തിരയുക

ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 07-01-19 ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 07-01-19  (Vatican Media)

വിശ്വാസത്തിന്‍റെ സമൂര്‍ത്തത ക്രൈസ്തവികതയുടെ മാനദണ്ഡം!

വ്യാജ സിദ്ധാന്തങ്ങളും കള്ളപ്രവാചകന്മാരുമുള്ളതിനാല്‍ നാം ജാഗരൂഗരായിരിക്കണം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സുന്ദര വാക്കുകളല്ല, പ്രത്യുത, സമൂര്‍ത്തതയാണ് ക്രൈസ്തവികതയുടെ മാനദണ്ഡമെന്ന് മാര്‍പ്പാപ്പാ.

തിരുപ്പിറവിത്തിരുന്നാളിനോടനുബന്ധിച്ചു വന്ന ഏതാനും നാളത്തെ ഇടവേളയ്ക്കു ശേഷം, വത്തിക്കാനില്‍, തന്‍റെ വാസയിടമായ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍, പ്രഭാതദിവ്യപൂജാര്‍പ്പ​ണം ഈ  തിങ്കളാഴ്ച(07/01/19) പുനരാംരംഭിച്ച ഫ്രാന്‍സീസ് പാപ്പാ വചനസമീക്ഷയിലാണ് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലും ഉപവിയിലുമാണ് ഈ സമൂര്‍ത്തത വേണ്ടതെന്ന് വ്യക്തമാക്കിയ പാപ്പാ, കാരണം പരസ്നേഹവും കഴമ്പുമില്ലാത്തതും ആപേക്ഷികവുമായ ഒരു യേശുവിനെ അവതരിപ്പിക്കുന്ന വ്യാജ സിദ്ധാന്തങ്ങളും കള്ള പ്രവാചകന്മാരും ഉണ്ടെന്ന് മുന്നറിയിപ്പു നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 January 2019, 07:45
വായിച്ചു മനസ്സിലാക്കാന്‍ >