തിരയുക

പാപ്പാ ഫാന്‍സിസ്  സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പിക്കുന്നു പാപ്പാ ഫാന്‍സിസ് സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പിക്കുന്നു  (Vatican Media)

നിരാശയിൽ കഴിയുന്നവര്‍ക്ക് ഒരിക്കലും യാത്ര തുടരാന്‍ കഴിയുകയില്ല

ഏപ്രിൽ ഒമ്പതാം തിയതി സാന്താ മാർത്തയിലെ ദിവ്യബലിമദ്ധ്യേപാപ്പാ നൽകിയ വചന സന്ദേശം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

ഏപ്രിൽ ഒമ്പതാം തിയതി  സാന്താ മാർത്തയിലെ ദിവ്യബലിമദ്ധ്യേ പരിശുദ്ധ പിതാവ് വിശ്വാസികളെ ഓർമ്മിപ്പിച്ചത് നമ്മുടെ വിലാപത്തെക്കുറിച്ചാണ്. ഒന്നിലും തൃപ്തികണ്ടെത്താതെ   എല്ലാറ്റിനെയും കുറ്റപ്പെടുത്തി, മുറുമുറുത്തു   അതൃപ്‌തരായി ജീവിക്കുന്ന ധാരാളം ക്രിസ്ത്യാനികളുണ്ടെന്നു് മാർപ്പാപ്പാ ചൂണ്ടിക്കാണിക്കുന്നു. നിരാശയിൽ കഴിയുന്ന ഈ ക്രിസ്ത്യാനികൾക്ക് ഒരിക്കലും യാത്ര താങ്ങാൻ കഴിയില്ലെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു. നമ്മൾ നമ്മുടെ വീഴ്‌ചകളിൽ പിടിച്ചുതൂങ്ങാൻ ഇഷ്ടപ്പെടുന്നു. ഈ ഒറ്റപ്പെടൽ,  ഹവ്വായെ വീഴ്ത്തിയ പഴയ സർപ്പത്തെയാണ് ഓർമ്മിപ്പിക്കുന്നതെന്നും നമ്മിൽ അത്  സാത്താന്‍റെ വിത്തിനു നിലമൊരുക്കുകയാണെന്നും പാപ്പാ  ഉദ്‌ബോധിപ്പിച്ചു.

സംഖ്യാ പുസ്തകത്തിലെ 21 ആം അദ്ധ്യായായം 4  മുതൽ 9 വരെയുള്ള വാക്യങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ വചന പ്രഘോഷണം നടത്തിയത്. അടിമത്വത്തിൽ നിന്ന് രക്ഷപെട്ടപ്പോഴുണ്ടായ ഉത്സാഹം പതുകെ പതുക്കെ നഷ്ടമായി അവർ മോശയ്‌ക്കെതിരെ പിറുപിറുക്കാനാരംഭിക്കുന്നു. ക്ഷീണത്തിന്‍റെ ആത്മാവ് പ്രത്യാശയെ നശിപ്പിക്കുന്നു എന്നും, ക്ഷീണം നമ്മുടെ മോശമായ നിമിഷങ്ങളെ തിരഞ്ഞുപിടിച്ച് നമ്മൾക്ക് ലഭിച്ച നന്മകളെ മറവിയിലേക്കു തള്ളിക്കളയുന്നുവെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ഇവിടെ സാത്താന് വിളനിലമൊരുക്കിനൽകുകയാണ് നമ്മൾ.  ചില സമയങ്ങളിൽ കർത്താവിന്‍റെ ആശ്വാസത്തെയും, പ്രത്യാശയേയും, സ്നേഹ തലോടുകളെയും നമുക്ക് ഭയമാണ് .  ജീവിതത്തിൽ  എല്ലാറ്റിനെയും കുറ്റപ്പെടുത്തി  മുറുമുറുത്തുപോകുന്നവർക്കു പ്രത്യാശയെ പുണരാൻ കഴിയില്ല കര്‍ത്താവിന്‍റെ പുനരുദ്ധാനവും സഹിക്കാൻ കഴിയില്ല എന്നും അതിനാൽ നമ്മളെ ദൈവം ഈ രോഗത്തിൽ നിന്ന് വിമുക്തരാക്കട്ടെ എന്നും പാപ്പാ വചനപ്രഘോഷണത്തിൽ പ്രബോധിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 April 2019, 15:34
വായിച്ചു മനസ്സിലാക്കാന്‍ >