പരീക്ഷണപ്പതിപ്പ്

Cerca

Vatican News
തെക്ക ഇറ്റലിയിലെ ബാരിയില്‍ സമാധാന എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാ സമാഗമവേളയില്‍ വെള്ളരിപ്രാവിനെ പറത്തുന്ന ഫ്രാന്‍സീസ് പാപ്പാ 07/0/2018 തെക്ക ഇറ്റലിയിലെ ബാരിയില്‍ സമാധാന എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാ സമാഗമവേളയില്‍ വെള്ളരിപ്രാവിനെ പറത്തുന്ന ഫ്രാന്‍സീസ് പാപ്പാ 07/0/2018  (AFP or licensors)

ദൈവത്തെ പിതാവ് എന്നു വിളിക്കുക-പാപ്പായുടെ ട്വീറ്റ്

കുഞ്ഞുങ്ങള്‍ക്കു സ്വപിതാവിലുള്ളതുപോലുള്ള ആത്മവിശ്വാസം നാം സ്വന്തമാക്കണം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കുഞ്ഞുങ്ങള്‍ക്ക് സ്വപിതാവിനോടുള്ള ആത്മവിശ്വാസത്തോടുകൂടി നാം ദൈവത്തെ പിതാവ് എന്ന് വിളിക്കണമെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

ഞായറാഴ്ച (22/07/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തല്‍ ഉള്ളത്.

തങ്ങളുടെ ജീവദാതാവിന്‍റെ കരങ്ങളില്‍ സ്വയം സമര്‍പ്പിക്കുന്ന കുഞ്ഞുങ്ങള്‍ക്കുള്ളതു പോലുള്ള  ആത്മവിശ്വാസത്തോടുകൂടി  നാം ദൈവത്തെ പിതാവ് എന്ന് വിളിക്കണമെന്ന് അവി‍ന്ന് അഭിലഷിക്കുന്നു”  എന്നാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ ട്വിറ്റര്‍ സന്ദേശശൃംഖലയില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

https://twitter.com/pontifex

23 July 2018, 09:12