തിരയുക

2019.12.16 Messa Santa Marta

പാപ്പാ:വിശ്വാസത്തിന്‍റെ നുണയരായ ക്രിസ്ത്യാനികള്‍

ഡിസംബർ പതിനാറാം തിയതി പേപ്പൽ വസതിയായ സാന്താ മാർത്തയിലെ കപ്പേളയിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ നൽകിയ വചന സന്ദേശത്തിലാണ് പരിശുദ്ധ പിതാവ് കർത്താവിനെ ഒരു മൂലയിൽ നിർത്തി ചോദ്യം ചെയ്യുന്നവരെ കുറിച്ച് പ്രബോധിപ്പിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കർത്താവിനെ ഒരു കോണില്‍ നിർത്തി ചോദ്യം ചെയ്യുന്ന  പുരോഹിത പ്രമുഖരുടെ മാനസീകാവസ്ഥയെ വിവരിച്ചുകൊണ്ട് മന്ദോഷ്ണരായ ക്രിസ്ത്യാനികളുടെ അവസ്ഥയെക്കുറിച്ച് പാപ്പാ വിശദീകരിച്ചു. ദൈവത്തെ മൂലക്ക് നിറുത്തി കൈ കഴുകുന്ന നമ്മളെപ്പോലെ ദൈവം പെരുമാറിയാല്‍ സ്വർഗ്ഗം നമുക്ക് നഷ്ടമാവുക തന്നെ ചെയ്യും എന്നും പാപ്പാ ഓർമ്മിപ്പിച്ചു.

വിശ്വാസത്തിന്‍റെ നുണയരായ ക്രിസ്ത്യാനികള്‍

യേശു ജനങ്ങളെ പഠിപ്പിക്കുകയും, സുഖപ്പെടുത്തുകയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തത് പുരോഹിതപ്രമുഖരെ രോഷം കൊള്ളിച്ചിരുന്നു.  പുരോഹിത പ്രമുഖർ വെറും ജോലിക്കാർ മാത്രമായി മാറിയതിനാൽ ജനങ്ങള്‍ അവരെ ബഹുമാനിച്ചിരുന്നെങ്കിലും  ആരും അവരെ സമീപിച്ചിരുന്നില്ല. അതിനാൽ യേശുവിനെ ഒതുക്കാൻ അവർ തീരുമാനിച്ചു. യേശുവിനെ മാറ്റി നിറുത്തി അവർ പഠിപ്പിക്കാനുള്ള അവന്‍റെ അധികാരത്തെ ചോദ്യം ചെയ്തു. അവൻ ഒരു പുരോഹിതനല്ല, നിയമപണ്ഡിതനല്ല, അവർ പഠിച്ച യൂണിവേഴ്സിറ്റിയിൽ പഠിച്ചിട്ടില്ല അതിനാൽ അവൻ ആരുമല്ല എന്ന് യേശുവിനെ ബോധ്യപ്പെടുത്തുന്നു. പക്ഷേ യേശു മറ്റൊരു ചോദ്യം കൊണ്ട് പുരോഹിത പ്രമുഖരെ മൂലയിലൊതുക്കുന്നു എന്ന് പാപ്പാ പറഞ്ഞു. സ്നാപക യോഹന്നാൻ ജ്ഞാനസ്നാനം നടത്തിയത് സ്വർഗ്ഗത്തിൽ നിന്നു ലഭിച്ച അധികാരം കൊണ്ടാണോ അതോ മനുഷ്യരിൽ നിന്ന് ലഭിച്ച അധികാരം കൊണ്ടോ? എന്തുത്തരം നല്‍കിയാലും കുടുങ്ങുമെന്ന് മനസ്സിലാക്കിയ അവർ അറിയില്ല എന്ന് പ്രത്യുത്തരം നല്‍കുന്നു. ഇതാണ് മന്ദോഷ്ണരായ ക്രിസ്ത്യാനികളുടെ അവസ്ഥ.  അവർ വിശ്വാസത്തിന്‍റെ തന്നെ നുണയരാണെന്ന് പാപ്പാ അറിയിച്ചു.

പീലാത്തോസിന്‍റെ കൂട്ട്കാരായ ക്രിസ്ത്യാനികള്‍

പീലാത്തോസിന്‍റെ കൂടെ ചേരുന്ന പല ക്രിസ്ത്യാനികളുമുണ്ടെന്ന് കൈകഴുന്ന സ്വഭാവത്തെ സൂചിപ്പിച്ച് പാപ്പാ പല ക്രിസ്ത്യാനികളും, സംസ്കാരങ്ങളും, ചരിത്രവും, ആധുനീക കാലവും ഉയർത്തുന്ന വെല്ലുവിളികൾക്കു മുന്നിലും, ചിലപ്പോൾ നമ്മുടെ മുന്നില്‍ യാചികനായി വരുന്നവരുയര്‍ത്തുന്ന ചെറിയ ചെറിയ വെല്ലുവിളികളുടെ മുന്നിലും കൈ കഴുകാറുണ്ട്. അതിന് പല കാരണങ്ങളും കണ്ടെത്തുന്നുമുണ്ട്. ദൈവം നമ്മോടിങ്ങനെ പെരുമാറിയാല്‍ എങ്ങനെയായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഇതാണു വിദ്യാഭ്യാസമുള്ളവരുടെ രണ്ട് കാപട്യങ്ങൾ. അവർ മലിനരായതിനാൽ അവരെ മൂലയ്ക്കാക്കുന്നു. അവരുടെ മുന്നിൽ അത് അവരുടെ മാത്രം കാര്യമാണെന്ന് പറഞ്ഞു കൈ കഴുകുന്നു. ഇത്തരം ഒരവസ്ഥ നമ്മിൽ ഉണ്ടെങ്കിൽ അതിനെ ദൂരെയകറ്റി  കർത്താവിന് വരാൻ സ്ഥലം ഒരുക്കാൻ ആഹ്വാനം ചെയ്ത് കൊണ്ട് പാപ്പാ തന്‍റെ പ്രഭാഷണം അവസാനിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 December 2019, 15:46
വായിച്ചു മനസ്സിലാക്കാന്‍ >