തിരയുക

Vatican News
9-മത് ആഗോള കുടുംബസംഗമം അയര്‍ലണ്ടില്‍ 9-മത് ആഗോള കുടുംബസംഗമം അയര്‍ലണ്ടില്‍ 

കുടുംബങ്ങളുടെ ആഗോളസംഗമം : പാപ്പായുടെ ദിവ്യബലിക്കുള്ള ടിക്കറ്റുകള്‍ തീര്‍ന്നു

ആഗോള കുടംബസംഗമം പാപ്പാ ഫ്രാന്‍സിസിനോടൊപ്പമുള്ള സമൂഹ ദിവ്യബലിയര്‍പ്പണത്തിന് ആകെയുള്ള 5 ലക്ഷം ടിക്കറ്റുകളും (500,000) തീര്‍ന്നതായി സംഘാടക സമിതി അറിയിച്ചു.

ഫാദര്‍ വില്യം നെല്ലിക്കല്‍

ആഗസ്റ്റ് 21-മുതല്‍ 26-വരെയാണ് ആഗോള കുടുംബസംഗമം അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരത്തില്‍ അരങ്ങേറുന്നത്. സമാപനദിവസമായ
ഞായറാഴ്ച വൈകുന്നേരം ഡബ്ളിനിലെ ഫീനിക്സ് പാര്‍ക്കില്‍ (Phoenix Park) സംവിധാനം ചെയ്തിരിക്കുന്ന പാപ്പായ്ക്കൊപ്പമുള്ള
കുടുംബങ്ങളുടെ സമൂഹബലിയര്‍പ്പണത്തില്‍ പങ്കുചേരാനുള്ള 5 ലക്ഷം ടിക്കറ്റുകളുമാണ് ബുക്കചെയ്തു തീര്‍ന്നത്.  ജൂണ്‍ 25-ന് ഇന്‍റെര്‍നെറ്റുവഴി ലഭ്യമാക്കിയ ടിക്കറ്റുകള്‍ ജൂലൈ 10-ന് പൂര്‍ണ്ണമായും തീര്‍ന്നതായി സംഘാടക സമിതിക്കുവേണ്ടി ഫാദര്‍ തിമോത്തി ബാര്‍ത്ലെ അറിയിച്ചു.

പാപ്പാ ഫ്രാന്‍സിസ് കുടുംബങ്ങളെ അഭിസംബോധനചെയുന്നത്
ആഗസ്റ്റ് 25, 26 ശനി ഞായര്‍ ദിനങ്ങളിലാണ്.

5 ലക്ഷത്തിനുംമേലെ, പങ്കെടുക്കാന്‍ താല്പര്യമുള്ളവരെ പരിപാടികളുടെ തത്സമയ സംപ്രേക്ഷണത്തിലേയ്ക്കാണ് സംഘാടകര്‍ ക്ഷണിക്കുന്നുണ്ട്. പ്രധാനപരിപാടികള്‍ എല്ലാം തന്നെ അത്യാധുനിക മാധ്യമശൃംഖലകള്‍വഴി രാജ്യാന്തരതലത്തില്‍ ഇടവകകള്‍, പൊതുസ്ഥലങ്ങള്‍, തിയറ്ററുകള്‍ എന്നിവവഴി കുടുംബങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള ധാരണകളും ഏര്‍പ്പാടുകളും ആയിട്ടുണ്ടെന്ന് സംഘാടകര്‍ക്കുവേണ്ടി, ഫാദര്‍ തിമോത്തി ബാര്‍ത്ലെ അറിയിച്ചു.

116 രാജ്യങ്ങളില്‍നിന്നുമുള്ള കുടുംബങ്ങളുടെ പ്രതിനിധികള്‍ ഡബ്ലിനില്‍ എത്തും. ഈ സംഗമം പാരിസ്ഥിതികമായി സംഘടിപ്പിക്കുന്നതിന്
എല്ലാവരും പൊതുവായ യാത്രസൗകര്യങ്ങള്‍ ഉപയോഗിക്കണമെന്നും, മലിനീകരണം ഒഴിവാക്കാന്‍ സ്വകാര്യവാഹനങ്ങള്‍ ഉപയോഗിക്കാതെ സഹകരിക്കണമെന്നും ടിക്കറ്റിനോടൊപ്പം സംഘാടകര്‍ കുടുംബങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

12 July 2018, 11:23