തിരയുക

Vatican News
സാന്താ മാര്‍ത്താ കപ്പേളയില്‍  ഫ്രാന്‍സിസ് പാപ്പാ വചന സന്ദേശം നല്‍കുന്നു സാന്താ മാര്‍ത്താ കപ്പേളയില്‍ ഫ്രാന്‍സിസ് പാപ്പാ വചന സന്ദേശം നല്‍കുന്നു  (Vatican Media)

നീ എവിടെയെന്നും, നിന്‍റെ സഹോദരനെവിടെയെന്നും ദൈവം ചോദിക്കും

ഫെബ്രുവരി പതിനെട്ടാം തിയതി, തിങ്കളാഴ്ച്ച, വത്തിക്കാനിലെ പേപ്പൽ വസതിയിലുള്ള സാന്താ മാര്‍ത്താ കപ്പേളയിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ നൽകിയ വചന സന്ദേശത്തിന്‍റെ സംഗ്രഹം

സി.റൂബിനി സി.റ്റി.സി

സാന്താ മാർത്തയിലെ വചന പ്രഘോഷണത്തിൽ ഫ്രാൻസിസ് പാപ്പാ വളരെ അടിസ്ഥാനപരമായ രണ്ട് ചോദ്യങ്ങൾ വിശ്വസികൾക്കു  മുന്നിൽ വച്ചു.

എവിടെയാണ് നീയെന്നും, എവിടെ നിന്‍റെ സഹോദരനെന്നും  ഈ ദൈവം നമ്മോടു ചോദിക്കുമ്പോള്‍ വിദഗ്ധമായ ഒരു ഒഴിഞ്ഞു മാറ്റം നടത്താറുണ്ട്നാം  എന്ന്പാപ്പാ നിരീക്ഷിക്കുന്നു. വളരെ വ്യക്‌തിപരമായി ഓരോരുത്തരോടും ചോദിക്കുന്ന ഈ ചോദ്യങ്ങൾക്കു മുന്നിൽ പ്രായോഗികമായ ഉത്തരങ്ങളാണ് ദൈവം പ്രതീക്ഷിക്കുന്നത്.

ഒന്നാം വായനയിലെ കായേന്‍റെ  കഥയിൽ എവിടെ നിന്‍റെ  സഹോദരൻ എന്ന ചോദ്യത്തെ ഓര്‍മ്മപ്പെടുത്തിയ പാപ്പാ ആ സഹോദരന് തീർച്ചയായും ഒരു പേരുനൽകാൻ സുവിശേഷത്തിലെ മത്തായിയുടെ 25 ആം അദ്ധ്യായം വിശദീകരണമായി നൽകുന്നു. ദൈവം അന്വേഷിക്കുന്ന  സഹോദരൻ നമുക്ക് ചുറ്റും ജീവിക്കുന്ന രോഗിയും, വിശക്കുന്നവനും, ദാഹിക്കുന്നവനും, വിവസ്ത്രനും, തടവുകാരനും, സ്‌കൂളിൽ  പോകാൻ കഴിയാത്ത  അയല്‍ വീട്ടിലെ കുഞ്ഞു സഹോദരനുമാകാം.

വെറും ഒരു  ദാനധര്‍മ്മം കൊണ്ടോ, എന്നെ ബാധിക്കില്ല എന്ന് പറഞ്ഞോ, സഭ നോക്കും എന്ന് വിചാരിച്ചോ രക്ഷപെടാവുന്ന കാര്യമല്ല ഇതെന്ന് പാപ്പാ ചൂണ്ടിക്കാണിക്കുന്നു. സാധാരണ നമ്മൾ പറയാറുള്ള  ഉത്തരങ്ങൾ എടുത്ത് പറയുന്നുണ്ട് ഫ്രാൻസിസ് പാപ്പാ.” എനിക്കറിയില്ല, ഇടവകയുടെ കാരിത്താസ്  ഊട്ടുശാലയിൽ  ഭക്ഷണമുണ്ട് അവിടെയാവും അവൻ, രോഗിയായ അവൻ ആശുപത്രിയിലാവും, അവന്‍റെ  ജീവിതത്തിൽ ഞാൻ എന്തിനിടപെടണം, അതവന്‍റെ  സ്വാതന്ത്ര്യമല്ലേ “ എന്നെല്ലാം പറഞ്ഞ്  നമ്മെ ബാധിക്കാത്തതു പോലെ നമ്മൾ ഒഴിഞ്ഞുമാറുന്നു. പക്ഷെ ഈ സഹോദരർക്കു നിന്‍റെ  ഹൃദയത്തിൽ ഇടമുണ്ടോ?  അതാണ് അടിസ്ഥാന പരമായകാര്യം എന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു

യേശു ശിഷ്യരോട്‌ പലപ്പോഴും അത്ര സുഖമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചിരുന്നു. പത്രോസിനോടു  മൂന്നു പ്രവാശ്യം സ്നേഹിക്കുന്നോ  എന്ന് ചോദിച്ച യേശു  അവനെ പ്രതിസന്ധിയിലാക്കി. എന്തു പറയണമെന്നു  പത്രോസ് വിഷമിച്ചു. തന്നെ ക്കുറിച്ച് എന്ത് ജനങ്ങൾ പറയുന്നെന്നു ചോദിച്ചപ്പോൾ പ്രവാചകനെന്നും, സ്നാപകനെന്നും പറഞ്ഞൊഴിയാൻ ശ്രമിച്ച അവരോട് നിങ്ങള്‍ക്കു ഞാൻ ആരാണെന്നാണ് യേശു  ചോദിച്ചത്.

നീ എവിടെ എന്ന ചോദ്യത്തിന് ആദം ഭയന്ന് നാണത്താൽ ഒളിച്ചു നിന്നു.  നാം എവിടെയാണ്, ഏതു ലോകത്തിലാണ് ജീവിക്കുന്നത്. നമുക്കുചുറ്റും കഷ്ടപ്പെടുന്ന, അനീതിക്കിരയാകുന്ന സഹോദരെ കണ്ടില്ലെന്നു നടിച്ചാൽ  ഇരുണ്ട ജീവിതമാകും നമ്മുടേതെന്നു  തന്‍റെ വചനപ്രഘോഷണത്തിൽ പാപ്പാ ഓർമ്മിപ്പിച്ചു.

സാമൂഹികമായ കാര്യങ്ങൾ പറയുമ്പോൾ സഭ ഒരു കമ്മ്യൂണിസ്റ് പ്രസ്ഥാനമാണോ എന്ന് സംശയം തോന്നുന്നെന്നും അത് ഞങ്ങളെ വേദനിപ്പിക്കുന്നു എന്നും പറയുന്നവരുണ്ട്. പക്ഷെ പാർട്ടിയല്ല യേശുവാണ് ചോദിക്കുന്നത് എവിടെ യാണ് നീ? നിന്‍റെ  സഹോദരൻ എവിടെ എന്ന്. അതിനാൽ ഉത്തരങ്ങളിൽ ഒഴിവുകഴിവു നൽകാതെ  ക്രിസ്തു വിന്‍റെ ചോദ്യത്തിന് ജീവതം കൊണ്ട് ഉത്തരമേകാൻ പാപ്പാ നിര്‍ദ്ദേശിച്ചു

19 February 2019, 16:07
വായിച്ചു മനസ്സിലാക്കാന്‍ >