തിരയുക

തായ്ലന്‍റില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ക്കായി പ്രാര്‍ത്ഥനയോടെ തായ്ലന്‍റില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ക്കായി പ്രാര്‍ത്ഥനയോടെ 

പ്രാര്‍ത്ഥന ഫലം പുറപ്പെടുവിക്കും-പാപ്പായുടെ ട്വീറ്റ്

പ്രാര്‍ത്ഥന ഒരിക്കലും വൃഥാവിലാകില്ല-പാപ്പാ

ജോയി കരിവേലി -വത്തിക്കാന്‍ സിറ്റി

പ്രാര്‍ത്ഥന ഫലദായകമാണെന്ന് മാര്‍പ്പാപ്പാ

ചൊവ്വാഴ്ച (24/07/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ്  ഫ്രാന്‍സീസ് പാപ്പാ പ്രാര്‍ത്ഥനയുടെ ഫലദായകത്വത്തെക്കുറിച്ചു സൂചിപ്പിച്ചിരിക്കുന്നത്.

“പ്രാര്‍ത്ഥന ഒരിക്കലും വൃഥാവിലാകില്ല: ഇന്നല്ലെങ്കില്‍ നാളെ ഫലം പുറപ്പെടുവിക്കുന്ന നൂതനമായ എന്തിനെങ്കിലും അത് ജന്മമേകും” എന്നാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ  ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശം.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

https://twitter.com/pontifex

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 July 2018, 13:36