തിരയുക

Vatican News
ഏതന്‍സ്  നഗരത്തിനടുത്തുണ്ടായ വന്‍തീപിടുത്തം ഏതന്‍സ് നഗരത്തിനടുത്തുണ്ടായ വന്‍തീപിടുത്തം  (AFP or licensors)

ഗ്രീസിലെ വന്‍തീപിടുത്തത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ദുഃഖം

ടെലിഗ്രാം സന്ദേശത്തിലൂടെ ഭരണാധികാരികളെയും സഭാനേതൃത്വത്തെയും പാപ്പാ സാന്ത്വനം അറിയിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

24 ജൂലൈ 2018, വത്തിക്കാന്‍

കാട്ടുതീയുടെ ദുരന്തത്തില്‍പ്പെട്ട ഗ്രീസിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച പാപ്പാ മരണമടഞ്ഞവരെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. പരേതരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും മുറിപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.. ദുരന്തത്തില്‍ വിഷമിക്കുന്ന സകലരെയും ദൈവത്തിന്‍റെ കരുണയുള്ള സ്നേഹത്തിനു സമര്‍പ്പിച്ചുകൊണ്ടും, രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യപൃതരായവര്‍ക്കും തന്‍റെ സാന്ത്വനസാമീപ്യം അറിയിച്ചുകൊണ്ടാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റുവഴി അയച്ച സന്ദേശം പാപ്പാ ഉപസംഹരിച്ചത്.

ജൂലൈ 23-Ɔο തിയതി തിങ്കളാഴ്ച രാത്രിയിലുണ്ടായ വന്‍തീയില്‍ ഏതന്‍സ് നഗരത്തിനടുത്ത് ആറ്റിക്കപ്രവിശ്യയില്‍ 74 പേര്‍ മരണമടയുകയും
200-ഓളംപേര്‍ മുറിപ്പെടുകയും ചെയ്തിട്ടുണ്ട്.

24 July 2018, 19:50