന് എതിരാണ്. ഞങ്ങള്‍ ദൈവത്തോടു മാപ്പിരക്കുന്നു!

പാപികളായ നമുക്ക് പാപബോധവും പശ്ചാത്താപവും അപമാനഭാരവും നല്കി... ഇനിമേലില്‍ ഈ തിന്മകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട സത്യസന്ധതയും നീതിബോധവും ദൈവമേ, ഞങ്ങള്‍ക്കു തരണമേ!  കര്‍ത്താവായ ക്രിസ്തുവഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടരുളേണമേ!
ആമേന്‍!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 August 2018, 19:32