തിരയുക

Vatican News
ത്രികാലപ്രാര്‍ത്ഥന വേദി - വത്തിക്കാനിലെ ചത്വരം ത്രികാലപ്രാര്‍ത്ഥന വേദി - വത്തിക്കാനിലെ ചത്വരം 

മനുഷ്യക്കടത്തിനെതിരായ യുഎന്‍ ആഗോളദിനാചരണം

ത്രികാല പ്രാര്‍ത്ഥനയുടെ അനുബന്ധം – മനുഷ്യക്കടത്തിനെതിരായ യുഎന്‍ ആഗോളദിനാചരണം

ജൂലൈ 30 തിങ്കളാഴ്ച യുഎന്‍ ആചരിക്കുന്ന മനുഷ്യക്കടത്തിന് എതിരാരയ ദിനമാണ്
(July 30, the Day against Human Trafficking).  ലോകത്ത് ഇന്നും അടിമവേല, ലൈംഗിക ചൂഷണം, മനുഷ്യാവയവങ്ങളുടെ കള്ളക്കടത്ത്, ബാലവേല, യാചകവൃത്തി, കുട്ടികളുടെ അടിമത്ത്വം എന്നവയ്ക്കായി സംഘടിതമായി പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മാനവികതയുടെ ശാപമാണ്. ഇവിടെ റോമിലുമുണ്ട് ഇത്തരം പ്രസ്ഥാനങ്ങള്‍! എപ്പോഴും കുടിയേറ്റത്തിന്‍റെ മേഖലയിലാണ് ചൂഷകരും മനുഷ്യക്കടത്തുകാരും പുതിയ ഇരകളെ തേടുന്നത്. നീചമായ ഈ അതിക്രമം ഇല്ലായ്മചെയ്യാന്‍ ശക്തമായി അതിനെ എതിര്‍ക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്ത്വമാണ്. മനുഷ്യക്കടത്തിന് ഏതിരായ ദിനത്തില്‍ പാപ്പാ അടിവരയിട്ടു പ്രസ്താവിച്ചു.

അഭിവാദ്യങ്ങള്‍
ഇറ്റലിയുടെയും മറ്റു രാജ്യങ്ങളുടെയും വിവിധ ഭാഗങ്ങളില്‍നിന്നും എത്തിയ, പ്രത്യേകിച്ച് ബസീലിലെ റിയോ ദി ജെനായോ, ന്യൂ ഫ്രൈബര്‍ഗ്, ക്വിക്സാന്താ, ഫോര്‍ത്തലേത്-സാ എന്നീ നഗരങ്ങളില്‍നിന്നും എത്തിയ വിശ്വാസികളെ അഭിവാദ്യംചെയ്തു. കൂടാതെ വിശുദ്ധ യൊവാന്ന ആന്‍റിഡായുടെ സുഹൃത്തുക്കള്‍, പാദുവ, ബെതലേഹം എന്നിവിടങ്ങളില്‍നിന്നുമുള്ള സ്കൗട്ടുകള്‍, ബോര്‍ഗോ വെര്‍ജീലിയയില്‍ നിന്നുമുള്ള യുവജനങ്ങള്‍, സ്ഥൈര്യലേപനം സ്വീകരിച്ച തൊംബേലയിലെ കുട്ടികള്‍ എന്നിവരെയും പാപ്പാ പ്രത്യേകം അഭിസംബോധ ചെയ്തശേഷം.... എല്ലാവര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥനചൊല്ലി. തുടര്‍ന്ന് അപ്പസ്തോലിക ആശീര്‍വ്വാദവും നല്കി.

പങ്കുവയ്ക്കുക! പാഴാക്കരുത്!! 
തന്‍റെ സന്ദേശത്തിലെ കാതലായ ആശയം ഓര്‍മ്മപ്പെടുത്തിക്കൊണ്ട് പാപ്പാ ഇങ്ങനെ ക്രോഡീകരിച്ചു. രണ്ടു കാര്യങ്ങള്‍... ഒന്നുകൂടെ ഓര്‍ക്കാന്‍വേണ്ടി പറയുകയാണ്.


ഒരു ചിത്രവും ഒരു ചിന്തയും... ചിത്രം ബാലന്‍റേതാണ്.  കൈവശമുള്ള 5 അപ്പവും 2 മീനും പങ്കുവയ്ക്കാന്‍ തയ്യാറായവന്‍. രണ്ടാമത്തേത്.. വീട്ടില്‍ ഭക്ഷണം ബാക്കിവന്നാല്‍ എന്തു ചെയ്യും?  പാഴാക്കരുത്... പങ്കുവയ്ക്കുക!!  ഓര്‍ക്കുമല്ലോ... നന്ദി...!!

എല്ലാവര്‍ക്കും നല്ല ദിനത്തിന്‍റെ ആശംസകള്‍ നേര്‍ന്നുകൊണ്ടും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന് അനുസ്മരിപ്പിച്ചുകൊണ്ടും കരങ്ങള്‍ ഉയര്‍ത്തി എല്ലാവരെയും ഒരിക്കല്‍ക്കൂടി അഭിവാദ്യംചെയ്തുകൊണ്ടാണ് ജാലകത്തില്‍നിന്നും പാപ്പാ പിന്‍വാങ്ങിയത്.  

30 July 2018, 17:09