തിരയുക

ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 04/04/2019 ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 04/04/2019  (ANSA)

ദൈവത്തോടു മുഖാമുഖം നിന്നു പ്രാര്‍ത്ഥിക്കുക, പാപ്പായുടെ വചനസമീക്ഷ

ധീരതയോടെ നാം പ്രാര്‍ത്ഥിക്കുമ്പോള്‍ അതു നമ്മള്‍ ചെയ്യുന്നത് യേശുവിനോടു ചേര്‍ന്നാണെന്നും അവിടന്നാണ് നമ്മുടെ ധൈര്യവും സുരക്ഷയുമെന്നും പാപ്പാ .സാന്താമാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ ഇറ്റലിയുടെ പ്രസിഡന്‍റ് സേര്‍ജൊ മത്തരേല്ലയും പങ്കെടുത്തു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ധീരതയോടെ സര്‍വ്വാത്മനാ പ്രാര്‍ത്ഥിക്കണമെന്ന് മാര്‍പ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന ഇടമായ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലുള്ള കപ്പേളയില്‍ വ്യാഴാഴ്ച(04/04/19) രാവിലെ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് ദൈവം മോശ വഴി മോചിപ്പിച്ച്, വാഗ്ദത്ത ദേശത്തേക്കു കൊണ്ടുപോകുകയായിരുന്ന ഇസ്രായേല്‍ ജനം ഇടയ്ക്ക് വച്ച് ദൈവത്തിനെതിരെ പിറുപിറുത്തു കാളക്കുട്ടിയെ നിര്‍മ്മിച്ച് അതിനെ ആരാധിക്കാന്‍ തുടങ്ങിയപ്പോള്‍ അവരെ തന്‍റെ ക്രോധത്തിനിരയാക്കുമെന്ന് ദൈവം മോശയോടു പറയുന്ന വേളയില്‍ മോശ ദൈവത്തോടു ആ ജനത്തിനു വേണ്ടി യാചിക്കുന്ന സംഭവം, പുറപ്പാടിന്‍റെ പുസ്തകം 32-Ↄ○ അദ്ധ്യായം 7-14 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

സങ്കോചത്തോടെയല്ല, പ്രത്യുത, സധൈര്യം ദൈവത്തോടു മുഖാമുഖം നിന്ന് പ്രാര്‍ത്ഥിക്കാന്‍ കഴിയണമെന്ന് മോശ ഇസ്രായേല്‍ ജനത്തിനുവേണ്ടി നടത്തുന്ന യാചനയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് വിശദീകരിച്ചു.

ധീരതയോടെ നാം പ്രാര്‍ത്ഥിക്കുമ്പോള്‍ അതു നമ്മള്‍ ചെയ്യുന്നത് യേശുവിനോടു ചേര്‍ന്നാണെന്നും അവിടന്നാണ് നമ്മുടെ ധൈര്യവും സുരക്ഷയുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

വ്യാഴാഴ്ച പാപ്പാ സാന്താമാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ഇറ്റലിയുടെ പ്രസിഡന്‍റ്  സേര്‍ജൊ മത്തരേല്ലയും പങ്കെടുത്തിരുന്നു.    

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 April 2019, 12:54
വായിച്ചു മനസ്സിലാക്കാന്‍ >