ഫ്രാന്‍സിസ് പാപ്പാ സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പിക്കുന്നു. ഫ്രാന്‍സിസ് പാപ്പാ സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പിക്കുന്നു.  (Vatican Media)

ഫ്രാൻസിസ് പാപ്പാ: കാപട്യം വിശാചിന്‍റെ ഭാഷയാണ്.

ഒക്ടോബര്‍ 15ആം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍ പേപ്പൽ വസതിയായ സാന്താ മാർത്തയിലെ കപ്പേളയിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ നൽകിയ വചന സന്ദേശത്തില്‍ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ കാപട്യത്തെ കുറിച്ച് പ്രബോധിപ്പിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കാപട്യം പിശാചിന്‍റെ ഭാഷയാണ്. തിന്മയുടെ ഈ ഭാഷ പിശാചിനാൽ വിതയ്ക്കപ്പെട്ട് നമ്മുടെ ഹൃദയത്തിൽ പ്രവേശിക്കുന്നു. കപടതയുള്ളവരുമായി ജീവിക്കാൻ നമുക്ക് സാധിക്കുകയില്ല. എങ്കിലും കപടമനുഷ്യർ ചിലരുണ്ട്. യേശു കാപട്യത്തെ വെളിപ്പെടുത്താൻ ഇഷ്ടപ്പെടുന്നു. തന്നെ മരണത്തിലേക്ക് നയിക്കുന്നത് ഈ കാപട്യ മനോഭാവമാണെന്ന് ക്രിസ്തുവിനറിയാം. കാരണം കാപട്യമനുഷ്യൻ താൻ നിയമാനുസൃതമായ മാർഗ്ഗങ്ങളാണോ അവലംബിക്കുന്നതെന്ന് ചിന്തിക്കാതെ തന്‍റെ കപടതയിൽ തന്നെ തുടരുന്നു എന്ന് സൂചിപ്പിച്ചു.

കപടഭാഷ സാധാരണ ഭാഷയാണെന്ന് താൻ പറയുകയില്ല എന്ന് പറഞ്ഞ പാപ്പാ പക്ഷേ ഇത് ദൈനംദിനം പറയുന്ന സാധാരണ ഭാഷയാണെന്നും ചൂണ്ടികാണിച്ചു. കപടത ഒരു രീതിയിൽ പ്രത്യക്ഷമാക്കുകയും മറ്റൊരു തരത്തിൽ ആയിരിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്ന് പ്രബോധിപ്പിച്ച പാപ്പാ ഉദാഹരണമായി അധികാരത്തിനായുള്ള മല്‍സരത്തിൽ അസൂയ നമ്മെ ഒരു രീതിയിൽ വ്യക്തിയുടെ മുന്നിൽ പ്രത്യക്ഷപ്പെടുത്തുകയും എന്നാൽ നമ്മുടെ അന്തർഭാഗത്തിൽ  ആ വ്യക്തിയെ കൊലപ്പെടുത്തുകയും ചെയ്യുന്നു. കാരണം, കപടത എപ്പോഴും മരണം വിതയ്ക്കുന്ന തിന്മയാണ്. കാപട്യം എപ്പോഴും, വേഗത്തിലോ, സാവധാനമോ വ്യക്തികളെ നശിപ്പിക്കുന്നു. പാപ്പാ വ്യക്തമാക്കി.

കാപട്യമെന്ന തിന്മയെ കുടുതൽ സ്പഷ്ടമാക്കിയ പാപ്പാ ഞാന്‍ ഇങ്ങനെ പ്രവര്‍ത്തിച്ചുവെന്നും, ഞാൻ ഇങ്ങനെ മോശമായ രീതിയിൽ ചിന്തിച്ചുവെന്നും, ഞാൻ അസൂയാലുവായിരുന്നെന്നും ദൈവത്തിന്‍റെ മുന്നിൽ ഏറ്റ് പറഞ്ഞ് നാം നമ്മെത്തന്നെ സ്വയം കുറ്റപ്പെടുത്താൻ പഠിക്കണമെന്നും ആഹ്വാനം ചെയ്തു. ഇതൊരു ആത്മീയ വ്യായാമമാണെന്ന് ഓർമ്മപ്പെടുത്തിയ പാപ്പാ ഇത് പൊതുവായതും, ശീലമായതുമായ ഒന്നല്ലെങ്കിലും നാം ഈ ആത്മീയ വ്യായാമം ചെയ്യാൻ പരിശ്രമിക്കണമെന്ന് ഉദ്ബോധിപ്പിച്ചു. സ്വയം കുറ്റപ്പെടുത്തുകയും, നാം പാപത്തിലാണെന്ന് തിരിച്ചറിയുകയും ചെയ്തു കൊണ്ട് ‘ദൈവമേ,  ഇത് ഞാനായിരിക്കുന്ന അവസ്ഥ’ എന്ന് എളിമയോടെ ഏറ്റ് പറയണമെന്ന് പാപ്പാ ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 October 2019, 16:08
വായിച്ചു മനസ്സിലാക്കാന്‍ >