ഫാദര്‍ വില്യം നെല്ലിക്കല്‍, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ പാരിസ്ഥിതിക പ്രബോധനത്തിന്‍റെ (Encyclical) മൂന്നാം പിറന്നാള്‍.
ജൂലൈ 5-മുതല്‍ 6-വരെ വത്തിക്കാനില്‍ രാജ്യാന്തര സമ്മേളനം.
സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘമാണ് പൊതുഭവനമായ ഭൂമി സംരക്ഷിക്കാനും, അത് ഭാവിതലമുറയ്ക്ക് വാസയോഗ്യമാക്കാനും ഉദ്ബോധിപ്പിക്കുന്ന Laudato Si’! അങ്ങേയ്ക്കു സ്തുതി!-യെന്ന ചാക്രിക ലേഖനത്തിലൂടെയുള്ള പാപ്പായുടെ പ്രബോധനത്തെ അധികരിച്ച് തുടര്‍പഠനവും, വിലയിരുത്തലും പ്രായോഗിക പദ്ധതികളും ഒരു സമ്മേളനത്തിലൂടെ ആഗോളതലത്തില്‍ സംഘടിപ്പിക്കുന്നത്.
സമാപനദിനമായ ജൂലൈ 6-Ɔο തിയതി വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 9.30-ന് പാപ്പാ ഫ്രാന്‍സിസ് സമ്മേളനത്തെ അഭിസംബോധനചെയ്യും.
ഏതു തരത്തിലുള്ളൊരു ഭൂമിയാണ് നാം ഭാവിതലമുറയ്ക്ക് കൈമാറാന്‍ ഒരുങ്ങുന്നത്? (LS 160) എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ചാക്രികലേഖനത്തിലെ സത്തയായ ചോദ്യം ലോകമാനസാക്ഷിയെ വീണ്ടും ഓര്‍പ്പിക്കാനാണ് രാജ്യാന്തരതലത്തില്‍ സമ്മേളനം വളിച്ചുകൂട്ടിയിരിക്കുന്നതും പഠത്തിനും വിലയിരുത്തലിനും കര്‍മ്മപദ്ധതികള്‍ക്കും ഊന്നല്‍നല്കുന്ന സമ്മേളനം സജ്ജമാക്കിയിരിക്കുന്നതെന്ന്, മാനവപുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി.