തിരയുക

Vatican News
ത്രികാല പ്രാര്‍ത്ഥനയ്ക്കൊരുങ്ങിയ ചത്വരം ത്രികാല പ്രാര്‍ത്ഥനയ്ക്കൊരുങ്ങിയ ചത്വരം  (AFP or licensors)

ത്രികാലപ്രാര്‍ത്ഥന സന്ദേശം : ശിഷ്യനാവശ്യമായ ലാളിത്യം

ജൂലൈ 15 ഞായറാഴ്ച. യൂറോപ്പിലെ വേനല്‍ ചൂടിന്‍റെ ആധിക്യം റോമിലും അനുഭവവേദ്യമായിരുന്നു. എന്നിട്ടും പാപ്പാ ഫ്രാന്‍സിസിനെ കാണാനും ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ആശീര്‍വ്വാദം വാങ്ങാനുമായി ആയിരങ്ങളാണ് വത്തിക്കാനില്‍ എത്തിയിരിക്കുന്നത്. വിശുദ്ധ പത്രോസിന്‍റെ വിശാലമായ ചത്വരത്തിലാണ് ജനങ്ങള്‍ സമ്മേളിച്ചരിക്കുന്നത്. മദ്ധ്യാഹ്നം 12 മണിക്ക് പാപ്പാ ഫ്രാന്‍സിസ് പതിവുപോലെ അപ്പസ്തോലിക അരമനയുടെ മൂന്നാം നിലയിലെ 2-Ɔമത്തെ ജാലകത്തില്‍ പ്രത്യക്ഷപ്പെട്ടു. സുസ്മേര വദനനായി, കരങ്ങള്‍ ഉയര്‍ത്തി എല്ലാവരെയും സന്തോഷത്തോടെ അഭിവാദ്യംചെയ്തശേഷം പാപ്പാ ഇങ്ങനെ പ്രഭാഷണം ആരംഭിച്ചു.

ഫാദര്‍ വില്യം നെല്ലിക്കല്‍

പാപ്പാ ഫ്രാന്‍സിസിനൊപ്പം ത്രികാലപ്രാര്‍ത്ഥന ജൂലൈ 15.

അയക്കപ്പെട്ടവര്‍ ശിഷ്യന്മാര്‍
പ്രിയ സഹോദരങ്ങളേ, ഏവര്‍ക്കും നല്ല ദിനത്തിന്‍റെ ആശംസകള്‍. ഈശോ തന്‍റെ 12 ശിഷ്യന്മാരെയും പ്രത്യേക ദൗത്യവുമായി പറഞ്ഞയക്കുന്ന സുവിശേഷഭാഗമാണിത് (മര്‍ക്കോസ് 6, 7-13). അവര്‍ ഓരോരുത്തരെയരും അവിടുന്ന് പേരുചൊല്ലി വിളിച്ചു. അവിടുത്തെ വചനം കേട്ട് കൂടെ നടന്നവര്‍, താന്‍ പ്രവര്‍ത്തിച്ച അത്ഭുതങ്ങലും അടയാളങ്ങളും നിരീക്ഷിച്ച് ജീവിച്ചവര്‍! ഇപ്പോള്‍ അവിടുന്നവരെ ഈരണ്ടു പേരായി പറഞ്ഞയക്കുന്നു (6, 7). താന്‍ ചുറ്റിസഞ്ചരിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്ന ഗ്രാമങ്ങളിലേയ്ക്കാണ് അവരം അവിടുന്നു പറഞ്ഞയച്ചത്. തന്‍റെ ഉത്ഥാനാനന്തരം പരിശുദ്ധാത്മാവാല്‍ പ്രേരിതരായി അവര്‍ പിന്നീട് ചെയ്യേണ്ട കാര്യങ്ങള്‍ക്കുള്ള ഒരു പരിശീലനം, ഒരു training  ആയിരുന്നു ഈ പറഞ്ഞയക്കല്‍.


ശുശ്രൂഷയുടെ 2 രീതികള്‍
ഇന്നത്തെ സുവിശേഷം വിവരിക്കുന്നത് പ്രേഷിതന്‍റെ പ്രവര്‍ത്തന ശൈലിയെക്കുറിച്ചാണ്. അതിന് 2  സവിശേഷതകളുണ്ട്. 1) ദൗത്യത്തിന്‍റെ കേന്ദ്രവും 2) ദൗത്യത്തിന്‍റെ ബാഹ്യാകാരവും.

ക്രിസ്തുകേന്ദ്രീകൃതമായി ശിഷ്യത്വം
ആദ്യമായി പ്രേഷിതന് ഒരു പ്രഭവസ്ഥാനമുണ്ട്, ഒരു കേന്ദ്രിസ്ഥാനം. അത് ക്രിസ്തുവാണ്. അതു വ്യാക്തമാക്കുന്ന പദപ്രയോഗങ്ങള്‍ ഇന്നത്തെ സുവിശേഷ ഭാഗത്തിന്‍റെ സവിശേഷതയാണ്. ഈശോ അവരം തന്‍റെ പക്കലേയ്ക്കു വിളിച്ചു. അവിടുന്ന് അവരെ പറഞ്ഞയച്ചു. അവര്‍ക്ക് അവിടുന്ന് ശക്തി നല്കി. അവിടുന്ന് അവരോടു കല്പിച്ചു. എന്നെല്ലാമുള്ള ശ്രദ്ധേയമായ പദപ്രയോഗങ്ങള്‍! അങ്ങനെ ഈ 12 പേരുടെയും പോക്കും പ്രവര്‍ത്തനങ്ങളുമെല്ലാം ക്രിസ്തുവാകുന്ന കേന്ദ്രത്തില്‍നിന്നും സ്രോതസ്സില്‍നിന്നും ആരംഭിക്കുന്നതാണ്. അവിടുത്തെ സാന്നിദ്ധ്യവും പ്രവര്‍ത്തനഹ്ങളും വചനങ്ങളുമാണ് അവരുടെ പ്രേഷിത പ്രവര്‍ത്തനത്തില്‍ അനുവര്‍ത്തിക്കപ്പെടുന്നത്. അതിനാല്‍ ശിഷ്യന്മാര്‍ക്ക് സ്വമേധയാ ഒന്നും പറയാനോ പ്രഘോഷിക്കാനോ ില്, മറിച്ച് അവര്‍ അവിടുന്നു പറയുകയും പഠിപ്പിക്കുകയും ചെയ്ത കാര്യങ്ങളുടെ ദൂതനത്മാര്‍ മാത്രമാണ്.

ഈ സുവിശേഷഭാഗം വൈദികരെയോ സന്ന്യസ്തരെയോ മാത്രം കുറിച്ചല്ല, നമ്മെ എല്ലാവരും ജീവിതപരിസരങ്ങളില്‍ യേശുവിന്‍റെ സുവിശേഷത്തിന് സാക്ഷ്യംവഹിക്കാന്‍ വിളിക്കപ്പെട്ടവരാണ്.  സുവിശേഷപ്രഘോഷണം വ്യക്തിപരമായി ക്രൈസ്തവരുടെയോ, ചെറുതും വലുതുമായ വിശ്വാസമൂഹത്തിന്‍റെയോ മാത്രം ഉത്തരവാദിത്ത്വമല്ല, മറിച്ച് അത് ക്രിസ്തുവിനോട് അഭേദ്യമാംവിധം ഐക്യപ്പെട്ടിരി്കകുന്ന സഭയുടെ ദൗത്യമാണ്. അതിനാല്‍ ഓരോ ക്രൈസ്തവനു സ്വമേധയാ സുവിശേഷ പ്രഘോഷണം നടത്തുന്നില്ല, പക്ഷെ ക്രിസ്തുവിന്‍റെ കല്പന സ്വീകരിച്ചിട്ടുള്ള സഭയാല്‍ അയക്കപ്പെട്ടവര്‍, നിയുക്തരാക്കപ്പെട്ടവര്‍ മാത്രമാണ്. അങ്ങനെ നമ്മെ യഥാര്‍ത്ഥത്തില്‍ മിഷണറിമാരാക്കുന്നത് ജ്ഞാനസ്നാനമാണ്. ജ്ഞാനസ്നാനം സ്വീകരിച്ചിട്ടും സുവിശേഷം പ്രസംഗിക്കാനും യേശുവിന് സാക്ഷ്യംവഹിക്കാനും ഇഷ്ടമപ്പെടാത്തവന്‍ അപ്പോള്‍ ഒരു നല്ല ക്രൈസ്തവന്‍ അല്ലെന്നും നമുക്കു പറയാം!

ലാളിത്യത്തിന്‍റെ  പ്രേഷിതശൈലി
ഒരു പ്രേഷിതന്‍റെ രണ്ടാമത്തെ സവിശേഷത, അല്ലെങ്കില്‍ പ്രേഷിതഭാവം ലാളിത്യമാണ്. അയാളുടെ കൈവശമുള്ളതെല്ലാം ഒരു വിനീതഭാവത്തിന്‍റെയും ലാിത്യത്തിന്‍റെയും പ്രതീകമായിരിക്കും. യാത്രയ്ക്ക് ഒരു വടി കൊണ്ടുപോകുക, എന്നാല് അപ്പമോ സഞ്ചിയോ, അരയില്‍ പണമോ എടുക്കരുത് (8). ഗുരുനാഥന്‍ ആവശ്യപ്പെടുന്നത് ശിഷ്യരോട് വളരെ ലഘുവായും സ്വതന്ത്രമായും സഞ്ചരിക്കാനാണ്. ലഘുവായും സ്വതന്ത്രമായും സഞ്ചരിക്കാനാണ്. അവിടത്തെ സ്നേഹത്തിലും വചനത്തിലും മാത്രം ആശ്രയിച്ച്, മറ്റ് യാതൊരു പിന്‍തുണയോ പിന്‍ബലമോ സുരക്ഷിതത്ത്വമോ തേടാതം സുവിശേഷം പ്രചരിപ്പിക്കാനാണ് ക്രിസ്തു ആവശ്യപ്പെടുന്നത്. വടിയും ചെരുപ്പും ഒരു യാത്രികന്‍റെ അടയാളങ്ങളാണ് അതിനാല്‍ സുവിശേഷപ്രചാരകന്‍ വലിയ ഉദ്യോഗസ്ഥനോ, സര്‍വ്വാധികാരിയായ കാര്യസ്ഥന അല്ല. അവര്‍ ദൈവരാജ്യത്തിന്‍രെ ശുശ്രൂഷകരും സന്ദേശവാഹകരുമാണ്.

ക്രൂശിതനോട് ഐക്യപ്പെട്ട ജീവിതം
താന്‍ മെത്രാനായിരിക്കുന്ന റോമാരൂപത എടുക്കുകയാണെങ്കില്‍ എത്രയോ വിശുദ്ധരാണിവിടെ! വിശുദ്ധ ഫിലിപ്പ് നേരി, വിശുദ്ധ ബെനഡിക്ട് ലാബ്രെ, വിശുദ്ധ അലേസിയോ, വിശുദ്ധ ലുദ്വിക് ആല്‍ബര്‍ത്തീനി, വിശുദ്ധ ഫ്രാന്‍ചേസ്ക്കാ റൊമാനോ, വിശുദ്ധ ഗസ്പാരിയുരം ഒട്ടനവധി പേരാണ്! ഇരുവരും ഉദ്യോഗസ്ഥരോ വ്യാപാരികളോ അധികാരികളോ ആയിരുന്നില്ല. അവര്‍ദൈവരാജ്യത്തിന്‍റെ എളിയ സേവകരായിരുന്നു. ഇതായിരുന്നു അവരുടെ രൂപഭാവം. ഇതിനോടാണ് സുവിശേഷഭാവം നാം ചേര്‍ക്കേണ്ടത്. എന്നാല്‍ പലപ്പോഴും ഈ വിനീതഭാവം സ്വീകരിക്കപ്പെടാതെ പോകുന്നുണ്ട് (11). കാരണം സുവിശേഷപ്രചാകരന്‍റെ അടയാളങ്ങള്‍ പലതും ദാരിദ്ര്യത്തിന്‍റെ അടയാളങ്ങളാണ്. ദാരിദ്ര്യം നമുക്ക് ജീവിത പരാചയത്തിന്‍റെ പ്രതീകമാണ്. ഒരു സുവിശേഷ പ്രചാരകന്‍റെ വിധിയാണ് നിന്ദിതനും പീഡിതനും ക്രൂശിതനുമായ ക്രിസ്തുവില്‍ പലരും കണ്ട്. അതിനാല്‍ സുവിശേഷവത്ക്കരണത്തിനുള്ള കരുത്തും ധൈര്യവും വേണമെങ്കില്‍ മരിച്ച് ഉത്ഥിതനായ ക്രിസ്തുവിനോടു നാം ഐക്യപ്പെട്ടിരിക്കണം. സംശയമില്ല. പരിത്യക്തതയുക്കും തെറ്റിദ്ധാരണയ്ക്കും പീഡനങ്ങള്‍ക്കും അപ്പുറം, എളിമയോടെ എന്നാല്‍ സമര്‍ത്ഥമായി ദൈവരാജ്യത്തിന്‍റെ ദൂതരാകാന്‍ വചനത്തിന്‍റെ ആദ്യപ്രചാരകയും പ്രഘോഷകയുമായ കന്യകാനാഥ നമ്മെ തുണയ്ക്കട്ടെ!

ആശംസകളും അഭിവാദ്യങ്ങളും
ഇറ്റലിയുടെയും ലോകത്തിന്‍റെയും വിവിധ ഭാഗങ്ങളില്‍നിന്നും എത്തിയ കുടുംബങ്ങള്‍, ഇടവകക്കൂട്ടങ്ങള്‍, സംഘാടനകള്‍ - എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍! മോണ്‍സയില്‍നിന്നുല്ല ഈശോയുടെ തിരുരക്തത്തിന്‍റെ സഹോദരികള്‍, ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്‍റെ സന്ന്യാസ സമൂഹത്തിലെ വിവിധ രാജ്യക്കാരായ അര്‍ത്ഥിനികള്‍..., പോളണ്ടില്‍നിന്നും  അസ്സീസിയില്‍ ധ്യാനത്തിനെത്തിയ യുവജനങ്ങള്‍... എല്ലാവര്‍ക്കും സ്നേഹപൂര്‍വ്വം അഭിവാദ്യങ്ങള്‍ നേര്‍ന്നു. എന്നിട്ട് പാപ്പാ ജനങ്ങള്‍ക്കൊപ്പം ത്രികാലപ്രാര്‍ത്ഥന ചൊല്ലി. തുടര്‍ന്ന് അപ്പസ്തോലിക ആശീര്‍വ്വാദവും നല്കി.  എല്ലാവര്‍ക്കും നല്ല ദിനത്തിന്‍റെ ആശംസകള്‍ നേര്‍ന്നുകൊണ്ടും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെ്ന് അനുസ്മരിപ്പിച്ചുകൊമ്ടും കരങ്ങല്‍ ഉയര്‍ത്തി െല്ലാവരെയും ഒരിക്കല്‍ക്കൂടി അഭിവാദ്യംചെയ്തുകൊണ്ട് ജാലകത്തില്‍നിന്നും പാപ്പാ പിന്‍വാങ്ങി. ജനങ്ങള്‍ ആനന്ദത്താല്‍ പാപ്പായ്ക്ക് കരഘോഷം മുഴക്കി ആര്‍ത്തിരമ്പി നന്ദിയര്‍പ്പിച്ചു.

16 July 2018, 10:38