പീഡകര്‍ക്കെതിരെ  ജനങ്ങള്‍ - ചിലി പീഡകര്‍ക്കെതിരെ ജനങ്ങള്‍ - ചിലി 

പീഡിതരുടെ വേദന സഭയുടെ വേദനതന്നെ!

സഭാശുശ്രൂഷകരുടെ ലൈംഗികപീഡനത്തിന് ഇരയായവരുടെയും അവരുടെ കുടുംബങ്ങളുടെയും വേദന സഭയുടെ വേദനതന്നെയാണ്. പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ലൈഗിംകപീഡന കേസുകളില്‍ സഭയുടെ നിലപാടു വ്യക്തമാക്കിക്കൊണ്ട് ആഗസ്റ്റ് 20-Ɔο തിയതി തിങ്കളാഴ്ച വത്തിക്കാനില്‍നിന്നും പ്രസിദ്ധപ്പെടുത്തിയ “ദൈവജനത്തിന്...” (To the People of God) എന്നു ശീര്‍ഷകം ചെയ്തിരിക്കുന്ന കത്തിന്‍റെ ആമുഖം താഴെ ചേര്‍ക്കുന്നു:

- ഫാദര്‍ വില്യം നെല്ലിക്കല്‍

അധികാരവും മനസാക്ഷിയും ദുര്‍വ്യയംചെയ്ത് പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളെ ലൈംഗികപീഡനത്തിന് ഇരകളാക്കിയ വൈദികരുടെയും സന്ന്യസ്തരുടെയും കഥകള്‍ ഓര്‍ക്കുന്നത്,  “ഒരു അവയവം വേദന അനുഭവിക്കുമ്പോള്‍ എല്ലാ അവയവങ്ങളും വേദനയനുഭവിക്കുന്നു” (1കൊറി. 12, 26) എന്ന പൗലോശ്ലീഹായുടെ വാക്കുകളാണ് തന്‍റെ മനസ്സില്‍ ശക്തമായി പ്രതിധ്വാനിക്കുന്നതെന്നു പറഞ്ഞുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് “ദൈവജനത്തിനുള്ള കത്ത്” Letter to the People of God ആരംഭിച്ചത്.

ഈ കുറ്റകൃത്യങ്ങള്‍ ആദ്യം ഇരകളായവര്‍ക്കിടയിലും അവരുടെ കുടുംബങ്ങളിലും, പിന്നെ വലിയ വിശ്വാസസമൂഹത്തിലും, അവിശ്വാസികള്‍ക്കിടയില്‍പ്പോലും ഒരുപോലെ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. പിറകുതിരിഞ്ഞു നോക്കുമ്പോള്‍, മാപ്പിരയ്ക്കാനോ, ചെയ്ത കുറ്റത്തിന് പ്രാശ്ചിത്തം ചെയ്തു തീര്‍ക്കാനോ മതിയാവാത്ത വിധം ഗഹനമായ കുറ്റങ്ങളാണവ. അതിനാല്‍ ഇനി മുന്നോട്ടു നോക്കുമ്പോള്‍ അങ്ങനെയുള്ള ക്രമക്കേടുകള്‍ സംഭവിക്കുന്നതു തടയുന്നൊരു സംവിധാനം വളര്‍ത്താന്‍ ഒട്ടും മടികാണിക്കരുത്. അതുപോലെ അവ മറച്ചുവയ്ക്കുന്നതും, പിന്നെയും തുടരുവാമുള്ള എല്ലാ സാദ്ധ്യതകളും തടയേണ്ടതാണ്. ആരും ഇക്കാര്യത്തില്‍ കൂട്ടുനില്ക്കയുമരുത്! ലൈംഗികപീഡനത്തിന് ഇരയായവരുടെയും അവരുടെ കുടുംബങ്ങളുടെയും വേദന സഭയുടെ വേദനതന്നെയാണ്. അതിനാല്‍ ഈ കുറ്റകൃത്യത്തില്‍നിന്നും പിന്മാറാനും, പ്രായപൂര്‍ത്തിയാകാത്ത കുട്ടുകള്‍ക്കും ഇതിനോട് ചായിവുള്ള പ്രായപൂര്‍ത്തിയായവര്‍ക്കും സംരക്ഷണം നല്ക്കാനുള്ള സഭയുടെ സമര്‍പ്പണം ഒരിക്കല്‍ക്കൂടി ദൃഢപ്പെടുത്തേണ്ടത് അടിയന്തിരമാണ്.

1. ഒരു അംഗം വേദിനിക്കുമ്പോള്‍...
2. ഈ വേദന എല്ലാവരുടേതുമാണ്.
എന്നിങ്ങനെ രണ്ടു പ്രധാപ്പെട്ട ആശയങ്ങള്‍കൂടെ വ്യക്തമാക്കുന്നതും ദൈര്‍ഘ്യമുള്ളതും ഏറെ പ്രായോഗികത ഉള്‍ക്കൊള്ളുന്നതുമാണ് “ദൈവജനത്തിന്...” എന്നു ശീര്‍ഷകം ചെയ്തിരിക്കുന്ന സഭയിലെ ലൈംഗിക പീഡനക്കേസുകള്‍ ഇല്ലാതാക്കാന്‍ സഹായകമാകുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ കത്ത്.  

Link for Original letter in English : http://w2.vatican.va/content/francesco/en/letters/2018/documents/papa-francesco_20180820_lettera-popolo-didio.html

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 August 2018, 11:46