തിരയുക

Vatican News
ലിബിയന്‍ അഭയാര്‍ത്ഥികള്‍... അഭയം തേടി ലിബിയന്‍ അഭയാര്‍ത്ഥികള്‍... അഭയം തേടി  (AFP or licensors)

ത്രികാലപ്രാര്‍ത്ഥന അനുബന്ധം : മെഡിറ്ററേനിയനിലെ അഭയാര്‍ത്ഥി ദുരന്തം

22 ജൂലൈ : ത്രികാലപ്രാര്‍ത്ഥന സന്ദേശത്തിന് അനുബന്ധമായി നല്കിയ ആശംസകള്‍ക്ക് ആമുഖമായി പാപ്പാ ഫ്രാന്‍സിസ് മെഡിറ്ററേനിയന്‍ കടലിലെത്തുന്ന അഭയാര്‍ത്ഥികളുടെ ദുരന്തകഥ പൊതുവായി അവതരിപ്പിച്ചു.

കഴിഞ്ഞ ആഴ്ചകളില്‍ മദ്ധ്യധരണിയാഴി തീരങ്ങളില്‍ നടന്ന കുടിയേറ്റപ്രക്രിയയില്‍ ചെറുതും വലുതുമായി നിരവധി ബോട്ടുകള്‍ മുങ്ങിത്താണിട്ടുണ്ട്.
ഈ ദുരന്തങ്ങളില്‍ അതിയായി ഖേദിക്കുന്നു. കാണാതായവരുടെ കുടുംബങ്ങള്‍ക്ക് തന്‍റെ സഹാനുഭാവവും പ്രാര്‍ത്ഥനയും
പാപ്പാ നേര്‍ന്നു. ഇങ്ങനെയുള്ള ദുരന്തങ്ങള്‍ ഉണ്ടാകാതിക്കാന്‍ രാഷ്ട്രങ്ങള്‍ ശ്രദ്ധിക്കുകയും രാജ്യാതിര്‍ത്തികളില്‍ മനുഷ്യാവകാശവും അന്തസ്സും മാനിക്കുന്ന വിധത്തില്‍ സുരക്ഷാസന്നാഹങ്ങള്‍ കാര്യക്ഷമമാക്കയും വേണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു.

ആശംസകളും അഭിവാദ്യങ്ങളും
റോമിലെത്തിയ എല്ലാ തീര്‍ത്ഥാടകര്‍ക്കും പാപ്പാ ആശംസകള്‍ അര്‍പ്പിച്ചു. ബ്രസീലിലെ റിയോ ദൊ സൂള്‍, സ്പെയിനിലെ സെവീലെ, പോളണ്ടിലെ പേല്‍പ്ലിന്‍ എന്നീ രൂപതകളില്‍നിന്ന് എത്തിയവര്‍ക്കും, ആസന്നമാകുന്ന സിനഡിനുംവേണ്ടി തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കുന്ന അസ്സീസിയില്‍നിന്നെത്തിയ പ്രാര്‍ത്ഥാഗ്രൂപ്പിനും പാപ്പാ പ്രത്യേകം അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

ഇറ്റലിയുടെ വിവിധ സ്ഥലങ്ങളിലെ ഇടവകകള്‍ പ്രസ്ഥാനങ്ങള്‍ എന്നിവയെ പ്രതിനിധീകരിച്ചെത്തിയവര്‍ക്കും, ബ്രെന്തേയില്‍ നിന്നുമെത്തിയ യുവജനങ്ങള്‍ക്കും, വിന്‍ചേന്‍സാ രൂപതക്കാര്‍ക്കും പാപ്പാ ഫ്രാന്‍സിസ് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ജനങ്ങള്‍ക്കൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലിയശേഷം അപ്പസ്തോലിക ആശീര്‍വ്വാദം നല്കിയതോടെയാണ് ത്രികാലപ്രാര്‍ത്ഥന പരിപാടി അവസാനിച്ചത്. ചത്വരത്തില്‍നിന്നവര്‍ സന്തോഷത്താല്‍ ഹസ്താരവും മുഴക്കി പാപ്പായ്ക്ക നന്ദിപറഞ്ഞു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതെന്ന് പതിവുപോലെ അഭ്യര്‍ത്ഥിച്ചുകൊണ്ടാ പാപ്പാ ജാലകത്തില്‍നിന്നും പിന്‍വാങ്ങിയത്.

23 July 2018, 18:08