പാപ്പാ ഫാന്‍സിസ്  സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പിക്കുന്നു പാപ്പാ ഫാന്‍സിസ് സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പിക്കുന്നു  (Vatican Media)

ക്രൈസ്തവന് യുവത്വം നൽകുന്ന പരിശുദ്ധാത്മാവ്

യുവത്വത്തിൽ നിലനിൽക്കാൻ പരിശുദ്ധാത്മാവ് സഹായിക്കുന്നുവെന്ന് മെയ് 28ആം തിയതി പേപ്പൽ വസതിയായ സാന്താ മാർത്തയിലെ കപ്പേളയിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ നൽകിയ വചന സന്ദേശത്തില്‍ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ പ്രബോധിപ്പിച്ചു.

സി.റൂബിനി സി.റ്റി.സി , വത്തിക്കാന്‍ ന്യൂസ്

സഹായകനായ പരിശുദ്ധാത്മാവ്

സഹായകൻ എന്ന പദത്തിന്‍റെ അർത്ഥമെന്നത് “ഞാൻ വീഴാതെ, എന്‍റെ  യാത്രതുടരാൻ, എന്‍റെ ഈ യവ്വനത്തിന്‍റെ ആത്മാവിനെ സംരക്ഷിക്കാൻ ,"എന്‍റെ ചാരെ നിന്ന് എന്നെ താങ്ങുന്ന "  ശക്തിയെന്നാണെന്ന് വിശദീകരിച്ച പാപ്പാ  ക്രിസ്ത്യാനി എപ്പോഴും യുവത്വത്തിലാണെന്നും അവൻ വാര്‍ദ്ധക്യത്തിലേക്കു വളരാൻ തുടങ്ങുമ്പോൾ, അവന്‍റെ ക്രിസ്തീയഹൃദയവും, ക്രിസ്തീയവിളിയും മന്ദമാകുന്നുവെന്നും എന്നാല്‍ പരിശുദ്ധാത്മാവ് നമ്മെ ആത്മാവിന്‍റെ   നവീകരിച്ച യുവത്വത്തിൽ നിൽക്കാൻ സഹായിക്കുന്നുവെന്ന് പ്രബോധിപ്പിച്ചു.

ഒരു യുവാവ് നമ്മെ എപ്പോഴും പ്രത്യാശയോടെ നോക്കാൻ വഴികാണിക്കുന്നുവെന്ന് ചൂണ്ടികാട്ടിയ പാപ്പാ  ഈ യുവത്വമുണ്ടാകാൻ നമ്മോടടുത്തുള്ള  പരിശുദ്ധാത്മാവുമായി നാം ദിനവും സംഭാഷിക്കണമെന്നും ഇതാണ് യേശു നമുക്ക്  നല്‍കിയ വലിയ സമ്മാനമെന്നും നമ്മെ മുന്നോട്ടു നയിക്കുന്ന വലിയ സഹായമെന്നും വെളിപ്പെടുത്തി. നമുക്ക് ഈ നവീകരിച്ച യുവത്വം കർത്താവിനോടുനഷ്ടപ്പെടാതിരിക്കാൻ, സന്തോഷം നഷ്ടപ്പെട്ടവരും,  തനിച്ച് മുന്നോട്ടു പോകാൻ വിധിക്കപ്പെട്ടവരും,  വിരമിച്ച ക്രിസ്ത്യാനികളുമാകാതിരിക്കാൻ പ്രാർത്ഥിക്ക​ണമെന്നും ഒരു ക്രിസ്ത്യാനി ഒരിക്കലും വിരമിക്കുന്നില്ല; ക്രിസ്ത്യാനി ജീവിക്കുന്നുവെന്ന് പാപ്പാ ഓര്‍മ്മപ്പെടുത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 May 2019, 15:44
വായിച്ചു മനസ്സിലാക്കാന്‍ >