തിരയുക

Vatican News
ക്രോക്പാര്‍ക്ക് സ്റ്റേഡിയം - കുടുംബോത്സവം ക്രോക്പാര്‍ക്ക് സ്റ്റേഡിയം - കുടുംബോത്സവം  (ANSA)

ആധുനിക മാധ്യങ്ങളുടെ ഓര്‍ബിറ്റില്‍ കുടുംബങ്ങള്‍ കുടുങ്ങരുത്!

ഡബ്ലിന്‍ നഗരപ്രാന്തത്തിലെ ക്രോക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ അരങ്ങേറിയ കുടുംബങ്ങളുടെ സാസ്ക്കാരിക സംഗമമായിരുന്നു പാപ്പാ ഫ്രാന്‍സിസ് പങ്കെടുത്ത ആദ്യദിനത്തിലെ ശ്രദ്ധേയമായ പരിപാടി. 80,000-ത്തില്‍ അധികം പേര്‍ പങ്കെടുത്ത കുടുംബങ്ങളുടെ ഉത്സവത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശത്തിലെ ചിന്തകള്‍ ചുവടെ ചേര്‍ക്കുന്നു :

- ഫാദര്‍ വില്യം നെല്ലിക്കല്‍

ആഗസ്റ്റ് 25 ശനിയാഴ്ച, 

മാനുഷികതയും ക്രിസ്തീയതയും കൈകോര്‍ത്ത വേദി
കുടുംബങ്ങളുടെ സാംസ്ക്കാരികാഘോഷം പ്രശാന്തവും സുന്ദരവുമായി സായാഹ്നമാകട്ടെ! ഇത് കുടുബങ്ങളുടെ ഉത്സവമാണ്! ഇവിടെ കുഞ്ഞും തള്ളയും മുത്തച്ഛനും മുത്തഛിയും അമ്മാവനും അമ്മായിയും, ബോസും കസിന്‍സും എല്ലാവരുമുണ്ട്! ഈ ഡബ്ലിന്‍ മഹാസംഗമത്തിന്‍ ദൈവത്തിന് നന്ദിപറയുന്നു! ഇവിടെയിതാ... മാനുഷികതയും ക്രിസ്തീയതയും കൈകോര്‍ത്ത ഒരു സുന്ദരവേദി! ശനിയാഴ്ച രാത്രിയായിരുന്നു പരിപാടികള്‍. 

കുഞ്ഞുങ്ങള്‍ക്ക് വേഗം ജ്ഞാനസ്നാനം നല്കണം!
സഭ ഒരു വലിയ കുടുംബമാണ്. അത് ദൈവമക്കളുടെ കുടുംബമാണ്. സഭ ദൈവജനമാണ്. കുടുംബത്തില്‍ നാം സന്തോഷിക്കുന്നവര്‍ക്കൊപ്പം സന്തോഷിക്കുന്നു, കരയുന്നവര്‍ക്കൊപ്പം കരയുന്നു. അതു കുടുംബത്തിന്‍റെ മുഖലക്ഷണമാണ്. അങ്ങനെയാണ് ദൈവമക്കളുടെ സ്ഥാനത്തു നാം നില്ക്കേണ്ടത്. അതുകൊണ്ട് നമ്മുടെ കുടുംബങ്ങളില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ ഉടനെതന്നെ ജ്ഞാനസ്നാനപ്പെടുത്തണം. അവര്‍ അങ്ങനെ ദൈവകൃപനിറഞ്ഞ് ദൈവമക്കളായി വളരും, വളരണം. ദൈവാരൂപി ജ്ഞാനസ്നാനത്തിലൂടെ ഒരു കുഞ്ഞില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവനും അവളും ദൈവികശക്തിയുടെ ആന്തരികതയില്‍ നല്ലവരായി വളരും!

കുടുംബങ്ങളിലെ സ്നേഹത്തിന്‍റെ ആനന്ദം
സഭ കുടുംബങ്ങളുടെ കൂട്ടായ്മയാണ്. കുടുംബങ്ങള്‍ ഇല്ലാത്ത സഭ... പുണ്യാളന്മാരുടെ പ്രതിമകളുടെ ശേഖരമായി മാറും! ഇവിടെയാണ് കുടുംബത്തിന്‍റെ മനോഹാരിത കാണേണ്ടത്. കുടുംബത്തില്‍ ഇരുട്ടും വെളിച്ചവും ഇടതിങ്ങി നല്ക്കുന്നു. സംശയമില്ല... എന്നാല്‍ അവിടെ സ്നേഹത്തിന്‍റെ ആനന്ദമുണ്ട്. Amoris Laetitia!  അതുകൊണ്ടാണ് Gospel of Family, the joy of the world, കുടുംബളുടെ സുവിശേഷം, ലോകത്തിന് ആനന്ദം! എന്ന് അയര്‍ലണ്ടിലെ ഒന്‍പതാമത് ആഗോള കുടുംബ സംഗമത്തെ വിശേഷിപ്പിച്ചിരിക്കുന്നത്!  അത്... പ്രത്യേകം ഇവിടെ ഡബ്ലിനില്‍ പഠനവിഷയമാക്കിയിരിക്കുന്നത്.

വിശുദ്ധിയുടെ വിളനിലം
അവന്‍റെ പേരെന്താണ്? വിശുദ്ധി എന്ന് അവന്‍ വിളിക്കപ്പെടും! അര്‍ത്ഥം എല്ലാവരും വിശുദ്ധിയിലേയ്ക്ക് വിളിക്കപ്പെട്ടിരിക്കുന്നു (പത്രോസ് 1, 14-16). ഇത് ക്രൈസ്തവ ജീവിത തിരഞ്ഞെടുപ്പിന്‍റെ സവിശേഷതയാണ്. വിശുദ്ധിയുടെയും സ്നേഹത്തിന്‍റെയും ജീവിതം ആര്‍ക്കുവേണ്ടിയും, അല്ലെങ്കില്‍ സമുന്നതര്‍ക്കുവേണ്ടി സംവരണംചെയ്യപ്പെട്ടിട്ടുള്ളതല്ല. എല്ലാവരും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. ആര്‍ക്കും വിശുദ്ധനും വിശുദ്ധയുമാകാം. സഭയുടെ അനേകസഹസ്രം വിശുദ്ധാത്മാക്കളുടെ പട്ടിക പരിശോധിച്ചാല്‍ മനസ്സിലാകും... നമ്മുടെ അയല്‍പക്കംപോലെ സാധാരണമായ ജീവിതസാഹചര്യങ്ങളില്‍ നിന്നുള്ളവരാണ്, നിശ്ശബ്ദവും ത്യാഗപൂര്‍ണ്ണവും എന്നാല്‍ സമര്‍പ്പിതവുമായ നന്മയുടെ ജീവിതംകൊണ്ട് വിശുദ്ധിയുടെ പടവുകള്‍ പടിപടിയായി കയറിയത്. അവരാരും വിശുദ്ധിയുടെ കുഴലൂത്തു നടത്തിയില്ല. ലാളിത്യത്തിലും ദാരിദ്ര്യത്തിലും സഹനത്തിലും ദൈവത്തോടും മനുഷ്യരോടും തോളുരുമ്മിജീവിച്ചവര്‍... യേശുതന്നെ മഹത്തരമായ മാതൃക.. നസ്രത്തില്‍ വളര്‍ന്നും, ഗലീലിയയില്‍ ജീവിച്ചു.. നന്മചെയ്തുകൊണ്ട് കടന്നുപോയി! നമുക്കു മുന്നേപോയ മാതൃകകളാണ് വിശുദ്ധര്‍ ... ക്രൈസ്തവകുടുംബങ്ങള്‍ വിശുദ്ധിയുടെ വിളനലങ്ങളാണ്!

ദൈവസ്നേഹത്തില്‍ നങ്കൂരമടിക്കുന്നവര്‍
ക്രൈസ്തവ വിവാഹത്തിലൂടെ കുടുംബങ്ങള്‍ രൂപീകരിക്കുന്നവര്‍ ദൈവസ്നേഹത്തിലും പരിപാലനയിലും നങ്കൂരമടിച്ച് ജീവിതയാത്ര തുടങ്ങുന്നവരാണ്. അവിടെ സനേഹത്തിന്‍റെ പൂര്‍ണ്ണിമയും സഫലീകരണവും കാണാനാകും. ഒരേ ഹൃദയത്തോടും ആത്മാവോടുംകൂടെ ജീവിക്കാന്‍ അവിടെ ദമ്പതികളെ സഹായിക്കുന്നത് ദൈവാത്മാവായിരിക്കും. ദൈവകൃപയായിരിക്കും. അവിടെ അമ്മയായി അമ്മയും മരുമകളും... അവരുടെ പോരുമെല്ലാം ഉണ്ടാകാം... അത് എളുപ്പമല്ല. എങ്കിലും ഒരു നല്ല ചായയുണ്ടാക്കാന്‍ സമയംവേണം... കുടുംബം സ്നേഹസമര്‍പ്പണത്തില്‍... മനുഷ്യര്‍ ദൈവത്തില്‍ ആശ്രയിച്ചും വിശ്വസിച്ചും പ്രത്യാശിച്ചും ജീവിക്കുന്ന ദൈവസ്നേഹത്തിന്‍റെ വേദിയാണത്.

കുടുംബത്തിലെ ക്ഷമിക്കുന്ന സ്നേഹം
ക്ഷമിക്കുന്ന സ്നേഹം ദൈവിക ദാനമാണ്. അത് ക്രൈസ്തവ കുടുംബജീവിതത്തിന്‍റെ മുദ്രയാവണം, മുഖമുദ്രയാവണം. ശത്രുസ്നേഹം ക്രിസ്തുവിന്‍റെ അടിസ്ഥാനപാഠവും മുഖ്യപാഠവുമാണ്. തെറ്റുപറ്റുക മാനുഷികമാണ്, എന്നാല്‍ ക്ഷമിക്കുക ദൈവികമാണ്!! To erri s human, but to frogive is divine!  സൗഖ്യംപകരുന്ന, സുഖപ്പെടുത്തുന്ന, മുറിവുണക്കുന്ന ദൈവികദാനമാണ് ക്ഷമ! മാപ്പിരക്കലും മാപ്പു നല്കലും! അതിനാല്‍ കുടുംബങ്ങളിലെ ശീതസമരവും സൗന്ദര്യപ്പെണക്കവും നീണ്ടുപോകരുത്, സൂര്യാസ്തമയം കഴിയുംമുന്‍പേ രമ്യതപ്പെടാം. അനുരജ്ഞിതരാകാം. മുറിയില്‍ പൂട്ടിയിരിക്കുന്നയാളെ... അന്വേഷിക്കണം, മുട്ടിത്തുറക്കണം. സ്നേഹമുള്ള നോട്ടംകൊണ്ട്, ഓരാശ്ലേഷം, ഒരു ചുംബനംകൊണ്ട്, ഒരു തലോടല്‍കൊണ്ട് രമ്യതപ്പെടാം... പൂര്‍ണ്ണതയുള്ള ആരുമില്ല, നാം മനുഷ്യരും ബലഹീനരുമാണ്... ക്ഷമയിലും.. സ്നേഹത്തിലും ഉണരാം, ഒന്നാകാം വളരാം..!

വിട്ടുവിഴ്ച... ക്ഷമ, വിട്ടുകൊടുക്കല്‍ നല്കലാണ് ശക്തി. നല്കുമ്പോഴാണ് ലഭിക്കുന്നത്. കാരണം ദൈവം തന്‍റെ വിശ്വസ്തയുള്ളതും നിലയ്ക്കാത്തതുതമായ കാരുണ്യവും സ്നേഹവും കുടുംബങ്ങളില്‍ അനുസ്യൂതം വര്‍ഷിക്കുന്നുണ്ട്. അത് പങ്കുവച്ചു ജീവിക്കേണ്ടതാണ് ക്രൈസ്തവകുടുംബങ്ങള്‍. അതിനാല്‍ കുടുംബങ്ങള്‍ക്ക് പിന്‍ബലമാകേണ്ടത് ദൈവത്തിന്‍റെ ശാശ്വത സ്നേഹമാണ്... (1കൊറി.13,8).

മാധ്യമങ്ങളുടെ ഓര്‍ബിറ്റില്‍ കറങ്ങാതെ!
ഇന്ത്യന്‍ ദമ്പതിമാര്‍ നിഷയും ടെഡും നല്കുന്ന സന്ദേശം സമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങള്‍ കുടുംബങ്ങളെ തകര്‍ക്കുന്നില്ല, അവ വളര്‍ത്തുമെന്നാണ്. മാധ്യമങ്ങള്‍ നന്മയുടെ ചാകലശക്തിയും, നന്മയ്ക്കുള്ള ഉപകരണങ്ങളുമാണ്. അവയെ ശരിയാംവണ്ണം ഉപയോഗിക്കാന്‍ നാം കുട്ടികളെ പഠിപ്പിക്കണം എന്നു മാത്രം. സാങ്കേതികതയുടെ മാസ്മരികതയില്‍ പൂര്‍ണ്ണമായും കുടിങ്ങിപ്പോകുന്നവരാണ്... സാറ്റലൈറ്റുകളുടെ ഓര്‍ബിറ്റില്‍ കിടന്നു കറങ്ങുന്നത്....

തകരുന്ന ലോകത്തു വളരുന്ന കുടുംബങ്ങള്‍
കുടുംബങ്ങള്‍ സമാധാനത്തിന്‍റെ സ്രോതസ്സാണ്. അതിക്രമങ്ങളും അധര്‍മ്മവും അഴിമതിയുംകൊണ്ട് തകരുന്ന ലോകത്തും ചെറുകുടുംബങ്ങള്‍ക്ക്...എളിയ കുടുംബങ്ങള്‍ക്ക് നന്മയുടെയും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ഉറവിടങ്ങളാകാം. ക്രൈസ്തവ കുടുംബങ്ങള്‍ ഒന്നിച്ചാല്‍ തര്‍ച്ചയില്‍നിന്നും ഉയരാം, ഉയിര്‍ത്തെഴുന്നേല്ക്കാം... അപരനെ കൈപിച്ചുയര്‍ത്താം.. നല്ല സമറിയക്കാരനാകാം!...

10. കുടുംബം ഒരു പ്രാര്‍ത്ഥനാലയം. ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്ന കുടുംബങ്ങള്‍ ഒരുമിച്ചു പാര്‍ക്കും.

11. കുടുംബം... ക്രിസ്തുസ്നേഹത്തിന്‍റെ സാക്ഷ്യം! ദൈവസ്നേഹം ഉള്‍ക്കൊള്ളാന്‍ കരുത്തുള്ള സ്ഥാനമാണ് കുടുംബം.ക്രൈസ്തവ കുടുംബത്തിന്‍റെ മനോഹാരിത സ്നേഹമാണ്, ക്രിസ്തുസ്നേഹമാണ്.

10 കുട്ടികള്‍ കുടുംബത്തിന്‍റെ സ്നേഹസാക്ഷ്യം.. ദൈവസ്നേഹത്തിന്‍റെ മനോഹാരിത സ്ഫുരിക്കുന്നു.

12. 50 വര്‍ഷമെത്തിയ ദമ്പതികള്‍... വിശ്വാസത്തിനും സ്നേഹത്തിനും സാക്ഷ്യം. തലമുറകളുടെ കണ്ണികള്‍ ബന്ധിപ്പിക്കുന്നവര്‍... കൂട്ടായ്മ നിലനിര്‍ത്തുന്നവര്‍...

13.കടുംബങ്ങള്‍ സഭയുടെ പ്രത്യാശ... ത്രിത്വത്തിന്‍റെ സാഫല്യപ്രഭാവം... ആദിയില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചു. സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചു... പരസ്പരം താങ്ങും തുണയമായി സൃഷ്ടിച്ചു... കടുംബം ദൈവികപദ്ധതിയും അതിന്‍റെ പൂര്‍ത്തീകരണവും... ക്രിസ്തു എളിയ കുടുംബത്തില്‍.. നസ്രത്തില്‍ അവതീര്‍ണ്ണനായി. ദൈവം മനുഷ്യനായി...  നസ്രത്തിലെ കുടുംബം ദൈവികതയുടെ പൂര്‍ണ്ണമയും മാതൃകയുമായി.

ഉപസംഹാരം
പിതാവായ ദൈവം, അരൂപിയായ ദൈവം... മനുഷ്യനായ ദൈവം.. ക്രിസ്തുവും അവിടുത്തെ ദിവ്യഹൃദയവും തിരുഹൃദയവും ലോകത്തെ എല്ലാക്കുടുംബങ്ങള്‍ക്കും വെളിച്ചമാകട്ടെ, വെളിച്ചമേകട്ടെ... ശുഭരാത്രി... നേര്‍ന്നു!
നീണ്ട പ്രഭാഷണം പാപ്പാ ഫ്രാന്‍സിസ് ഉപസംഹരിച്ചു.

 

26 August 2018, 20:32