തിരയുക

ജീവന്‍റെ സംരക്ഷകനായി വാഴ്ത്തപ്പെട്ട പോള്‍ ആറാമമന്‍ പാപ്പാ ജീവന്‍റെ സംരക്ഷകനായി വാഴ്ത്തപ്പെട്ട പോള്‍ ആറാമമന്‍ പാപ്പാ 

ദൈവസ്നേഹത്തിന്‍റെ പ്രതിഫലനമാണ് വിവാഹം

വിവാഹം ദൈവസ്നേഹത്തിന്‍റെ പ്രതിഫലനമാണെന്ന് പ്രസ്താവിച്ചത് അമേരിക്കിയിലെ ഹൂസ്റ്റണ്‍ അതിരൂപതാദ്ധ്യക്ഷനും ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റുമായ ആര്‍ച്ചുബിഷപ്പ് ഡാനിയേല്‍ ഡിനാര്‍ഡോയാണ്. Humanae Vitae മനുഷ്യജീവന്‍ എന്ന പേരില്‍ ആഗോളസഭ പ്രസിദ്ധീകരിച്ച ജീവനെ സംബന്ധിച്ച വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായുടെ ചാക്രിക ലേഖനത്തിന്‍റെ 50-Ɔο വാര്‍ഷികം ജൂലൈ 25-Ɔο തിയതി അനുസ്മരിച്ചുകൊണ്ട് ഇറക്കിയ പ്രഖ്യാപനത്തിലാണ് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഡാനിയേല്‍ ദിനാര്‍ഡോ ഇങ്ങനെ പ്രസ്താവിച്ചത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

 50 വര്‍ഷങ്ങള്‍ക്കുമുന്‍പ് ജൂലൈ 25, 1968-ലാണ് വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ ജീവനെ സംബന്ധിച്ച ഒരു ചാക്രികലേഖനം സഭയില്‍ ആദ്യമായി ഇറക്കിയത് - Humanae Vitae മനുഷ്യജീവന്‍! വിവാഹത്തില്‍ സംസ്ഥാപിതമാകുന്നതും രണ്ടു വ്യക്തികള്‍ തമ്മില്‍ ഊട്ടിയുറപ്പിക്കുന്നതുമായ സ്നേഹം അവരുടെ ആത്മീയവും ഭൗതികവുമായ സ്നേഹത്തെ പ്രതിഫിലിപ്പിക്കുന്നതാണ്. അതിനാല്‍ അത് വിശ്വസ്തവും, ഉദാരവും, ജീവന്‍ തരുന്നതും, അല്ലെങ്കില്‍ ജീവനെ ഉല്പാദിപ്പിക്കുന്നതുമാണെന്ന് ഉദ്ബോധിപ്പിക്കുന്നത് ആര്‍ച്ചുബിഷപ്പ് ഡിനാര്‍ഡോ ചൂണ്ടിക്കാട്ടി. ദൈവത്തിന്‍റെ പദ്ധതിയില്‍ വിശ്വാസപരമായും, സാമൂഹികമായും ഭാര്യ ഭര്‍ത്താക്കാന്മാര്‍ പൂര്‍ണ്ണമായും പരസ്പരം സമര്‍പ്പിക്കേണ്ടവരാണ് എന്ന മനോഹരമായ വീക്ഷണം പോള്‍ ആറാമന്‍ പാപ്പാ അന്ന് തന്‍റെ പ്രബോധനത്തില്‍ അടിവരയിട്ടു പ്രസ്താവിച്ചു. അതിനാല്‍ വിശ്വസ്തവും, ഉദാരവും ജീവന്‍ നല്കുന്നതുമായ ദൈവസ്നേഹത്തിന്‍റെ പ്രതിഫലനമാണ് വിവാഹം എന്നായിരുന്ന പുണ്യശ്ലോകനായ പാപ്പാ പ്രബോധനത്തില്‍ സമര്‍ത്ഥിച്ചത്.

ദമ്പതികള്‍ അവരുടെ ദൈവവിളിയോടു പ്രത്യുത്തരിച്ചുകൊണ്ട് മനുഷ്യജീവനെ ഉള്‍ക്കൊള്ളാനും പിന്‍തുണയ്ക്കാനും പരിപോഷിപ്പിക്കാനും തയ്യാറാകുമ്പോള്‍ അവര്‍ വൈവാഹിക സ്നേഹത്തിലും ബന്ധത്തിലും ദൈവത്തോടു തന്നെയുമാണ് സഹകരിക്കുന്നത്. പാപ്പാ തന്‍റെ ചാക്രികലേഖനത്തിന്‍റെ ആമുഖത്തില്‍ സയുക്തം സ്ഥാപിക്കുന്നു. ജീവനെക്കുറിച്ചുള്ള ദൈവത്തിന്‍റെ രൂപസങ്കല്പവും അതിന്‍റെ പ്രകൃതിദത്തമായ രീതിയും ജീവനെ പിന്‍തുണയ്ക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന വിധിത്തിലാകുമ്പോള്‍, ഒരിക്കലും നശിപ്പിക്കാതെ ഉള്‍ക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുമ്പോള്‍ ദൈവത്തിന്‍റെ പദ്ധതി തന്നെയാണ് ദമ്പതികള്‍ ഭൂമിയില്‍ പൂര്‍ത്തികരിക്കുന്നതും ചുരുളഴിയിക്കുന്നതും.

അങ്ങനെ പ്രകൃതിദത്തമായി ദൈവത്തിന്‍റെ പദ്ധതിയോടു ദമ്പതികള്‍ സഹകരിക്കുമ്പോള്‍ അവര്‍ ജീവിതത്തില്‍ യഥാര്‍ത്ഥമായ സ്വാതന്ത്ര്യവും സന്തോഷവും അനുഭവിക്കും. വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായുടെ പ്രസ്താവമാണിത്.  

പാപ്പായുടെ ചാക്രികലേഖനത്തിന്‍റെ ശീര്‍ഷകം - Humanae Vitae മനുഷ്യജീവന്‍ തുരുന്നതെന്നും. ജീവന്‍റെ പ്രസരണം എന്ന ധ്വനിയാണ്... അതായത് കുടുംബത്തിലും ദാമ്പത്യജീവിതത്തിലും യാഥാര്‍ത്ഥ്യമാകേണ്ട ജീവന്‍റെ പ്രസരണമാണത് (Transmission of Life)…  എന്നു പറയുമ്പോള്‍ അതില്‍ത്തന്നെ ജീവനെ അതിന്‍റെ ഉല്പത്തി മുതല്‍ അവസാനം മരണംവരെ പരിപാലിക്കുകയും പരിക്ഷിക്കുകയും ചെയ്യുന്നതിലുള്ള സന്തോഷവും ഒപ്പം ക്ലേശങ്ങളും പ്രതിധ്വനിക്കുന്നുണ്ട് (HV 1).

ദൈവികദാനമായ ജീവനെ സ്വീകരിക്കാനുള്ള തുറവു കാണിക്കേണ്ട, അതിനെ നശിപ്പിക്കാനോ തടയാനോ അവകാശമില്ലെന്ന പോള്‍ ആറാമന്‍ പാപ്പായുടെ പച്ചയായ പ്രസ്താവമാണ് 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് Humanae Vitae മനുഷ്യജീവന്‍ - പ്രബോധനത്തെ വിമര്‍ശനാത്മകമാക്കിയത്. മനുഷ്യന്‍റെ ആധുനീകതയ്ക്ക് വിരുദ്ധമായ സഭയുടെ ‘മൂരാച്ചി നിലപാടെ’ന്ന് വിമര്‍ശകര്‍ പ്രസ്താവിക്കാനും ധൈര്യപ്പെട്ടു. ചാക്രികലേഖനം വ്യക്തമായി പ്രബോധിപ്പിക്കുന്നുണ്ട്, ഒരു ജീവന്‍റെ പറവിയും ശുശുവിന്‍റെ സംരക്ഷണവും പരിപാലനവും ദീര്‍ഘദൃഷ്ടിയോടും വിവേകത്തോടും സ്നേഹത്തോടുംകൂടെ കുടുംബം – ദമ്പതിമാര്‍ കൂട്ടിയിണക്കി യാഥാര്‍ത്ഥ്യമാക്കേണ്ട അനിഷേധ്യമായ ഉത്തരവാദിത്ത്വമാണ്.....

നമുക്ക് സന്തോഷത്തോടെ 2018 ഒക്ടോബര്‍ 14-ന്‌ പാപ്പാ ഫ്രാന്‍സിസ്  നടത്താന്‍ പോകുന്ന വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായുടെ വിശുദ്ധപദ പ്രഖ്യാപനത്തിനായി കാത്തിരിക്കാം!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 July 2018, 09:44