തിരയുക

മനുഷ്യക്കടത്തിനെതിരെ ! മനുഷ്യക്കടത്തിനെതിരെ ! 

മനുഷ്യക്കടത്തിനിരകള്‍ - പാപ്പായുടെ ട്വീറ്റ്

മനുഷ്യന്‍ കച്ചവടച്ചരക്കല്ല, വ്യക്തിയാണ്-പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മനുഷ്യക്കടത്തിന് ഇരകളായവരുടെ രോദനം ശ്രവിക്കുക, പാപ്പാ.

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ അനുവര്‍ഷം ജൂലൈ 30 ന് മനുഷ്യക്കടത്ത് വിരുദ്ധദിനം ആരിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ തിങ്കളാഴ്ച (30/07/18) തന്‍റെ ട്വിറ്റര്‍ സന്ദേശശൃംഖലയില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ആഹ്വാനമുള്ളത്.

 “മനുഷ്യക്കടത്തുകാരായ കുറ്റവാളികളുടെ ചൂഷണത്തിനിരകളായ അനേകരായ സഹോദരങ്ങളുടെ നിലവിളി നാം കേ​ള്‍ക്കണം: അവര്‍ വസ്തുക്കളല്ല മനുഷ്യവ്യക്തികളാണ്, അവരെ ആ രീതിയില്‍ കാണുകയും വേണം” എന്നാണ് ഫ്രാന്‍സീസ് പാപ്പാ, എന്‍റ്ഹ്യൂമന്‍ ട്രാഫിക്കിംഗ്@എം_ആര്‍സെക്ഷന്‍ (#EndHumanTrafficking@M_Rsection) എന്ന ഹാഷ്ടാഗോടു കൂടി കുറിച്ച  ട്വിറ്റര്‍ സന്ദേശം.

ഞായറാഴ്ച (29/07/18) പാപ്പായുടെ ട്വിറ്റര്‍ സന്ദേശം വിശുദ്ധിയെക്കുറിച്ചായിരുന്നു.

വിശുദ്ധിയെന്നത് ആത്മാവിനെ സംബന്ധിച്ചതു മാത്രമല്ല, അത് നമ്മുടെ സഹോദരീസഹോദരന്മാരുടെ പക്കലേക്ക് നമ്മെ എത്തിക്കുന്ന പാദങ്ങളും അവരെ നാം സഹായിക്കുന്ന നമ്മുടെ കരങ്ങളുമായി ബന്ധപ്പെട്ടരിക്കുന്നു എന്നാണ് പാപ്പാ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന അനുദിനജീവിതബന്ധിയായ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

https://twitter.com/pontifex

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 July 2018, 12:56