തിരയുക

Vatican News
പാപ്പാ  സാന്താ മാര്‍ത്തയില്‍ വചന പ്രഘോഷണം നടത്തുന്നു പാപ്പാ സാന്താ മാര്‍ത്തയില്‍ വചന പ്രഘോഷണം നടത്തുന്നു   (Vatican Media)

ആത്മാവിനാൽ നയിക്കപ്പെടാത്ത ജീവിതം വെറും വേഷംകെട്ടാണ്

പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാത്ത ക്രിസ്തീയ ജീവിതം വെറും ക്രിസ്തീയ വേഷം കെട്ടാണെന്ന് ഫ്രാൻസിസ് പാപ്പാ

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

ഏപ്രിൽ മുപ്പതാം തിയതി ചൊവ്വാഴ്ച, സാന്താ മാർത്തയിൽ അര്‍പ്പിച്ച  ദിവ്യബലി  മദ്ധ്യേ നടത്തിയ വചന പ്രഘോഷണത്തിലാണ് പാപ്പാ ഇങ്ങനെ വിശ്വാസികളെ  ഓർമ്മിപ്പിച്ചത്. ഇന്നത്തെ സുവിശേഷഭാഗത്തിൽ നിക്കോദേമോസിനു നല്‍കുന്ന മറുപടിയില്‍ കർത്താവ് "ഉന്നതത്തിൽ നിന്നുള്ള ജനനത്തെ" ക്കുറിച്ച് പറയുന്നതിനെ വ്യാഖ്യാനിച്ച  ഫ്രാൻസിസ് പാപ്പാ ഉത്ഥാനവും വീണ്ടും ജനനവും തമ്മിലുള്ള ബന്ധത്തെ കുറിച്ചും സന്ദേശത്തില്‍  വ്യക്തമാക്കി.

ഉത്ഥാനത്തിനുശേഷം ആദ്യം അപോസ്തലർക്കു   പ്രത്യക്ഷപ്പെട്ടപ്പോൾതന്നെ  ക്രിസ്തു നല്‍കിയ വാഗ്ദാനമാണ്   പരിശുദ്ധാത്മാവെന്നു വ്യക്തമാക്കിയ പാപ്പാ പരിശുദ്ധാത്മാവാണ് നമ്മുടെ ശക്തിയെന്നും പരിശുദ്ധാത്മാവില്ലാതെ നമുക്കൊന്നും ചെയ്യാൻ കഴിയില്ലെന്നും ഓർമ്മിപ്പിച്ചു. നമ്മുടെ ആത്മാവിനുള്ളിലുള്ള അനേകം  കുറവുകളിൽ നിന്നും, മൃത്യുവിൽ  നിന്നുമുയർത്തെഴുന്നേൽക്കാൻ  ആത്മാവാണ് നമ്മെ സഹായിക്കുക എന്നും ക്രിസ്തീയ ജീവിതം ഒരു നല്ല നടപ്പുമാത്രമല്ല.  പരിശുദ്ധാത്മാവിനാൽ   നയിക്കപ്പെടാത്ത ക്രിസ്തീയ ജീവിതം വെറും ക്രിസ്തീയ വേഷം കെട്ടുന്ന ഒരു വിജാതീയ ജീവിതമായി മാറും എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. നമ്മോടൊപ്പം ചരിക്കുന്ന, നമ്മെ പരിവർത്തനം ചെയ്യുന്ന, നമ്മോടൊപ്പം വിജയം വരിക്കുന്ന   പരിശുദ്ധാത്മാവാകണം  ക്രിസ്തീയ ജീവിതത്തിന്‍റെ  നായകൻ. അതിനാൽ ദൈവപിതാവിന്‍റെയും, യേശുവിന്‍റെയും  ദാനവും,  അനുദിനം നമ്മുടെ കൂടെ നടക്കുന്നവനുമായ പരിശുദ്ധാത്മാവില്ലാത്ത ഒരു ക്രിസ്തീയജീവിതം അസാധ്യമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.  പരിശുദ്ധാത്മാവു മൊത്ത്   നടക്കാത്ത, പ്രവർത്തിക്കാത്ത,  അവൻ നമ്മുടെ ജീവിത നായകനാകാത്ത ഒരു ജീവിതം ക്രിസ്തീയമാകില്ല.  ഈ തിരിച്ചറിവ്  നമുക്ക് നൽകാൻ ദൈവത്തോടു പ്രാർത്ഥിക്കണമെന്നും പാപ്പാ വിശ്വാസികളെ ഓർമ്മിപ്പിച്ചു.

30 April 2019, 14:50
വായിച്ചു മനസ്സിലാക്കാന്‍ >